നവി മുംബൈ: ശ്രീനാരായണ ധർമ്മ പരിപാലന യോഗം (എസ്.എൻ.ഡി.പി യോഗം) മുംബൈ–താനെ യൂണിയന്റെ നേതൃത്വത്തിൽ ശാഖാ യോഗം, വനിതാസംഘം യൂണിയൻ, വൈദിക സമിതി, വനിതാസംഘം യൂണിറ്റ്, മുൻ യൂണിയൻ–ശാഖാ ഭാരവാഹികൾ, മറ്റ് പോഷക സംഘടനാ ഭാരവാഹികൾ എന്നിവരുടെ സംയുക്തയോഗം 2026 ഓഗസ്റ്റ് 16 ഞായറാഴ്ച രാവിലെ 10.30ന് നടക്കും.
നവി മുംബൈ നെരൂൾ ഈസ്റ്റിലെ ന്യൂ ബോംബെ കേരളീയ സമാജം ഹാളിൽ യൂണിയൻ പ്രസിഡന്റ് എം. ബിജുകുമാറിന്റെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്.
172-ാമത് ശ്രീനാരായണ ഗുരുജയന്തി–ഓണം ആഘോഷങ്ങളുടെ ഒരുക്കങ്ങൾ ചർച്ച ചെയ്യുകയും ആഘോഷ കമ്മിറ്റി രൂപീകരിക്കുകയും ചെയ്യുന്നതാണ് യോഗത്തിന്റെ പ്രധാന അജണ്ട.
ഗുരുസ്മരണ, സ്വാഗതം, അധ്യക്ഷ പ്രസംഗം, 172-ാമത് ശ്രീനാരായണ ഗുരുജയന്തി–ഓണം ആഘോഷം, ആഘോഷ കമ്മിറ്റി രൂപീകരണം, നന്ദിപ്രകടനം എന്നിവയാണ് പ്രധാന പരിപാടികൾ.
ശാഖാ ഭാരവാഹികൾ, വനിതാസംഘം യൂണിയൻ ഭാരവാഹികൾ, വൈദിക സമിതി ഭാരവാഹികൾ, വനിതാസംഘം യൂണിറ്റ് ഭാരവാഹികൾ, മറ്റ് പോഷക സംഘടനാ ഭാരവാഹികൾ എന്നിവർ കൃത്യസമയത്ത് യോഗത്തിൽ നിർബന്ധമായും പങ്കെടുക്കണമെന്ന് യൂണിയൻ പ്രസിഡന്റ് എം. ബിജുകുമാർ അറിയിച്ചു.
