പശ്ചിമ മഹാരാഷ്ട്രയിലെ കേരള സമാജം സാംഗ്ലി ഇന്ത്യൻ സ്വാതന്ത്രദിനത്തോടനുബന്ധിച്ച് എല്ലാ വർഷത്തെ പോലെ ഈ വർഷവും അനാഥരും അശരണരും ആലംബഹീനരുമായ അന്തേവാസികൾക്ക് ഭക്ഷ്യധാന്യവും വസ്ത്രങ്ങളും വിതരണം ചെയ്ത് സ്വാതന്ത്രദിനം ആഘോഷിച്ചു. സമാജം പ്രസിഡൻ്റ് അർഷദ് കെ പി സമാജം സെക്രട്ടറി ഷൈജു വി.എ എന്നിവർ നേത്യത്വം നൽകി. സമാജം കുട്ടായ്മയും ഒത്തൊരുമയും വിളിച്ചോതുന്നതായിരുന്നു പ്രവർത്തനം.

ഭക്ഷ്യധാന്യങ്ങൾ വിതരണം നടത്തിയ സ്ഥലങ്ങൾ
1) വൃദ്ധസദനം മീരജ് കുപുവാട്
2 ) ദിലാസാ ഭവൻ താസ്ഗാവ് റോഡ് മിരജ്
3) സ്വാന്തൻ ഭവൻ താസ്ഗാവ് റോഡ് മീരജ്
4 ) അസ്താ ബേഗർ മഹിളാ നിവാസ് മീരജ്
5) മഹർ റെയിൽവേ സ്റ്റേഷനു സമീപം മീരജ്
6) ബേഗർ പുരുഷ നിവാരൺ ബസ്തി സാംഗ്ലി
ഷിബു പാപ്പച്ചൻ, സുരേഷ് കുമാർ ടി ജി , ജോൺസൺ കെ.വി , പ്രസാദ് നായർ ,ഗോപിനാഥൻ, പ്രതാപ് പണിക്കർ, ഷിജിൻ പി.ടി, മൻജു പ്രതാപ്, മിനി സോമരാജ്, ഗീതാ സുരേഷ് ,ഇൻന്ദു പിള്ള, റൂബി ജോൺസൺ, ,ഷൈലജാ പ്രസാദ് ,രുഗ്മിണി ഗോപിനാഥൻ പ്രവർത്തനങ്ങളിൽ പങ്കാളികളായി, പ്രവർത്തനത്തിൻ്റെ ഭാഗമായ എല്ലാവർക്കും ട്രഷറർ സിമ്മി ദിലീപ് നന്ദി അറിയിച്ചു.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI – Every Saturday | 4:30 PM – Kairali News
