പുണെ: വോട്ടർപട്ടികയിലെ Special Intensive Revision (SIR) നടപടികളുടെ പേരിൽ പണം തട്ടാൻ ശ്രമിക്കുന്നതായി ആരോപിച്ച് പുണെ ആസ്ഥാനമായുള്ള ഒരു വ്യവസായി രംഗത്ത്. SIR രജിസ്ട്രേഷൻ പൂർത്തിയാക്കുന്നതിനായി Election Commission-ൽ നിന്നാണെന്ന് പരിചയപ്പെടുത്തി ഫോൺകാൾ ലഭിക്കുകയും തുടർന്ന് ₹5 ‘Verification Charge’ ആവശ്യപ്പെടുന്ന ലിങ്ക് അയച്ചുകൊടുക്കുകയും ചെയ്തതായി അദ്ദേഹം പറയുന്നു.
“ECINET-ൽ നിന്നാണെന്ന് പറഞ്ഞാണ് ഫോൺ വന്നത്. SIR നടപടികൾ പൂർത്തിയാക്കുന്നതിനായി നൽകിയ ലിങ്കിൽ കയറിയപ്പോൾ ₹5 verification charge ആവശ്യപ്പെട്ടു. പണം നൽകിയാൽ തുക പിന്നീട് refund ചെയ്യുമെന്ന് സൈറ്റിൽ വ്യക്തമാക്കിയിരുന്നു. സംശയം തോന്നിയതിനെ തുടർന്ന് പണം നൽകാതെ പരിശോധിച്ചപ്പോഴാണ് ഇത് ഔദ്യോഗിക ECI സൈറ്റ് അല്ലെന്ന് മനസ്സിലായത്. മറ്റ് വോട്ടർമാരും ഇത്തരം തട്ടിപ്പിൽ വീഴാതിരിക്കാൻ ജാഗ്രത പാലിക്കണം,” പുണെ വ്യവസായി പറഞ്ഞു.
₹5 ‘Verification Charge’ ആവശ്യപ്പെട്ട് വ്യാജ വെബ്സൈറ്റ്
വ്യവസായിക്ക് ലഭിച്ച സന്ദേശത്തിൽ “Download Your SIR Form” എന്ന് പറഞ്ഞ് ഒരു ലിങ്ക് നൽകിയിരുന്നു. ലിങ്കിൽ പ്രവേശിച്ചപ്പോൾ Election Commission of India, ECINET എന്നിവയുടെ പേരും ലോഗോയും ഉപയോഗിച്ചുള്ള പേജാണ് തുറന്നത്. തുടർന്ന് “Verification Charge – Rs 5” എന്ന് കാണിച്ച് Debit/Credit Card, Net Banking തുടങ്ങിയ പേയ്മെന്റ് ഓപ്ഷനുകളും നൽകിയിരുന്നു.
എന്നാൽ ലഭിച്ച ലിങ്ക് voter-verification-eci-online.web.app എന്നതാണ്. ഇത് Election Commission of India-യുടെ ഔദ്യോഗിക സർക്കാർ ഡൊമെയ്ൻ അല്ല.
ഔദ്യോഗിക പോർട്ടൽ ഏതാണ്?
Election Commission of India-യുടെ ഔദ്യോഗിക Voters’ Services Portal voters.eci.gov.in ആണ്. നിലവിലെ പോർട്ടലിൽ SIR-2026 Enumeration Form ഉൾപ്പെടെയുള്ള സേവനങ്ങൾ ലഭ്യമാണ്.
SIR നടപടികളുമായി ബന്ധപ്പെട്ട് ഓൺലൈൻ ഫോമുകൾ സമർപ്പിക്കാനുള്ള സൗകര്യം ഔദ്യോഗിക ECI പോർട്ടലിലുണ്ട്. കൂടാതെ, ECIയുടെ ഔദ്യോഗിക വിവരമനുസരിച്ച് SIR നടപടികളിൽ Booth Level Officers (BLOs) വീടുകളിലെത്തി Enumeration Forms വിതരണം ചെയ്യുകയും ശേഖരിക്കുകയും ചെയ്യുന്ന സംവിധാനവും നിലവിലുണ്ട്.
വോട്ടർമാർ ജാഗ്രത പാലിക്കണം
Election Commission-ന്റെ പേരും ഔദ്യോഗിക ലോഗോയും ഉപയോഗിച്ചുള്ള വെബ്സൈറ്റ് ആയതിനാൽ സാധാരണക്കാർക്ക് ഇത് യഥാർത്ഥ സൈറ്റാണെന്ന് തെറ്റിദ്ധരിക്കാൻ സാധ്യതയുണ്ട്.
SIR രജിസ്ട്രേഷന്റെ പേരിൽ പണം ആവശ്യപ്പെടുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും, OTP, PIN, CVV, ബാങ്ക് വിവരങ്ങൾ, കാർഡ് വിവരങ്ങൾ തുടങ്ങിയവ ആരുമായും പങ്കുവയ്ക്കരുതെന്നും സൈബർ സുരക്ഷാ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
വോട്ടർ സേവനങ്ങൾക്കായി നേരിട്ട് Election Commission of India – Voters’ Services Portal മാത്രം ഉപയോഗിക്കുന്നതാണ് സുരക്ഷിതം. ഔദ്യോഗിക പോർട്ടലിൽ തന്നെ SIR-2026 സംബന്ധിച്ച സേവനങ്ങൾ ലഭ്യമാണെന്ന് ECI വ്യക്തമാക്കുന്നു.
“₹5 മാത്രമല്ലേ, കൊടുത്തേക്കാം” എന്ന ചിന്തയാണ് ഇത്തരം തട്ടിപ്പുകളിൽ അപകടകരമാകുന്നത്. ചെറിയ തുകയുടെ പേരിൽ ബാങ്ക്/കാർഡ് വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമമായിരിക്കാം. ഔദ്യോഗിക ECI സൈറ്റ് പരിശോധിച്ചശേഷം മാത്രമേ ഏതെങ്കിലും പേയ്മെന്റോ വ്യക്തിഗത വിവരങ്ങളോ നൽകാവൂ. ഐ ടി വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നു
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി
AMCHI MUMBAI
Every Saturday | 4:30 PM
Kairali News
