Homeഅന്നദാനം അർഹതപ്പെട്ടവരിലേക്ക്; ശ്രീ നാരായണ ചൈതന്യാ ട്രസ്റ്റിന്റെ സേവനപദ്ധതിക്ക് തുടക്കം

അന്നദാനം അർഹതപ്പെട്ടവരിലേക്ക്; ശ്രീ നാരായണ ചൈതന്യാ ട്രസ്റ്റിന്റെ സേവനപദ്ധതിക്ക് തുടക്കം

Published on

ഇമാനുവൽ മേഴ്സി ഹോമിൽ ഓണസദ്യ; വനവാസി കല്യാൺ ആശ്രമത്തിലെ കുട്ടികൾക്ക് രണ്ട് ദിവസത്തെ അന്നദാനം

പൻവേൽ: അർഹതപ്പെട്ടവരിലേക്ക് ഭക്ഷണവും സ്നേഹവും കരുതലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ശ്രീ നാരായണ ചൈതന്യാ ട്രസ്റ്റ്, സുമനസുകളുടെ സഹകരണത്തോടെ നടപ്പാക്കുന്ന “അന്നദാനം അർഹതപ്പെട്ടവരിലേക്ക്” എന്ന സേവനപദ്ധതിയുടെ ഒന്നാം ഘട്ടം പൂർത്തിയായി.

പദ്ധതിയുടെ ഭാഗമായി ഇമാനുവൽ മേഴ്സി ഹോമിലെ അന്തേവാസികൾക്കായി വിഭവസമൃദ്ധമായ ഓണസദ്യയും, വനവാസി കല്യാൺ ആശ്രമത്തിലെ കുട്ടികൾക്കായി രണ്ട് ദിവസത്തെ അന്നദാനവും സംഘടിപ്പിച്ചു.

ഇമാനുവൽ മേഴ്സി ഹോമിൽ നടന്ന ഓണസദ്യയിൽ അന്തേവാസികൾക്കൊപ്പം ട്രസ്റ്റ് ഭാരവാഹികളും പ്രവർത്തകരും പങ്കുചേർന്നു. സദ്യയ്ക്കുശേഷം അന്തേവാസികളുടെ നേതൃത്വത്തിൽ വിവിധ കലാ-കായിക പരിപാടികളും അരങ്ങേറി. ആഘോഷത്തിനൊപ്പം സ്നേഹവും സൗഹൃദവും പങ്കുവെച്ചത് പരിപാടിയെ കൂടുതൽ ഹൃദ്യമാക്കി.

ട്രസ്റ്റ് സെക്രട്ടറി ജയചന്ദ്രൻ കെ. വാസു, പ്രസിഡന്റ് ഭക്തവത്സലൻ, ട്രഷറർ ശരത്ത്ചന്ദ്രബാബു, സേബിൻ സുരേന്ദ്രൻ, അജിത്ത് സുരേന്ദ്രൻ, സുനിൽകുമാർ, അനിൽകുമാർ, മോഹൻ എം.പി., അയ്യപ്പൻ മുല്ലക്കൽ, ബിന്ദു സുനിൽകുമാർ, ശാന്ത സുരേന്ദ്രൻ, കോമളം ഭക്തവത്സലൻ, സന്ധ്യ ജയചന്ദ്രൻ എന്നിവർ വിവിധ പരിപാടികളിൽ പങ്കെടുത്തു.

സമൂഹത്തിലെ അർഹതപ്പെട്ടവരിലേക്ക് ഭക്ഷണം എത്തിക്കുന്നതിനൊപ്പം സ്നേഹത്തിന്റെയും കരുതലിന്റെയും കൈത്താങ്ങ് നൽകുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു. വരും ദിവസങ്ങളിലും കൂടുതൽ മേഖലകളിലേക്ക് സേവനം വ്യാപിപ്പിച്ച് വിവിധ ക്ഷേമപ്രവർത്തനങ്ങൾ സംഘടിപ്പിക്കുമെന്നും അവർ വ്യ

മുംബൈയിലെ ഓണക്കാഴ്ചകൾ – AMCHI MUMBAI – SPECIAL ONAM EPISODE

AMCHI MUMBAI – ONAM SPECIAL – Sunday, 30 August – 4:30 PM
Kairali News

Latest articles

ഓണാഘോഷത്തിന് നിറവും രുചിയും പകരാൻ പ്രതീക്ഷ ഫൗണ്ടേഷൻ; പൂക്കള, പായസ പാചക മത്സരങ്ങൾ സെപ്റ്റംബർ 5ന്

വസായ്: പ്രതീക്ഷ ഫൗണ്ടേഷന്റെ 26-ാം വാർഷികാഘോഷത്തിന്റെയും ഓണാഘോഷത്തിന്റെയും ഭാഗമായി വൈവിധ്യമാർന്ന മത്സരങ്ങൾ സംഘടിപ്പിക്കുന്നു. പൂക്കള മത്സരവും പായസ പാചക...

കേരളീയം 2026: കേരളപ്പിറവി ദിനത്തിൽ മീരാ റോഡിൽ കലയുടെ മഹോത്സവം

മീരാ റോഡ്: കേരളപ്പിറവി ദിനമായ നവംബർ 1ന് മലയാള ഭാഷയുടെയും സംസ്കാരത്തിന്റെയും വൈവിധ്യമാർന്ന ആഘോഷവുമായി മലയാള ഭാഷാ പ്രചാരണ...

ഓണക്കിറ്റിൽ നിറച്ചത് സ്നേഹം; പരംശാന്തിധാമിലെ ഓണം ഹൃദയസ്പർശിയായി

ഓണം ആഘോഷിക്കുന്നത് ഒരുമിച്ചിരുന്ന് സദ്യ കഴിച്ചും സന്തോഷം പങ്കിട്ടുമാണ്. എന്നാൽ, ആരുമില്ലെന്ന് തോന്നുന്ന ഇടങ്ങളിലേക്ക് സ്നേഹത്തിന്റെ കൈത്താങ്ങായി എത്തുമ്പോഴാണ്...

ആഘോഷങ്ങൾ നഷ്ടമാകുന്ന തലമുറ

രാജൻ കിണറ്റിങ്കര ::::: 60 കളിലെ അല്ലെങ്കിൽ 70 കളിലെ ഓണം അനുഭവിച്ചവർക്കറിയാം ഓണം എന്തായിരുന്നു എന്ന്....
spot_img

More like this