റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് വാർഷിക നികുതിക്ക് മുമ്പുള്ള ലാഭത്തിൽ ഒരു ലക്ഷം കോടി രൂപ കടക്കുന്ന ആദ്യ ഇന്ത്യൻ കമ്പനിയായി. സാമ്പത്തിക വർഷത്തിലെ അറ്റാദായം മുൻ വർഷത്തെ അപേക്ഷിച്ച് 7 ശതമാനം ഉയർന്ന് 79,020 കോടി രൂപയായി.
കൂടാതെ, ഉപഭോക്തൃ ബിസിനസ്സുകളിലും അപ്‌സ്ട്രീം ബിസിനസ്സിലുമുള്ള തുടർച്ചയായ വളർച്ചയുടെ നേട്ടത്തോടെ 10 ലക്ഷം കോടി രൂപയിലധികം വാർഷിക ഏകീകൃത വരുമാനം കമ്പനി റിപ്പോർട്ട് ചെയ്തു.
മാർച്ച് 31ന് അവസാനിച്ച വർഷത്തിൽ EBITDA 16.1 ശതമാനം ഉയർന്ന് 1.79 ലക്ഷം കോടി രൂപയായി.
2024 മാർച്ച് 31 ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ ഒരു ഓഹരിക്ക് 10 രൂപ ലാഭവിഹിതവും കമ്പനി പ്രഖ്യാപിച്ചു.
ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള കമ്പനി മാർച്ച് 31 ന് അവസാനിച്ച മൂന്ന് മാസങ്ങളിൽ 2.41 ലക്ഷം കോടി രൂപയുടെ വരുമാനം രേഖപ്പെടുത്തി.
ശരാശരി 10 ബ്രോക്കറേജ് എസ്റ്റിമേറ്റുകളുടെ അടിസ്ഥാനത്തിൽ, 2.39 ലക്ഷം കോടി രൂപ വരുമാനത്തിൽ 18,248 കോടി രൂപ ലാഭമാണ് പ്രതീക്ഷിക്കുന്നത്.
നികുതിക്ക് മുമ്പുള്ള ലാഭത്തിൽ 100,000 കോടി രൂപ കടക്കുന്ന ആദ്യ ഇന്ത്യൻ കമ്പനിയായി റിലയൻസ് മാറിയെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിൻ്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് ഡി. അംബാനി പറഞ്ഞു. ന്യൂ എനർജി വിഭാഗത്തിൽ ഉൾപ്പെടുന്ന പ്രോജക്ടുകളിലും സംരംഭങ്ങളിലും പ്രതിജ്ഞാബദ്ധരാണെന്നും ഇത് കമ്പനിയെ ശക്തിപ്പെടുത്തുകയും ഭാവിയിൽ സുസ്ഥിരമായ വളർച്ച കൈവരിക്കാൻ സഹായിക്കുകയും ചെയ്യുമെന്നും അംബാനി പ്രത്യാശ പ്രകടിപ്പിച്ചു.
കമ്പനിയുടെ നാല് പ്രധാന സെഗ്‌മെൻ്റുകൾ-O2C, ഓയിൽ & ഗ്യാസ്, റീട്ടെയിൽ, ജിയോ എന്നിവയെല്ലാം മികച്ച പ്രവർത്തന പ്രകടനം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
- മഹാരാഷ്ട്ര തിരഞ്ഞെടുപ്പ്; സ്വതന്ത്ര സ്ഥാനാർത്ഥി ബൂത്തിൽ കുഴഞ്ഞു വീണു മരിച്ചു
- മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ്; എക്‌സിറ്റ് പോൾ ഫലം പുറത്ത്
- സ്വതന്ത്ര ഇന്ത്യയിലെ എല്ലാ തിരഞ്ഞെടുപ്പിലും വോട്ട് ചെയ്തു; അഭിമാനത്തോടെ മുംബൈ മലയാളികളുടെ സ്വന്തം കൃഷ്ണേട്ടൻ
- മഹാരാഷ്ട്ര തിരഞ്ഞെടുപ്പ്; ആദ്യമെത്തിയവരിൽ ബോളിവുഡ് താരങ്ങളും
- ശ്രീനാരായണ മന്ദിരസമിതി വാഷി ശാഖാ വാർഷികാഘോഷം നടന്നു