ഡോംബിവ്‌ലി രാമചന്ദ്ര നഗറിൽ മധുര പാഞ്ചജന്യ സൊസൈറ്റിയിൽ താമസിച്ചിരുന്ന കമല ലോകദാസൻ നിര്യാതയായി. വെളുപ്പിന് നാലു മണിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ ഉടനെ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഹൃദയാഘാതമാണ് കാരണം. 65 വയസ്സായിരുന്നു. റെയിൽവേ ഉദ്യോഗസ്ഥയായിരുന്ന കമല ജോലിയില്‍ നിന്ന് സ്വയം വിരമിച്ച ശേഷം കുടുംബിനിയായി കഴിയുകയായിരുന്നു . ഭർത്താവും മകളും മകനും അടങ്ങുന്നതാണ് കുടുംബം. മക്കൾ രണ്ടു പേരും വിവാഹിതനാണ്. ബംഗളുരുവിൽ നിന്ന് മകൻ എത്തിയ ശേഷമായിരുന്നു സംസ്കാര ചടങ്ങുകൾ. ഡോംബിവ്‌ലി ഈസ്റ്റിൽ രാം നഗറിൽ ശിവമന്ദിർ റോഡിലെ ശ്‌മശാനത്തിൽ വൈകീട്ട് നാലു മണിയോടെ ശവസംസ്‌കാരം നടന്നു. സഞ്ചയനം ഞായറാഴ്ച
കമലയുടെ ആകസ്മിക വിയോഗം ഞെട്ടലോടെയാണ് ബന്ധുക്കളും സുഹൃത്തുക്കളും കേട്ടത്.
ഡോംബിവ്‌ലി കേരളീയ സമാജത്തിന്റെ സജീവ പ്രവർത്തകനായിരുന്ന ലോകദാസനാണ് ഭർത്താവ്. കിടപ്പ് രോഗിയായ ലോകദാസന്റെ ആശ്രയമാണ് അകാലത്തിൽ വിട പറഞ്ഞത്
പ്രദേശത്തെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും കേരളീയ സമാജം ഭാരവാഹികളും ആദരാജ്ഞലികൾ അർപ്പിച്ചു.
- മുംബൈയിൽ ആശങ്കപ്പെടുത്തുന്ന കണക്കുകൾ: 60 സ്ത്രീകൾ ഉൾപ്പെടെ 82 പേർ 36 ദിവസത്തിനിടെ കാണാതായി
- അന്റോപ് ഹില്ലിൽ അയ്യപ്പ മണ്ഡലപൂജ ശനിയാഴ്ച്ച
- ലണ്ടനിൽ അപൂർവ്വ ബഹുമതിയുമായി ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനും കാജോളും
- ജഹാംഗീർ ആർട്ട് ഗാലറിയിൽ പടുതോൾ വാസുദേവന്റെ വർണ്ണലോകം
- താനെ വൃന്ദാവൻ കൈരളി കൾച്ചറൽ അസോസിയേഷന്റെ നേതൃത്വത്തിൽസൗജന്യ നേത്ര പരിശോധന ക്യാമ്പ്

