മുംബൈ താനെ യൂണിയൻ സ്ഥാപക പ്രസിഡന്റ് കെ..പി.വിശ്വംഭരന്റെ നിര്യാണത്തിൽ അനുശോചന യോഗം ചേരുന്നു.
മുംബൈയിലും പ്രാന്ത പ്രദേശങ്ങളിലും എസ്സ്.എൻ.ഡി.പി.യോഗം എന്ന സംഘടനയ്ക്ക് അടിത്തറ പാകാൻ നേതൃത്വം നൽകിയവരിൽ മുൻപന്തിയിലായിരുന്നു അകാലത്തിൽ വിട പറഞ്ഞ വിശ്വംഭരൻ. യൂണിയനിലെ ആദ്യ ശാഖയായ ഡോംബിവലി ശാഖയുടെ പ്രഥമ പ്രസിഡന്റുമായിരുന്നു.
കെ..പി.വിശ്വംഭരന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്താനായി യൂണിയൻ പ്രസിഡന്റ് എം ബിജുകുമാറിന്റെ അദ്ധ്യക്ഷതയിൽ ഞായറാഴ്ച്ച,16 ജൂൺ 2024 രാവിലെ 10 മണിക്ക് ഘാട്കോപ്പറിലെ യൂണിയൻ ഓഫീസിൽ യോഗം ചേരുന്നതാണ്.
അന്തരിച്ച കെ.പി വിശ്വഭരന്റെ മരണനന്തര ചടങ്ങുകൾ ജന്മനാടായ മവേലിക്കരയിലെ അറുനുറ്റി മംഗലത്തുള്ള കൃഷ്ണാമ്യതം വസതിയിൽ ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് നടത്തപ്പെടും.
- ശ്രീനാരായണ മന്ദിരസമിതി ഗുരുദർശനത്തിൽ സെമിനാർ നടത്തുന്നു
- താനെയിൽ മന്ദിര സമിതിയും റോട്ടറി ക്ലബ്ബും ചേർന്ന് ആരോഗ്യ പരിചരണ കേന്ദ്രം ആരംഭിച്ചു
- പഹൽഗാം ഭീകരാക്രമണം; നാളെ നായർ വെൽഫെയർ അസ്സോസിയേഷൻ അനുശോചന യോഗം
- മുംബൈ നാടകവേദി വീണ്ടും സജീവമാകുന്നു; സാരഥിയുടെ ‘കുട്ടിച്ചാത്തൻ’ ഏപ്രിൽ 27ന് അരങ്ങിലെത്തും
- ശ്രീനാരായണ ദർശനം പ്രമേയമായ ഹാർമണി ആൺവീൽഡ് മുംബൈ സർവകലാശാലയിൽ ഗവേഷണത്തിന്