മലയാളി യുവാവ് നിഖിൽ നായർ അണിയിച്ചൊരുക്കുന്ന ലെജൻ്റ്സ് ലൈവിൻ്റെ ആദ്യ പതിപ്പിൽ വിശ്രുത ഗായകനായ പത്മശ്രീ സുരേഷ് വാഡ്‌കർ പാടുന്നു.
മുളുണ്ട് കാളിദാസ് നാട്യ മന്ദിർ ഹാളിൽ നവംബർ 9 ശനിയാഴ്ച വൈകീട്ട് 7 മണിക്ക് ഹിന്ദി മറാഠി ഭക്തി ഗാനങ്ങളിലൂടെ ഭാരതത്തിൻ്റെ ഹൃദയം കവർന്ന സുരേഷ് വാഡ്‌കർ പുതിയൊരു സംഗീത പരമ്പരക്ക് തുടക്കമിടും.
അത്യാധുനിക സങ്കേതങ്ങളുടെ അകമ്പടിയോടെ അന്തരാഷ്ട്ര നിലവാരത്തിൽ ക്രമീകരിച്ച ശബ്ദ വെളിച്ച രൂപകല്പനയിലാവും ലെജൻ്റസ് ലൈവ് അരങ്ങേറുക.
മുംബൈ മലയാളിയായ നിഖിൽ നായർ സംവിധാനം ചെയ്യുന്ന ഈ സംഗീത നിശ തലമുറകളിലൂടെ ലക്ഷക്കണക്കിനാളുകളെ സ്വാധീനിച്ച സുരേഷ് വാഡ്കറുടെ ക്ലാസ്സിക് ഗാനങ്ങളുടെ നേർസ്സാക്ഷ്യമാവും.
പുത്തൻ സാങ്കേതിക വിദ്യകളെ ഏറ്റവും മികച്ച രീതിയിൽ പരിചയപ്പെടുത്തുന്നതിൽ
കഴിവ് തെളിയിച്ച നിഖിൽ ഇതിനകം ബിഗ് ബോസ് ഹിന്ദി മറാത്തി മലയാളം സീനിയർ പ്രൊഡ്യൂസറും സ്റ്റുഡിയോ ഡയറക്ടറും IIFA അവാർഡ്‌സ്, സ്റ്റാർ പരിവാർ തുടങ്ങി നിരവധി മെഗാ ഷോകളുടെ ഇവൻ്റ്റ് കോഓർഡിനേറ്ററും ആയിരുന്നു.
വൻകിട കോർപ്പറേറ്റ് സമ്മേളനങ്ങളും മറ്റു സമാഗമങ്ങളും സംഗീത നിശകളും വൻ കിട പരിപാടികളും സംഘടിപ്പിച്ച വിപുലമായ അനുഭവ സമ്പത്തുള്ള നിഖിൽ നായരിൻ്റെ ലെജൻ്റ് സ് ലൈവിൻ്റെ ടിക്കറ്റുകൾ അതിവേഗമാണ് വിറ്റഴിയുന്നത്.
മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയുടെ വിവാഹ ചടങ്ങ് രൂപകൽപ്പന ചെയ്യുന്നത്തിലും നിഖിലിന്റെ സാന്നിദ്ധ്യമുണ്ടായിരുന്നു.
ഹിന്ദി സിനിമയുടെ നൃത്തരംഗങ്ങൾ ഒരുക്കുന്ന ഇടങ്ങളിലും നിഖിൽ ചുവടുറപ്പിച്ചിട്ടുണ്ട്.
മുൻ ലോക കേരള സഭാംഗവും മലയാളം മിഷൻ അധ്യാപികയും കേരള കേന്ദ്രീയ സംഘടന കമ്മിറ്റി അംഗവുമായ രാജശ്രീ മോഹൻ്റെയും സി കെ മോഹൻ കുമാറിൻ്റെയും മകനാണ് നിഖിൽ.
മുംബൈയുടെ സാംസ്കാരിക സാമൂഹിക മണ്ഡലങ്ങൾ സജീവ സാന്നിദ്ധ്യമായ നിഖിൽ
ഇപ്പോൾ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിൽ MBA ചെയ്യുന്നു. കമ്പ്യൂട്ടർ എഞ്ചിനീയറും ഇവന്‍റ് മാനേജ്മെന്‍റിൽ മാസ്റ്റർ ഡിഗ്രിയും എടുത്തിട്ടുണ്ട് നിഖിൽ.
For more details : +91 9757 396 372 / +91 8928 988 129
Click here to book your tickets NOW:-
- വേൾഡ് മലയാളി ഫെഡറേഷൻ മഹാരാഷ്ട്ര കൗൺസിൽ സമ്മേളനം നാളെ; ആഗോള പ്രതിനിധികൾ പങ്കെടുക്കും
- മുംബൈയിലെ കാമാത്തിപ്പുരയുടെ പുനർ നിർമ്മാണം; ടെൻഡർ ക്ഷണിച്ചു
- ബോയിംഗ് 787 വിമാനം അപകട കാരണം പക്ഷിക്കൂട്ടം ?; ഇരട്ട എഞ്ചിനുകളും പ്രവർത്തനക്ഷമത നഷ്ടപ്പെട്ടു
- ഓട്ടോറിക്ഷയെ ലോക്കറാക്കി ലക്ഷങ്ങളുടെ സമ്പാദ്യം; വൈറലായതോടെ വെട്ടിലായി ഓട്ടോ ഡ്രൈവർ !!
- കല്യാൺ സാംസ്കാരിക വേദി; പ്രതിമാസ സാഹിത്യ ചർച്ചയിൽ സവിത മോഹനൻ കവിത അവതരിപ്പിക്കും