More
    Homeകല്യാൺ സാംസ്കാരിക വേദി സാഹിത്യ ചർച്ച നടത്തി

    കല്യാൺ സാംസ്കാരിക വേദി സാഹിത്യ ചർച്ച നടത്തി

    Published on

    spot_img

    കല്യാൺ സാംസ്കാരിക വേദിയുടെ ഒക്ടോബർ മാസ സാഹിത്യ ചർച്ച ഈസ്റ്റ് കല്യാൺ കേരള സമാജം ഹാളിൽ നടന്നു. മുതിർന്ന പത്രപ്രവർത്തകനും എഴുത്തുകാരനുമായ കാട്ടൂർ മുരളി തൻ്റെ ‘കാലാപാനി’, ‘സ്നേഹ ചങ്ങലയിലെ തടവുകാർ’ എന്നീ ചെറുകഥകൾ അവതരിപ്പിച്ചു. കെവിഎസ് നെല്ലുവായി ചർച്ചയുടെ മോഡറേറ്റർ ആയിരുന്നു.

    കവിയും ജീവകാരുണ്യ പ്രവർത്തകനുമായ കൃഷ്ണകുമാർ ഹരിശ്രീയുടെ പ്രഥമ കവിതാ സമാഹാരം “ഹരിശ്രീ കുറിച്ച കവിതകൾ” ചടങ്ങിൽ ലിനോദ് വർഗ്ഗീസ് കവി കുറ്റൂർ രാജേന്ദ്രന് നൽകി പ്രകാശനം ചെയ്തു. മുംബൈ നഗരം വിട്ട് നാട്ടിൽ സ്ഥിരതാമസമാക്കാൻ പോകുന്ന ഈസ്റ്റ് കല്യാൺ സമാജത്തിന്റെ സജീവ പ്രവർത്തകനും മുംബൈയിലെ പ്രമുഖ സാമൂഹിക- സാംസ്കാരിക പ്രവർത്തകനുമായ രാജൻ പണിക്കരെ ഈസ്റ്റ് കല്യാൺ കേരളസമാജം പ്രസിഡണ്ട് ലളിത മേനോനും സെക്രട്ടറി സംഗീത് നായരും ചേർന്ന് ആദരിച്ചു.

    കാട്ടൂർ മുരളിയുടെ ചെറുകഥകളെ കുറിച്ചുള്ള ചർച്ച കവി ഈ. ഹരിന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. മുംബൈയുടെ ജീവിതത്തെ അതി സൂക്ഷ്മമായാണ് കാട്ടൂർ മുരളി തൻ്റെ ചെറുകഥകളിൽ ആവിഷ്കരിച്ചിരിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.

    നഗരത്തിലെ മില്‍തൊഴിലാളികളുടെ ജീവിതം പറയുന്ന കഥയായ കാലാപാനി മുംബൈ നഗരത്തിന്റെ ചരിത്രത്തിലൂടെ കടന്നുപോകുന്നു. ഓരോ മുംബൈ മലയാളിയുടെയും ഹൃദയത്തെ സ്പർശിക്കുന്നതാണ് അവതരിപ്പിച്ച രണ്ട് കഥകളും എന്ന് പൊതുവായി വിലയിരുത്തപ്പെട്ടു.

    ലിനോദ് വർഗീസ്, രാജൻ പണിക്കർ, സന്തോഷ് പല്ലശ്ശന, ലളിതാ മേനോൻ, രാജേന്ദ്രൻ കുറ്റൂർ, ഉദയകുമാർ മാരാർ, വി. കെ. ശശീന്ദ്രൻ, ദീപാ വിനോദ്, സുജാത എന്നിവർ ചർച്ചയിൽ പങ്കെടുത്തു

    Latest articles

    നവംബർ ആദ്യവാരം എയര്‍ ഇന്ത്യയില്‍ സഞ്ചരിക്കരുത്; ഭീഷണിയുമായി ഖലിസ്താൻ നേതാവ്

    എയര്‍ ഇന്ത്യാ വിമാനങ്ങള്‍ക്കെതിരെ ആക്രമണ ഭീഷണിയുമായി ഖലിസ്താൻ വിഘടനവാദി നേതാവ് ഗുർപത്‌വന്ത് സിങ് പന്നൂൻ രംഗത്തെത്തി. നവംബര്‍ ഒന്നിനും 19-നും...

    പശ്ചിമ മേഖല പതിമൂന്നാം മലയാളോത്സവം കണ്‍വെന്‍ഷന്‍

    മലയാള ഭാഷാ പ്രചാരണ സംഘം പശ്ചിമ മേഖലയുടെ പതിമൂന്നാം മലയാളോത്സവം കണ്‍വെന്‍ഷന്‍ ഒക്ടോബര്‍ 20 ഞായറാഴ്ച വൈകീട്ട് നാല്...

    നാസിക് മലയാളി കൾച്ചറൽ അസോസിയേഷൻ – വാർഷികാഘോഷവും ഓണാഘോഷവും നടന്നു

    നാസിക് മലയാളി കൾച്ചറൽ അസോസിയേഷന്റെ (NMCA) 37-ാം വാർഷികാഘോഷവും ഓണാഘോഷവും 2024 ഒക്ടോബർ 19-ന് നാസിക്കിലെ മൗലി ലോൺസിൽ...

    മഹാകവി പി ഫൌണ്ടേഷൻ പുരസ്‌കാരം പ്രേമൻ ഇല്ലത്തിന്

    മഹാകവി പി കുഞ്ഞിരാമൻ നായർ ഫൌണ്ടേഷൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ഇന്നലെ കണ്ണൂരിൽ നടന്ന പത്രസമ്മേളനത്തിൽ ഫൌണ്ടേഷൻ സെക്രട്ടറി ചന്ത്രപ്രകാശ്...
    spot_img

    More like this