ബോളിവുഡ് നടൻ ഗോവിന്ദയുടെ കാലിൽ റിവോൾവറിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റതായി റിപ്പോർട്ട് ചെയ്തു. അപകടം നടന്നയുടൻ ശിവസേന നേതാവിനെ മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഇന്ന് രാവിലെയാണ് സംഭവം. നടനും രാഷ്ട്രീയ പ്രവർത്തകനുമായ ഗോവിന്ദ സ്വന്തം റിവോൾവർ ഉപയോഗിക്കുന്നതിനിടെയാണ് അബദ്ധത്തിൽ കാലിൽ വെടിയുതിർത്തത്. നടനെ ഉടനെ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഗോവിന്ദ കൊൽക്കത്തയിലേക്ക് പോകാനൊരുങ്ങുമ്പോഴായിരുന്നു അപകടം. നടന്റെ ലൈസൻസുള്ള റിവോൾവർ കയ്യിൽ നിന്ന് താഴെ വീഴുമ്പോഴായിരുന്നു ഒരു ബുള്ളറ്റ് തെറിച്ച് കാലിന് പരിക്കേറ്റത്. അപകടത്തെ തുടർന്ന് ആശുപത്രിയിലെത്തിച്ച നടന്റെ കാലിൽ നിന്ന് ബുള്ളറ്റ് നീക്കം ചെയ്തതായി ഗോവിന്ദയുടെ മാനേജർ ശശി സിൻഹ അറിയിച്ചു
- ജയരാജ് വാരിയരും സംഘവുമെത്തി; കേരളപ്പിറവി ആഘോഷത്തിനായി മുംബൈ നഗരമൊരുങ്ങി
- കരുനാഗപ്പിള്ളി സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു; നിർധന കുടുംബത്തിന് കൈത്താങ്ങായി സന്നദ്ധ സംഘടന
- ഉൾവെയിലേക്ക് കൂടുതൽ ട്രെയിൻ വേണം; റെയിൽവേ അധികാരികൾക്ക് നിവേദനം നൽകി
- കേരള സമാജം സാൻപാഡ പത്തൊമ്പതാമത് വാർഷികാഘോഷം നടന്നു
- പടയണിയും പാട്ടുമായി ലെജന്റ്സ് ലൈവ് നാളെ