More
    Homeനാസിക് മലയാളി കൾച്ചറൽ അസോസിയേഷൻ - വാർഷികാഘോഷവും ഓണാഘോഷവും നടന്നു

    നാസിക് മലയാളി കൾച്ചറൽ അസോസിയേഷൻ – വാർഷികാഘോഷവും ഓണാഘോഷവും നടന്നു

    Published on

    spot_img

    നാസിക് മലയാളി കൾച്ചറൽ അസോസിയേഷന്റെ (NMCA) 37-ാം വാർഷികാഘോഷവും ഓണാഘോഷവും 2024 ഒക്ടോബർ 19-ന് നാസിക്കിലെ മൗലി ലോൺസിൽ വെച്ച് വിപുലമായ പരിപാടികളോടെ നടന്നു.

    ചടങ്ങിൽ എൻഎംസിഎ പ്രസിഡൻ്റ് ഗോകുലം ഗോപാലകൃഷ്ണ പിള്ള, സെക്രട്ടറി അനുപ് പുഷ്പാംഗതൻ, ട്രഷറർ രാധാകൃഷ്ണൻ പിള്ള, വർക്കിംഗ് പ്രസിഡൻ്റ് ജയപ്രകാശ് നായർ, മുഖ്യാതിഥി ഷമീം ഖാൻ (കേരള സർക്കാർ അണ്ടർ സെക്രട്ടറി), സീനിയർ പോലീസ് ഇൻസ്പെക്ടർ മധുകർ കാഡ് എന്നിവർ പങ്കെടുത്തു.

    മലയാളികളെ കൂടാതെ ഇതരഭാഷക്കാരുടെയും സാന്നിധ്യവും ആഘോഷപരിപാടികൾക്ക് തിളക്കം കൂട്ടി. പൂക്കളം മത്സരവും ആവേശകരമായ വടംവലിയും അംഗങ്ങളുടെ സജീവ പങ്കാളിത്തം കൊണ്ട് വിസ്മയക്കാഴ്ചയൊരുക്കി.

    10, 12 ക്ലാസുകളിലെ പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള സമ്മാനവിതരണവും നടന്നു.

    ചടങ്ങിൽ രണ്ട് പ്രമുഖ സാമൂഹിക പ്രവർത്തകരെ അനുമോദിച്ചു. ആംചി മുംബൈ ഡയറക്ടർ പ്രേംലാൽ രാമനും, മാധ്യമ പ്രവർത്തകൻ ഭവേഷ് വസന്തറാവു ബ്രഹ്മങ്കറിനും പ്രവർത്തന മേഖലയിലെ മികവിനുള്ള പുരസ്‌കാരങ്ങൾ വേദിയിൽ കൈമാറി.

    തുടർന്ന് കേരളത്തിൽ നിന്നെത്തിയ വനിതാ സംഘം അവതരിപ്പിച്ച “പെണ്ണൊരുമ മെഗാഷോ” പ്രേക്ഷക പ്രീതി നേടി.

    വിശ്വനാഥൻ പിള്ള (വൈസ് പ്രസിഡൻ്റ്), ഉണ്ണി വി ജോർജ്ജ് (വൈസ് പ്രസിഡൻ്റ്), കെ പി എസ് നായർ (ജോയിൻ്റ് സെക്രട്ടറി), കെ സദാശിവൻ (ജോയിൻ്റ് സെക്രട്ടറി), വിനോജി ചെറിയാൻ (ജോയിൻ്റ് സെക്രട്ടറി) എന്നിവരെ കൂടാതെ കെ ജി. രാധാകൃഷ്ണൻ (ജോയിൻ്റ് സെക്രട്ടറി), രാജേഷ് കുറുപ്പ് (ജോയിൻ്റ് ട്രഷറർ), ഗിരീശൻ കെ. നായർ (കൺവീനർ) തുടങ്ങിയവരുടെ നേതൃത്വവും ഏകോപനവും ആഘോഷ ദിനത്തെ അവിസ്മരണീയമാക്കി. ഒരുമയുടെ ആഘോഷത്തെ അക്ഷരാർഥത്തിൽ അന്വർഥമാക്കിയാണ് എൻഎംസിഎയുടെ തൊപ്പിയിൽ മറ്റൊരു തൂവൽ കൂടി ചേർത്തു വയ്ക്കുന്നത്.

    Latest articles

    കല്യാൺ സാംസ്കാരിക വേദി സാഹിത്യ ചർച്ച നടത്തി

    കല്യാൺ സാംസ്കാരിക വേദിയുടെ ഒക്ടോബർ മാസ സാഹിത്യ ചർച്ച ഈസ്റ്റ് കല്യാൺ കേരള സമാജം ഹാളിൽ നടന്നു. മുതിർന്ന...

    നവംബർ ആദ്യവാരം എയര്‍ ഇന്ത്യയില്‍ സഞ്ചരിക്കരുത്; ഭീഷണിയുമായി ഖലിസ്താൻ നേതാവ്

    എയര്‍ ഇന്ത്യാ വിമാനങ്ങള്‍ക്കെതിരെ ആക്രമണ ഭീഷണിയുമായി ഖലിസ്താൻ വിഘടനവാദി നേതാവ് ഗുർപത്‌വന്ത് സിങ് പന്നൂൻ രംഗത്തെത്തി. നവംബര്‍ ഒന്നിനും 19-നും...

    പശ്ചിമ മേഖല പതിമൂന്നാം മലയാളോത്സവം കണ്‍വെന്‍ഷന്‍

    മലയാള ഭാഷാ പ്രചാരണ സംഘം പശ്ചിമ മേഖലയുടെ പതിമൂന്നാം മലയാളോത്സവം കണ്‍വെന്‍ഷന്‍ ഒക്ടോബര്‍ 20 ഞായറാഴ്ച വൈകീട്ട് നാല്...

    മഹാകവി പി ഫൌണ്ടേഷൻ പുരസ്‌കാരം പ്രേമൻ ഇല്ലത്തിന്

    മഹാകവി പി കുഞ്ഞിരാമൻ നായർ ഫൌണ്ടേഷൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ഇന്നലെ കണ്ണൂരിൽ നടന്ന പത്രസമ്മേളനത്തിൽ ഫൌണ്ടേഷൻ സെക്രട്ടറി ചന്ത്രപ്രകാശ്...
    spot_img

    More like this