More
    Homeമഹാകവി പി ഫൌണ്ടേഷൻ പുരസ്‌കാരം പ്രേമൻ ഇല്ലത്തിന്

    മഹാകവി പി ഫൌണ്ടേഷൻ പുരസ്‌കാരം പ്രേമൻ ഇല്ലത്തിന്

    Published on

    spot_img

    മഹാകവി പി കുഞ്ഞിരാമൻ നായർ ഫൌണ്ടേഷൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ഇന്നലെ കണ്ണൂരിൽ നടന്ന പത്രസമ്മേളനത്തിൽ ഫൌണ്ടേഷൻ സെക്രട്ടറി ചന്ത്രപ്രകാശ് ആണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്.

    മികച്ച കഥാ പുസ്തകത്തിനുള്ള പുരസ്‌കാരം എഴുത്തുകാരൻ പ്രേമൻ ഇല്ലത്തിന്റെ “അധിനിവേശ കാലത്തെ പ്രണയം “ എന്ന കഥാസമാഹാരത്തിനു ലഭിച്ചു. എൻ ബി എസ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ മൂന്നാം പതിപ്പിനാണ് അവാർഡ് ലഭിച്ചത്.

    മുംബൈയും ഡൽഹിയും കാബൂളും കുവൈറ്റും അധിനിവേശങ്ങളും, പ്രണയവുമെല്ലാം വായനയിലെത്തുന്ന പതിനൊന്നു കഥകൾ ഇപ്പോൾ “അക്രമണ കാലത പ്രേമ “ എന്ന പേരിൽ കന്നഡയിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിരിക്കയാണ്‌.പ്രശസ്ത കന്നഡ സാഹിത്യകാരനും നിരൂപകനുമായ “കേശവ് മലാഗി “ആമുഖ മെഴുതിയ പുസ്തകം തർജ്ജ്ജിമ ചെയ്തത് പ്രമുഖ വിവർത്തകൻ കെ പ്രഭാകരൻ ആണ്…

    മഹാകവി പി കുഞ്ഞിരാമൻ നായരുടെ 119 മത് ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ഈ മാസം 27നു കണ്ണൂർ കൂടാളിയിൽ നടക്കുന്ന ചടങ്ങിൽ കഥാകാരൻ ടി പദ്മനാഭൻ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും.

    “അധിനിവേശ കാലത്തെ പ്രണയം“ ഇംഗ്ലീഷിലും അറബിയിലും വിവർത്തനം ചെയ്തിട്ടുണ്ട്.

    മുംബൈ മലയാളിയായ പ്രേമൻ ഇല്ലത്ത് രചിച്ച നഗരത്തിന്റെ മാനിഫെസ്റ്റോ എന്ന നോവൽ കേരള സാഹിത്യ അക്കാദമിയിൽ നടന്ന ചടങ്ങിൽ എം. മുകുന്ദൻ, അക്കാദമി വൈസ് വൈസ് പ്രസിഡന്റും കഥാകൃത്തുമായ അശോകൻ ചരുവിലിനു നൽകി പ്രകാശനം ചെയ്തത് അടുത്തിടെയാണ്.

    Latest articles

    കല്യാൺ സാംസ്കാരിക വേദി സാഹിത്യ ചർച്ച നടത്തി

    കല്യാൺ സാംസ്കാരിക വേദിയുടെ ഒക്ടോബർ മാസ സാഹിത്യ ചർച്ച ഈസ്റ്റ് കല്യാൺ കേരള സമാജം ഹാളിൽ നടന്നു. മുതിർന്ന...

    നവംബർ ആദ്യവാരം എയര്‍ ഇന്ത്യയില്‍ സഞ്ചരിക്കരുത്; ഭീഷണിയുമായി ഖലിസ്താൻ നേതാവ്

    എയര്‍ ഇന്ത്യാ വിമാനങ്ങള്‍ക്കെതിരെ ആക്രമണ ഭീഷണിയുമായി ഖലിസ്താൻ വിഘടനവാദി നേതാവ് ഗുർപത്‌വന്ത് സിങ് പന്നൂൻ രംഗത്തെത്തി. നവംബര്‍ ഒന്നിനും 19-നും...

    പശ്ചിമ മേഖല പതിമൂന്നാം മലയാളോത്സവം കണ്‍വെന്‍ഷന്‍

    മലയാള ഭാഷാ പ്രചാരണ സംഘം പശ്ചിമ മേഖലയുടെ പതിമൂന്നാം മലയാളോത്സവം കണ്‍വെന്‍ഷന്‍ ഒക്ടോബര്‍ 20 ഞായറാഴ്ച വൈകീട്ട് നാല്...

    നാസിക് മലയാളി കൾച്ചറൽ അസോസിയേഷൻ – വാർഷികാഘോഷവും ഓണാഘോഷവും നടന്നു

    നാസിക് മലയാളി കൾച്ചറൽ അസോസിയേഷന്റെ (NMCA) 37-ാം വാർഷികാഘോഷവും ഓണാഘോഷവും 2024 ഒക്ടോബർ 19-ന് നാസിക്കിലെ മൗലി ലോൺസിൽ...
    spot_img

    More like this