More
    Homeനവി മുംബൈയിൽ താരനിശ നാളെ; മലയാള സിനിമയിലെ ഇരുപതോളം താരങ്ങൾക്ക് അവാർഡ്

    നവി മുംബൈയിൽ താരനിശ നാളെ; മലയാള സിനിമയിലെ ഇരുപതോളം താരങ്ങൾക്ക് അവാർഡ്

    Published on

    spot_img

    ന്യൂ ബോംബെ കൾച്ചറൽ സെന്റർ അക്ബർ ട്രാവൽസിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന നാലാമത് മലയാള സിനിമാ അവാർഡ് നിശക്ക് നാളെ ജൂൺ 16ന് വൈകീട്ട് 5 മണിക്ക് വാശി സിഡ്‌കോ ഹാളിൽ തിരി തെളിയും.

    മലയാള ചലച്ചിത്ര മേഖലയിൽ നിന്നുള്ള ഇരുപതോളം പ്രതിഭകൾക്ക് പുരസ്‌കാരങ്ങൾ വിതരണം ചെയ്യും.

    മികച്ച നടനുള്ള പുരസ്‌കാരം വിഷ്‌ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും പങ്കിടും. നിഖിൽ വിമൽ (മികച്ച നടി), സൈജു കുറുപ്പ് (സ്പെഷ്യൽ ജൂറി പുരസ്‌കാരം), കൂടാതെ റിയാസ് ഖാൻ, മധുപാൽ, രമേശ് പിഷാരഡി, ബിജു നാരായണൻ, നിത്യ മാമൻ, ഇടവേള ബാബു, കുമാരി ദേവ നന്ദന (മാളികപ്പുറം), കുഞ്ഞികൃഷ്ണൻ മാസ്റ്റർ, രഞ്ജിൻ രാജ്, ചിത്ര നായർ, ദേവിക, നന്ദു പൊതുവാൾ തുടങ്ങി ചലച്ചിത്ര മേഖലയിലെ വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ചവർക്കാണ് അവാർഡുകൾ കൈമാറുക.

    ചാനൽ പരിപാടികളിലൂടെ ശ്രദ്ധേയരായ കലാ പ്രതിഭകൾ അണിനിരക്കുന്ന നൃത്ത സംഗീത ഹാസ്യ വിരുന്ന്, അഷ്ടപതി കളരിസംഘം അവതരിപ്പിക്കുന്ന കളരിപ്പയറ്റ്, കൂടാതെ എൻ ബി സി സി യൂത്ത് വിഭാഗം കാഴ്ചവയ്ക്കുന്ന നൃത്ത പരിപാടികളും അവാർഡ് നിശയെ വർണ്ണാഭമാക്കും.

    സിനിമാ താരങ്ങൾക്ക് മുന്നിൽ കലാപരിപാടികൾ അവതരിപ്പിക്കാനുള്ള ആവേശത്തിലാണ് എൻ ബി സി സിയിലെ യുവ പ്രതിഭകൾ. ദിവസങ്ങളായി നീണ്ട പരിശീലനങ്ങൾ അവസാന ഘട്ടത്തിലാണ്. കൊറിയോഗ്രാഫർ സുർജിത് ദേവദാസാണ് ചുവടുകൾ ചിട്ടപ്പെടുത്തുന്നത്.

    താരനിശ പ്രഖ്യാപിച്ച ആദ്യ വാരത്തിൽ തന്നെ പാസുകൾ മുഴുവനും തീർന്നതോടെ പുതിയ ആവശ്യക്കാർക്ക് നൽകാൻ കഴിയാത്ത നിരാശയിലാണ് സംഘാടകർ.

    താരനിശയുടെ സംവിധാനം നിർവഹിക്കുന്നത് മനോജ് മാളവികയാണ്

    Latest articles

    ഇപ്റ്റയുടെ ബാവുൾ ഗീതങ്ങൾ ശനിയാഴ്ച്ച

    കേരളത്തിലെ ആദ്യ ബാവുൾ ഗായികയായ ശാന്തി പ്രിയ ബാവുൽ ഗീതങ്ങളുടെ സംഗീത സന്ധ്യ ശനിയാഴ്ച്ച അരങ്ങേറും. ഇപ്റ്റ കേരള മുംബൈ...

    ഖാർഘറിൽ ഉത്സവ രാവൊരുക്കി തുടിപ്പ് ഫോക്ക് ബാൻഡ്

    നാടൻ കലകളെ എന്നും പ്രോത്സാഹിപ്പിച്ചിട്ടുള്ള ഖാർഘർ കേരള സമാജം ഒരുക്കിയ നടൻപാട്ട് പരിപാടി ഖാർഘറിൽ അക്ഷരാർത്ഥത്തിൽ ഉത്സവരാവായി മാറ്റി...

    ഡോക്ടർ ശിവറാം കാരന്ത് പുരസ്‌കാരം നോവലിസ്റ്റ് പ്രേമൻ ഇല്ലത്തിന് സമർപ്പിച്ചു

    കർണാടക കൈരളി സുഹൃദ് വേദി, മലയാളത്തിലെ മികച്ച സാഹിത്യ രചനയ്ക്ക് നൽകിവരുന്ന ജ്ഞാന പീഠം ഡോക്ടർ ശിവറാം കാരന്ത്...

    മാനസരോവർ കാമോത്തേ മലയാളി സമാജം വനിതാ ദിനാഘോഷം

    മാനസരോവർ കാമോത്തേ മലയാളി സമാജം വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ കാമോത്തേ സെക്ടർ ഏഴിലുള്ള ശീതൽധാര ഓഡിറ്റോറിയത്തിൽ വെച്ച് വനിതാദിനാഘോഷം...
    spot_img

    More like this