More
    HomeNewsമുളുണ്ടിൽ ദുര്യോധനവധം കഥകളി അരങ്ങേറി

    മുളുണ്ടിൽ ദുര്യോധനവധം കഥകളി അരങ്ങേറി

    Published on

    spot_img

    മുംബൈയിൽ മുളുണ്ട് കേരള സമാജത്തിന്റെയും ഭക്തസംഘം ക്ഷേത്രം ട്രസ്റ്റിന്റെയും ആഭിമുഖ്യത്തിൽ ശനിയാഴ്ച, ജൂൺ 29ന് വൈകുന്നേരം ഭക്തസംഘം അജിത്കുമാർ നായർ ഹാളിൽ കലാശ്രീ കലാമണ്ഡലം സി ഗോപാലകൃഷ്ണനും സംഘവും അവതരിപ്പിച്ച ദുര്യോധനവധം കഥകളി അരങ്ങേറി.

    ദുര്യോധനനായി കലാക്ഷേത്രം രഞ്ജിഷ് നായരും രൗദ്രഭീമനായി കലാമണ്ഡലം ഗോപാലകൃഷ്ണനും ദുശ്ശാസനനായി കലാനിലയം അനിൽകുമാറും അരങ്ങിൽ മഹാഭാരതത്തിലെ ദുര്യോധനവധം കഥ ആടിത്തകർത്തപ്പോൾ, ഹാളിൽ തിങ്ങി നിറഞ്ഞ മുളുണ്ടിലെ ജനങ്ങൾക്ക് കഥകളി വിസ്മയക്കാഴ്ച്ചയായി മാറി. ശകുനിയും മുമുക്ഷുവുമായി കലാനിലയം അർജുൻ വാരിയറും പാഞ്ചാലിയുടെ വേഷത്തിൽ കലാക്ഷേത്രം ദിവ്യ നന്ദഗോപനും ശ്രീകൃഷ്ണനായി ശില്പ വാരിയറും, യുധിഷ്ഠിരനായി സുജാത അരുണും അരങ്ങിൽ നിറഞ്ഞു നിന്നു. കലാശ്രീ കലാമണ്ഡലം എം. എസ്. ഗിരീശന്റെ കഥകളി സംഗീതം മനോഹരമായിരുന്നു.

    കഥകളി ആരംഭിക്കുന്നതിന് മുൻപ് നടന്ന ചടങ്ങിൽ,മുളുണ്ട് സമാജം ഓണത്തോടനുബന്ധിച്ച് സെപ്റ്റംബർ മാസത്തിൽ നടത്താൻ പോകുന്ന മെഗാ പ്രോഗ്രാമിന്റെയും ഓണ സദ്യയുടെയും പ്രവേശന പാസിന്റെ ആദ്യ വില്പനയും ബ്രോഷർ പ്രകാശനവും പ്രസിഡന്റ്‌ സി കെ കെ പൊതുവാൾ, ജനറൽ സെക്രട്ടറി സി കെ ലക്ഷ്മിനാരായണൻ ട്രെഷറർ ടി. കെ രാജേന്ദ്രബാബു എന്നിവർ ചേർന്ന് നിർവ്വഹിച്ചു.

    കഥകളിക്കുശേഷം കലാകാരന്മാരെ സമാജത്തിന്റെ നേതൃത്വത്തിലും ഭക്ത സംഘത്തിന്റെ നേതൃത്വത്തിലും മാനേജിങ് കമ്മിറ്റി അംഗങ്ങൾ പൊന്നാടയണിയിച്ച് ആദരിച്ചു. മുളുണ്ട് കേരള സമാജം പ്രസിഡണ്ട്‌ സി കെ കെ പൊതുവാൾ, ഭക്തസംഘം പ്രസിഡണ്ട്‌ നാരായണസ്വാമി എന്നിവർ സ്വാഗതം പറഞ്ഞു. സമാജം പബ്ലിക് റിലേഷൻ ചെയർമാൻ ഇടശ്ശേരി രാമചന്ദ്രൻ ചടങ്ങുകൾ നിയന്തിച്ചു. സമാജം കമ്മിറ്റി അംഗങ്ങളായ എ.രാധാകൃഷ്ണൻ,മുരളി, കെ.ബാലകൃഷ്ണൻ നായർ എന്നിവർ നേതൃത്വം നൽകി

    Latest articles

    പൊന്നാനി എം.ഇ.എസ് കോളേജിലെ ലൈബ്രറിയിലും ഇടം നേടി രാജൻ കിണറ്റിങ്കരയുടെ കവിതാ സമാഹാരം

    രാജൻ കിണറ്റിങ്കര എഴുതി പ്രമുഖ എഴുത്തുകാരൻ  സി. രാധാകൃഷ്ണന്റെ അവതാരികയിൽ  2014 -15 ൽ പ്രസിദ്ധീകരിച്ച "കാലഭേദങ്ങൾ" എന്ന...

    ട്രൂ ഇന്ത്യൻ വാർഷിക ആഘോഷം; ലളിത ധാര ഉത്‌ഘാടനം നിർവഹിച്ചു

    ഡോംബിവ്‌ലി പലാവ സിറ്റി കേന്ദ്രമായി പ്രവർത്തിക്കുന്ന, ഇന്റർനാഷണൽ ഡാൻസ് കൗൺസിൽ ( യുനെസ്കോ ) അംഗത്വമുള്ള ട്രൂ ഇന്ത്യൻ...

    ബോംബെ കേരളീയ സമാജം 59മത് വാർഷിക നടത്ത മത്സരം നടത്തി

    ബോംബെ കേരളീയ സമാജം ഇന്ന് (02.02.2025) മുംബൈയിൽ നടത്ത മത്സരം സംഘടിപ്പിച്ചു. ദാദർ ശിവാജി പാർക്കിൽ രാവിലെ 6-30...

    കേരളീയ കൾച്ചറൽ സൊസൈറ്റിക്ക് പുതിയ ഭാരവാഹികൾ

    കേരളീയ കൾച്ചറൽ സൊസൈറ്റിയുടെ പത്താമത് പൊതുയോഗം നടന്നു. കെ.സി എസ് ഓഫിസ് അങ്കണത്തിൽ നടന്ന യോഗത്തിൽ പുതിയ ഭാരവാഹികളെ...
    spot_img

    More like this