ജോലിക്ക് ചേരുന്നതിന് മുൻപുള്ള മെഡിക്കൽ പരിശോധനയ്ക്കായി അമിത ഫീസ് ഈടാക്കാനുള്ള ജിസിസിയിലെ പാനൽ ഡോക്ടർമാരുടെ നീക്കത്തിനെതിരെയാണ് ഐപിഇപിസിഎൽ രംഗത്തെത്തിയത്.
ഇന്ത്യൻ പേഴ്സണൽ എക്‌സ്‌പോർട്ട് പ്രൊമോഷൻ കൗൺസിൽ (ഐപിഇപിസിഐഎൽ) 2024 ജൂലൈ 1 ന് ഇസ്‌ലാം ജിംഖാനയിൽ നടന്ന പാനൽ ഡോക്ടർമാരുടെ യോഗത്തിലാണ് പ്രതിഷേധം പ്രകടിപ്പിച്ചത്. ജിസിസി രാജ്യങ്ങളിൽ തൊഴിൽ തേടുന്ന പ്രവാസികൾക്കായി ജിസിസി അംഗീകൃത പാനൽ ഡോക്ടർമാർ നടത്തുന്ന പ്രീ-എംപ്ലോയ്‌മെൻ്റ് മെഡിക്കൽ ചെക്കിനുള്ള ഫീസ് ജൂലൈ 8 മുതൽ കുത്തനെ വർധിപ്പിക്കാനാണ് ഏകപക്ഷീയമായ തീരുമാനം.
മൈഗ്രേഷൻ പ്രക്രിയയുമായി ബന്ധപ്പെട്ട് ഇതിനകം ഗണ്യമായ ചെലവുകൾ നേരിടുന്ന തൊഴിലന്വേഷകർക്ക് അനാവശ്യമായ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നതാണ് പുതിയ നീക്കം. തുച്ഛമായ സാമ്പത്തിക പശ്ചാത്തലത്തിൽ നിന്നുള്ളവരാണ് മെച്ചപ്പെട്ട ജീവിത നിലവാരത്തിനായി വിദേശത്ത് തൊഴിലവസരങ്ങൾ തേടുന്നത്. വർദ്ധിച്ച ചെലവ് ഈ വ്യക്തികളെ ആനുപാതികമായി ബാധിക്കും,
അതെ സമയം പാനൽ ഡോക്ടർമാരുടെ ഏകപക്ഷീയമായ തീരുമാനം, മാനദണ്ഡങ്ങൾക്കനുസൃതമല്ലെന്നും പരാതികളുണ്ട്. പാവപ്പെട്ട പ്രവാസികളുടെ ക്ഷേമത്തിന് വേണ്ടിയുള്ള നടപടികളുടെ സുതാര്യതയാണ് ചോദ്യം ചെയ്യപ്പെടുന്നതെന്നും ജിസിസിയിൽ ജോലി തേടുന്ന പ്രവാസികൾ ന്യായമായ പരിഗണന അർഹിക്കുന്നുണ്ടെന്നും ഐപിഇപിസിഐഎൽ പ്രസിഡൻ്റ് വി.എസ് അബ്ദുൾകരീം പറഞ്ഞു. നിയുക്ത പാനൽ ഡോക്ടർമാർ തീരുമാനം പുനഃപരിശോധിക്കണമെന്നും അബ്ദുൾകരീം ആവശ്യപ്പെട്ടു.
- പൂർവ്വ വിദ്യാർത്ഥിയുടെ സാഹസിക പ്രകടനത്തിന് വേദിയൊരുക്കി ഹോളിഏഞ്ചൽസ് (Video)
- കേംബ്രിഡ്ജ് സർവ്വകലാശാലയിൽ ഇനി ഗുരുദേവ ദർശനം ഗവേക്ഷണത്തിന്
- രാവിലെ ഉറങ്ങിയെഴുന്നേറ്റില്ല; അകാലത്തിൽ വിട പറഞ്ഞു സുരേഷ്
- ബെസ്റ്റിയിലെ ഗാനങ്ങൾ പുറത്തിറക്കി; മുംബൈയിൽ നടന്ന ചടങ്ങിൽ ജാവേദ് അലി, അഷ്‌കർ സൗദാൻ, സാക്ഷി അഗര്‍വാള്‍ പങ്കെടുത്തു
- മലയാളത്തിലെ പ്രിയ സാഹിത്യകാരനെയും ഗായകനെയും അനുസ്മരിക്കുന്നു
- മുംബൈയിൽ മറാഠി -മലയാളി എത്ത്നിക്ക് ഫെസ്റ്റ്റ്റിവൽ ഫെബ്രുവരി 14 മുതൽ
- കല്യാൺ കണ്ണൂർ വെൽഫെയർ അസോസിയേഷൻ വാർഷികാഘോഷം ഫെബ്രുവരി 9ന്
- ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ ആക്രമിച്ച സംഭവം; പ്രതി പോലീസ് പിടിയിൽ (Video)
- ഡോംബിവലി മന്ദിര സമിതി വാർഷികം ജനുവരി 19ന്; രവീന്ദ്ര ചവാൻ മുഖ്യാതിഥി