ലോക ആയുർവേദ രംഗത്ത് ശ്രദ്ധേയമാകുവാൻ പോകുന്ന ആയുർവേദ വില്ലേജ് പാലക്കാട് പെരിങ്ങോട്ടുള്ള കോതച്ചിറയിൽ ആരംഭിക്കുന്നു. പാലക്കാട് പെരിങ്ങോട്ടുള്ള കോതച്ചിറയിൽ ജൂലായ് 6 രാവിലെ 11 മണിക്കാണ് ഉത്ഘാടനം. പ്രസിദ്ധമായ കോയമ്പത്തൂരിലെ വൈദ്യഗ്രാമവുമായി സഹകരിച്ചാണ് ഈ ആയുര്‍വേദ വില്ലേജിന്റെ പ്രവര്‍ത്തനം.
പ്രമുഖ മുംബൈ മലയാളി വ്യവസായിയും കാരുണ്യ പ്രവർത്തന മേഖലകളിൽ നിരവധി സംരംഭങ്ങൾക്ക് നേതൃത്വം നൽകുന്ന വാരിയർ ഫൗണ്ടേഷൻ്റെ മാനേജിംഗ് ട്രസ്റ്റിയുമായ എ.എസ്. മാധവ വാര്യരാണ് ഈ നൂതന സംരംഭത്തിന് ചുക്കാൻ പിടിച്ച് ആയുർവേദ മേഖലയിൽ കരുതലിന്റെ കൈയ്യൊപ്പ് പതിക്കുന്നത്.
രണ്ടു കേന്ദ്രങ്ങളിലുള്ള 64 അപ്പാര്‍ട്ട്‌മെന്റുകളായി കൈവല്യ എട്ടുകെട്ട് മാളിക, പ്രായമായവര്‍ക്ക് താമസിക്കുവാനുള്ള എല്ലാ സൗകര്യങ്ങളും പ്രദാനം ചെയ്യുന്നു.
തുറന്ന ഓഡിറ്റോറിയം, ആറര ഏക്കറോളം വരുന്ന പൂന്തോട്ടം അതില്‍ വളരെ പ്രാധാന്യമുള്ള അതിപ്രധാന്യമുള്ള ആയുര്‍വേദ സസ്യങ്ങള്‍, നീന്തല്‍ക്കുളം, തിരുമ്മുശാലകള്‍, ഭക്ഷണശാലകള്‍, കോയമ്പത്തൂർ വൈദ്യ ഗ്രാമത്തിലെ ആയുര്‍വേദ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ തെറാപ്പിസ്റ്റുകളും ഹോളിസ്റ്റിക്ക് ചികിത്സാ രീതികളും ഇവിടുത്തെ പ്രത്യേകതയാണ്.
വാരിയരുടെ സഹോദരി തിലകം വാരിയരുടെ എണ്‍പതാം ജന്മദിനാഘോഷവും ഇതിനോടൊപ്പം നടത്തും. നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്ന ബാലമന്ദിരത്തിലെ കുട്ടികളുടെ അമ്മൂമ്മയായാണ് തിലകം അറിയപ്പെടുന്നത്.
- പൂർവ്വ വിദ്യാർത്ഥിയുടെ സാഹസിക പ്രകടനത്തിന് വേദിയൊരുക്കി ഹോളിഏഞ്ചൽസ് (Video)
- കേംബ്രിഡ്ജ് സർവ്വകലാശാലയിൽ ഇനി ഗുരുദേവ ദർശനം ഗവേക്ഷണത്തിന്
- രാവിലെ ഉറങ്ങിയെഴുന്നേറ്റില്ല; അകാലത്തിൽ വിട പറഞ്ഞു സുരേഷ്
- ബെസ്റ്റിയിലെ ഗാനങ്ങൾ പുറത്തിറക്കി; മുംബൈയിൽ നടന്ന ചടങ്ങിൽ ജാവേദ് അലി, അഷ്‌കർ സൗദാൻ, സാക്ഷി അഗര്‍വാള്‍ പങ്കെടുത്തു
- മലയാളത്തിലെ പ്രിയ സാഹിത്യകാരനെയും ഗായകനെയും അനുസ്മരിക്കുന്നു