More
    Homeഅച്ഛനും മകനും കൈകോർത്ത് മരണത്തിലേക്ക്; മുംബൈ ഭയന്ദർ റെയിൽവേ സ്റ്റേഷനിലെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ

    അച്ഛനും മകനും കൈകോർത്ത് മരണത്തിലേക്ക്; മുംബൈ ഭയന്ദർ റെയിൽവേ സ്റ്റേഷനിലെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ

    Published on

    spot_img

    മഹാരാഷ്ട്രയിലെ ഭയന്ദർ റെയിൽവേ സ്റ്റേഷനിലാണ് നഗരത്തെ നടുക്കിയ സംഭവം. ഓടി വരുന്ന ട്രെയിനിന് മുന്നിൽ കൈകൾ കോർത്ത് പിടിച്ചാണ് അച്ഛനും മകനും മരണത്തിലേക്ക് നടന്നത്.

    സിസിടിവിയിൽ പതിഞ്ഞ സംഭവം മുംബൈയിൽ നിന്ന് 32 കിലോമീറ്റർ അകലെ ഭയന്ദർ റെയിൽവേ സ്റ്റേഷനിലാണ്.

    പാഞ്ഞു വരുന്ന തീവണ്ടിക്ക് മുന്നിൽ നിശ്ചയിച്ചുറപ്പിച്ചാണ് രണ്ടു പേരും ട്രാക്കിൽ കിടന്ന് ആത്മഹത്യ ചെയ്തത്. സംഭവത്തിന്റെ ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്ത് വന്നു.

    പ്ലാറ്റ്‌ഫോമിലൂടെ നടക്കുന്നതിനിടയിൽ അച്ഛനും മകനും പരസ്പരം സംസാരിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും കാണാം. പ്ലാറ്റ്‌ഫോമിൻ്റെ അറ്റത്ത് എത്തിയപ്പോൾ ഇരുവരും ഇറങ്ങി ട്രാക്കുകൾ മുറിച്ചു കടക്കുകയായിരുന്നു. ഇതിനിടയിൽ അടുത്ത ട്രാക്കിലൂടെ ട്രെയിൻ കടന്നു പോകവെയാണ് ജീവനൊടുക്കിയത്

    നലസോപാര സ്വദേശികളായ ജയ് മേത്ത (35), പിതാവ് ഹരീഷ് മേത്ത (60) എന്നിവരാണ് മരണമടഞ്ഞത് . ആത്മഹത്യയ്ക്ക് പിന്നിലെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല, അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

    Latest articles

    വേൾഡ് മലയാളി ഫെഡറേഷൻ മഹാരാഷ്ട്ര കൗൺസിൽ സമ്മേളനം ജൂൺ 14ന്; ആഗോള പ്രതിനിധികൾ പങ്കെടുക്കും

    വേൾഡ് മലയാളി ഫെഡറേഷൻ മഹാരാഷ്ട്ര സ്റ്റേറ്റ് കൗൺസിൽ സമ്മേളനവും സ്ഥാനാരോഹണ ചടങ്ങും ജൂൺ 14 ശനിയാഴ്ച വൈകീട്ട് 5.30ന്...

    മുംബൈയിലെ കാമാത്തിപ്പുരയുടെ പുനർ നിർമ്മാണം; ടെൻഡർ ക്ഷണിച്ചു

    മുംബൈ, ജൂൺ 12, 2025: മുംബൈയിലെ ചരിത്ര പ്രസിദ്ധമായ പ്രദേശങ്ങളിലൊന്നായ കാമത്തിപ്പുരയുടെ പുനർ നിർമ്മാണത്തിനായി ടെൻഡർ ക്ഷണിച്ചു. മഹാരാഷ്ട്ര...

    ബോയിംഗ് 787 വിമാനം അപകട കാരണം പക്ഷിക്കൂട്ടം ?; ഇരട്ട എഞ്ചിനുകളും പ്രവർത്തനക്ഷമത നഷ്ടപ്പെട്ടു

    അഹമ്മദാബാദ് എയർപോർട്ടിൽ നിന്ന് ഉയർന്ന് പൊങ്ങിയ ബോയിംഗ് 787 വിമാനം ടേക്ക് ഓഫ് കഴിഞ്ഞ് 600 അടി ഉയരത്തിൽ...

    ഓട്ടോറിക്ഷയെ ലോക്കറാക്കി ലക്ഷങ്ങളുടെ സമ്പാദ്യം; വൈറലായതോടെ വെട്ടിലായി ഓട്ടോ ഡ്രൈവർ !!

    മുംബൈയിൽ ബാന്ദ്ര ആസ്ഥാനമായ യുഎസ് കോൺസുലേറ്റിലെത്തുന്ന സന്ദർശകരുടെ ബാഗുകൾ സൂക്ഷിച്ച് പ്രതിമാസം 5 മുതൽ 8 ലക്ഷം രൂപ...
    spot_img

    More like this