More
    Homeകൊങ്കൺ പാത പൂർണമായും നിർത്തി; യാത്രക്കാർ ദുരിതത്തിൽ

    കൊങ്കൺ പാത പൂർണമായും നിർത്തി; യാത്രക്കാർ ദുരിതത്തിൽ

    Published on

    spot_img

    കൊങ്കൺ പാതയിൽ സാവന്ത് വാഡിക്കും മഡ്‌ഗാവിനും ഇടയിലുള്ള തുരങ്കത്തിൽ വെള്ളം കയറിയതിനെ തുടർന്ന് ഈ മേഖലയിലെ പന്ത്രണ്ടോളം ട്രെയിനുകൾ റദ്ദാക്കി. നേത്രാവതി, ദുരന്തോ, മംഗള അടക്കം നിരവധി ട്രെയിനുകൾ വഴിതിരിച്ചു വിട്ടു. തുരങ്കത്തിലുണ്ടായ ചോർച്ചയാണ് വെള്ളക്കെട്ടിന് കാരണമായത്.

    ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ പെർനെം തുരങ്കത്തിൻ്റെ മേൽക്കൂരയിൽ നിന്ന് വെള്ളം ഒലിച്ചിറങ്ങാൻ തുടങ്ങിയത്. തുടർന്ന് യാത്ര ഭാഗികമായി തടസ്സപ്പെട്ടിരുന്നു. എന്നാൽ വൈകുന്നേരത്തോടെ ട്രാക്ക് പുനഃസ്ഥാപിച്ചെങ്കിലും മഴ തുടർന്നതോടെ സർവീസുകൾ റദ്ദാക്കാൻ നിർബന്ധിതരായെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

    മുംബൈ-ഗോവ വന്ദേ ഭാരത് എക്‌സ്പ്രസ് ഉൾപ്പെടെ 12 ട്രെയിനുകളാണ് റദ്ദാക്കിയത്. നിരവധി ട്രെയിനുകൾ വഴിതിരിച്ചു വിട്ടെങ്കിലും ഭൂരിഭാഗം പേരും യാത്ര ഒഴിവാക്കി മടങ്ങി പോകുകയായിരുന്നു. കൊങ്കൺ മേഖലയിൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ സർവീസുകൾ ഉണ്ടായിരിക്കില്ലെന്നാണ് റെയിൽവേ അറിയിച്ചത്.

    16346 തിരുവനന്തപുരം ലോകമാന്യ തിലക് നേത്രാവതി, 12134 മംഗളുരു മുംബൈ സൂപ്പർ ഫാസ്റ്റ്, 12620 മംഗളുരു ലോക് മാന്യ തിലക് മത്സ്യഗന്ധ സൂപ്പർ ഫാസ്റ്റ് എന്നീ ട്രെയിനുകളാണ് കേരളത്തിൽ നിന്നുള്ള റദ്ദാക്കിയ സർവീസുകൾ.

    മുംബൈ-ഗോവ ജനശതാബ്ദി എക്‌സ്പ്രസ്, മണ്ഡോവി എക്‌സ്പ്രസ്, മുംബൈ മംഗളൂരു എക്‌സ്പ്രസ് എന്നിവ റദ്ദാക്കിയ മറ്റ് ട്രെയിനുകളിൽ ഉൾപ്പെടുന്നു.

    അതെ സമയം 19577 ടെൻ-ജാം എക്‌സ്പ്രസ്സ്, 16336 NCJ GIMB, 12283 ERS-NZM, 22655 ERS-NZM Express, 16345 (LTT-TVC Express), 22113 (LTT-KCVL Express), 12432 (NZM-TVC Express, 19260 (BVC-KCVL Express), 12223 (LTT-ERS Express), 20932 (INDB-KCVL Express), 22630 (TEN-DR Express), 12617 (ERS-NZM Express), 12483 (KCVL-ASR Express) എന്നീ ട്രെയിനുകളാണ് വഴി തിരിച്ചു വിട്ടത്.

    ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് വെള്ളക്കെട്ട് യാത്രയെ തടസ്സപ്പെടുത്തിയത്. ഇതോടെ നിരവധി ട്രെയിനുകൾ പലയിടത്തായി നിർത്തിയിടുകയായിരുന്നു.

    കൊങ്കൺ റെയിൽവേ മഡ്ഗാവ് സ്റ്റേഷനിൽ ഒരു ഹെൽപ്പ് ഡെസ്ക് സ്ഥാപിച്ചിട്ടുണ്ട്. വഴിതിരിച്ചുവിട്ടതും റദ്ദാക്കിയതുമായ ട്രെയിനുകളെ സംബന്ധിച്ച വിവരങ്ങൾക്ക് 8322706480 എന്ന നമ്പറിൽ ബന്ധപ്പെടാൻ യാത്രക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

    Latest articles

    കല്യാൺ സാംസ്കാരിക വേദി സാഹിത്യ ചർച്ച നടത്തി

    കല്യാൺ സാംസ്കാരിക വേദിയുടെ ഒക്ടോബർ മാസ സാഹിത്യ ചർച്ച ഈസ്റ്റ് കല്യാൺ കേരള സമാജം ഹാളിൽ നടന്നു. മുതിർന്ന...

    നവംബർ ആദ്യവാരം എയര്‍ ഇന്ത്യയില്‍ സഞ്ചരിക്കരുത്; ഭീഷണിയുമായി ഖലിസ്താൻ നേതാവ്

    എയര്‍ ഇന്ത്യാ വിമാനങ്ങള്‍ക്കെതിരെ ആക്രമണ ഭീഷണിയുമായി ഖലിസ്താൻ വിഘടനവാദി നേതാവ് ഗുർപത്‌വന്ത് സിങ് പന്നൂൻ രംഗത്തെത്തി. നവംബര്‍ ഒന്നിനും 19-നും...

    പശ്ചിമ മേഖല പതിമൂന്നാം മലയാളോത്സവം കണ്‍വെന്‍ഷന്‍

    മലയാള ഭാഷാ പ്രചാരണ സംഘം പശ്ചിമ മേഖലയുടെ പതിമൂന്നാം മലയാളോത്സവം കണ്‍വെന്‍ഷന്‍ ഒക്ടോബര്‍ 20 ഞായറാഴ്ച വൈകീട്ട് നാല്...

    നാസിക് മലയാളി കൾച്ചറൽ അസോസിയേഷൻ – വാർഷികാഘോഷവും ഓണാഘോഷവും നടന്നു

    നാസിക് മലയാളി കൾച്ചറൽ അസോസിയേഷന്റെ (NMCA) 37-ാം വാർഷികാഘോഷവും ഓണാഘോഷവും 2024 ഒക്ടോബർ 19-ന് നാസിക്കിലെ മൗലി ലോൺസിൽ...
    spot_img

    More like this