നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുമ്പോൾ 2025 മാർച്ചിൽ പ്രവർത്തനമാരംഭിക്കുമെന്നാണ് വ്യോമയാന സഹമന്ത്രി മുരളീധർ മൊഹോൾ അറിയിച്ചത്. കേന്ദ്ര വ്യോമയാന മന്ത്രി കിഞ്ജരാപ്പു രാംമോഹൻ നായിഡുവും മൊഹോളും നവിമുംബൈ വിമാനത്താവളമേഖല സന്ദർശിക്കുകയും പ്രവർത്തനങ്ങൾ പരിശോധിക്കുകയും ചെയ്തു.
ജോലിയുടെ പുരോഗതി വിലയിരുത്തിയാണ് അടുത്തവർഷം മാർച്ചിൽ വിമാനത്താവളം പ്രവർത്തനക്ഷമമാകുമെന്നും ഇത് അയൽപ്രദേശങ്ങളായ മുംബൈ, പുണെ, താനെ, കല്യാൺ, പടിഞ്ഞാറൻ മഹാരാഷ്ട്ര എന്നിവയുമായുള്ള ബന്ധം വർധിപ്പിക്കുമെന്നും മൊഹോൾ വ്യക്തമാക്കിയത്.
ഇതോടെ വലിയ വികസനക്കുതിപ്പിലേക്ക് പറന്നുയരുകയാണ് നവി മുംബൈയും പ്രാന്തപ്രദേശങ്ങളും. റിയൽ എസ്റ്റേറ്റിൽ നിക്ഷേപമുള്ളവർക്കാണ് വലിയ നേട്ടങ്ങൾ കാത്തിരിക്കുന്നത്.
പുതിയ വിമാനത്താവളം പ്രദേശത്തെ സാമ്പത്തിക വികസനത്തിന് വഴിയൊരുക്കുമെന്നും പുതിയ തൊഴിൽ സാധ്യതകൾ സൃഷ്ടിക്കുകയും നിക്ഷേപങ്ങൾ ആകർഷിക്കുകയും ചെയ്യുന്നതോടെ നിരവധി പുതിയ പദ്ധതികൾക്കും വഴി തുറക്കും.
ഹോസ്പിറ്റാലിറ്റി വ്യവസായം, കൊറിയർ കമ്പനികൾ, ലോജിസ്റ്റിക് കൂടാതെ മറ്റ് എയർപോർട്ടുമായി ബന്ധപ്പെട്ട വ്യവസായങ്ങളിലും സേവനങ്ങളിലും ഉൾപ്പെടെ, നേരിട്ടും അല്ലാതെയും ധാരാളം തൊഴിലവസരങ്ങളാകും പുതിയ എയർപോർട്ട് സൃഷ്ടിക്കുക.
പാരിസ്ഥിതിക സുസ്ഥിരതയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് നഗരത്തിലും എയർസൈഡിലും പത്ത് കിലോമീറ്ററോളം 1600 ഹെക്ടറിൽ ഓട്ടോമേറ്റഡ് യാത്രക്കാരുടെ സഞ്ചാരമുള്ള രാജ്യത്തെ ആദ്യത്തെ വിമാനത്താവളമാണ് നവി മുംബൈ വിമാനത്താവളം ലക്ഷ്യമിടുന്നത്.
റോഡ്, റെയിൽ, മെട്രോ ശൃംഖലകളോട് കൂടിയ മൾട്ടിമോഡൽ കണക്റ്റിവിറ്റി പുതിയ വിമാനത്താവളത്തിന് ഉണ്ടായിരിക്കും.
പുതിയ വിമാനത്താവളത്തിന് 2032 ഓടെ 2.5 ദശലക്ഷം ടൺ ചരക്ക് കൈകാര്യം ചെയ്യാനുള്ള കഴിവുണ്ടാകും, ഇതോടെ ഈ മേഖലയിലെ ഒരു പ്രധാന കാർഗോ ഹബ്ബായി മാറുമെന്നതാണ് മറ്റൊരു പ്രധാന നേട്ടം.
- ഓൺലൈൻ ചൂതാട്ടങ്ങൾക്കും വാതുവെപ്പുകൾക്കുമെതിരെ ഓൾ ഇന്ത്യാ യൂത്ത് ഫെഡറേഷൻ പ്രകടനം
- ഗോവ വരെ കാറുമായി ട്രെയിനില്‍ പോകാം; ഇന്ത്യയിലെ ആദ്യ കാർ ഫെറി ട്രെയിൻ സർവീസ് ഓഗസ്റ്റ് 23ന് ആരംഭിക്കും.
- സമ്പൂർണ രാമായണ പാരായണം നടന്നു.
- മുംബൈയിൽ പന്ത്രണ്ടാം നിലയിൽ നിന്ന് വീണ് 4 വയസ്സുകാരിക്ക് ദാരുണാന്ത്യം; വിനയായത് അമ്മയുടെ അശ്രദ്ധ
- 13 വർഷത്തെ ഇടവേള കഴിഞ്ഞ് രാജ് താക്കറെയെത്തി; ഉദ്ധവിന് ആശംസകളുമായി (Video)