ഉരുൾപൊട്ടലിൽ ദുരന്തഭൂമിയായി മാറിയ വയനാടിനെ വീണ്ടെടുക്കാൻ കിടപ്പാടം നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാനുള്ള കെയർ ഫോർ മുംബൈയുടെ പദ്ധതിയുമായി സഹകരിക്കുമെന്ന് വസായ് വെസ്റ്റിലെ ബസീൻ കേരള സമാജം പ്രസിഡന്റ് പി വി കെ നമ്പ്യാർ അറിയിച്ചു.
കേരള സർക്കാരിന്റെ സഹകരണത്തോടെ പൂർത്തിയാക്കാനിരിക്കുന്ന കെയർ ഫോർ മുംബൈയുടെ വയനാട് പുനരധിവാസ പദ്ധതിക്ക് പിന്തുണയുമായി ഇതിനകം നിരവധി സംഘടനകളും സാമൂഹിക പ്രവർത്തകരും വ്യവസായ സമൂഹവും മുന്നോട്ട് വന്നിട്ടുണ്ടെന്ന് പ്രസിഡന്റ് എം കെ നവാസ് അറിയിച്ചു. പദ്ധതിയുടെ രൂപരേഖയും നടപടിക്രമങ്ങളും ബന്ധപ്പെട്ട വകുപ്പുകളും മന്ത്രിയുമായി കൂടിയാലോചിച്ച ശേഷമായിരിക്കും പൂർത്തിയാക്കുക.
- കേന്ദ്ര മലയാളോത്സവം; ദീപശിഖാ പ്രയാണത്തിന് തിരി തെളിച്ചു
- മുംബൈ ഫെറി ദുരന്തം; കാണാതായ കുട്ടിയുടെ മൃതദേഹം മുംബൈ തീരത്ത് കണ്ടെത്തി; മരണസംഖ്യ 15 ആയി ഉയർന്നു.
- കേളി വനിതാ നാടകോത്സവത്തിന് ഇന്ന് തുടക്കമാകും
- ശ്രീനാരായണ ഗുരുവിൻ്റെ ഏകലോക ദർശന സന്ദേശങ്ങൾ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലും
- കേന്ദ്ര കലോത്സവം നാളെ ഡോംബിവിലിയിൽ; സെൽഫി മത്സരത്തിലും ആവേശക്കാഴ്ചകൾ