Homeമുളുണ്ട് കേരള സമാജം; ഓണാഘോഷവും മെഗാ കൾച്ചറൽ ഇവന്റും സെപ്റ്റംബർ 22നും 27നും

മുളുണ്ട് കേരള സമാജം; ഓണാഘോഷവും മെഗാ കൾച്ചറൽ ഇവന്റും സെപ്റ്റംബർ 22നും 27നും

Published on

മുളുണ്ട് കേരള സമാജത്തിന്റെ ഈ വർഷത്തെ ഓണാഘോഷം വിപുലമായ കലാ പരിപാടികളോടെ കൊണ്ടാടുന്നതാണ്.

സെപ്റ്റംബർ 22ന് ഞായറാഴ്ച കാലത്ത് 10 മണിമുതൽ മുളുണ്ട് ഭക്തസംഘം അജിത്കുമാർ നായർ ഹാളിൽ ഓണ സദ്യയും, സമാജം കുടുംബാംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ തരം കലാപരിപാടികളും കൈകൊട്ടിക്കളിയും അജിത് കുമാർ നായർ മെമ്മോറിയൽ മെറിറ്റ് അവാർഡ് ദാനവും നടക്കുന്നതായിരിക്കും.

സെപ്റ്റംബർ 27 വെള്ളിയാഴ്ചയാണ് സമാജത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും പുതിയ കമ്മ്യൂണിറ്റി ഹാളിന്റെ നിർമ്മാണത്തിനും വേണ്ടിയുള്ള ധനശേഖരാണർത്ഥം മുളുണ്ട് കാളിദാസ് നാട്യമന്ദിറിൽ വെച്ച് നടത്തുന്ന മെഗാ പ്രോഗ്രാം.

വൈകുന്നേരം 6 മണിമുതൽ 6.30 വരെ സാംസ്‌കാരിക സമ്മേളനവും അതിനുശേഷം പ്രശസ്ത ഗായകനും, വയലിനിസ്റ്റുമായ വിവേകാനന്ദനും സംഘവും അവതരിപ്പിക്കുന്ന ഗാനമേളയും സിനിമാതാരവും നർത്തകിയും അവതാരികയുമായ പാരിസ് ലക്ഷ്മിയും ടീമും അവതരിപ്പിക്കുന്ന വിവിധതരം നൃത്തങ്ങളും റെജി രാമപുരവും സംഘവും അവതരിപ്പിക്കുന്ന ഹാസ്യവിരുന്നും അരങ്ങേറും.

ഓണസദ്യക്കും മെഗാ പ്രോഗ്രാമിനുമുള്ള പ്രവേശന പാസ്സിനും സ്പോൺസർഷിപ്പിനും കൂടുതൽ വിവരങ്ങൾക്കും സമാജം ഭാരവാഹികളുമായി
92244 08108,
98199 96845,
93222 77577
എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.

Latest articles

സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരം: മുംബൈ ചാപ്റ്റർ ഫലപ്രഖ്യാപനം

മുംബൈ: മലയാളം മിഷൻ മുംബൈ ചാപ്റ്റർ തല സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരത്തിന്റെ ഫലപ്രഖ്യാപനം നടന്നു. മുംബൈ ചാപ്റ്ററിന്...

അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷം സെപ്റ്റംബർ 27ന്; പ്രൊഫ. വി. മധുസൂദനൻ നായർ മുഖ്യാതിഥി

മുംബൈ: അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷവും 26-ാം വാർഷികാഘോഷവും സെപ്റ്റംബർ 27 ഞായറാഴ്ച വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കും. രാവിലെ...

മുളുണ്ട് കേരള സമാജം ഓണാഘോഷം മുളുണ്ട് എം . എൽ . എ ശ്രീ.മിഹിർ കൊട്ടെച്ച മുഖ്യാതിഥി .

മുളുണ്ട് കേരള സമാജത്തിന്റ ഈ വർഷത്തെ ഓണാഘോഷം ഞായറാഴ്ച്ച സെപ്റ്റംബർ 20ന് മുളുണ്ട് വെസ്റ്റിലെ മഹാരാഷ്ട്ര സേവ സംഘ്...

കുവൈറ്റ് ദുരന്തം: മുംബൈയിൽ സംസ്കരിച്ചതിന്റെ പേരിൽ മലയാളി കുടുംബത്തിന് ധനസഹായം നിഷേധിച്ചതായി പരാതി; ഇടപെട്ട് ജോജോ തോമസ്

മുംബൈ: 2024-ൽ കുവൈറ്റിലെ മംഗഫിലുണ്ടായ ദാരുണമായ തീപിടിത്തത്തിൽ മരിച്ച കരുനാഗപ്പള്ളി സ്വദേശിയുടെ കുടുംബത്തിന് പ്രഖ്യാപിച്ച ധനസഹായം ഇതുവരെ ലഭിച്ചില്ലെന്ന്...
spot_img

More like this