അംബർനാഥ് എസ് എൻ ഡി പി ശാഖ സംഘടിപ്പിച്ച ചതയദിനത്തോടനുബന്ധിച്ച് അരങ്ങേറിയ കൈകൊട്ടിക്കളിയാണ് സമൂഹ മാധ്യമങ്ങളിൽ തരംഗമായത്. ആദ്യ ദിവസം തന്നെ ലോകമെമ്പാടുമുള്ള പതിനായിരത്തോളം പേരാണ് കൈകൊട്ടിക്കളി ആസ്വദിച്ചത്.
ഇമ്പമുള്ള പാട്ടിനൊപ്പം ചടുലതാളത്തിൽ ചിട്ടപ്പെടുത്തിയ ചുവടുകൾക്ക് ആരാധകർ ഏറെയായിരുന്നു. ഇരുനൂറോളം പേരാണ് ഇഷ്ടം രേഖപ്പെടുത്തിയത്. ഫേസ്ബുക്കിലും യൂട്യുബിലും ഇൻസ്റ്റാഗ്രാമിലുമായി തരംഗമായി മാറിയ കൈകൊട്ടിക്കളിക്ക് സാക്ഷാത്ക്കാരം നൽകിയത് അംബർനാഥിലെ മലയാളി വീട്ടമ്മമാരാണ്. ജോലിയുള്ള രണ്ടു പേരും ഒഴിവു ദിവസങ്ങളെ പ്രയോജനപ്പെടുത്തിയാണ് ടീമിന്റെ ഭാഗമായത്.
അംബർനാഥ് S. N. D. P. വനിതാ സംഘം ചേർന്നൊരുക്കിയ കൈകൊട്ടിക്കളി ചിട്ടപ്പെടുത്തിയത് രേഷ്മ ഗോകുലാണ്.
അനിത അരവിന്ദ്, അമ്പിളി മനോഹരൻ, ഷൈന സുനിൽ, ആർഷ സുരേഷ്, മണി മധുസൂദനൻ, പ്രസന്ന മോഹനൻ, സന്ധ്യ ഉണ്ണികൃഷ്ണൻ, രശ്മി രവീന്ദ്രൻ, രജനി സന്തോഷ്, ഫ്രനി പ്രചോത്, ഷീജ സജീവൻ, ആരാധന രവീന്ദ്രൻ എന്നിവരാണ് ചടുല നൃത്ത ചുവടുകളുമായി കേരളത്തിന്റെ തനത് കലയെ വേദിയിൽ അവതരിപ്പിച്ചത്.
ചതയ ദിനത്തിലെ കലാപരിപാടികൾക്ക് വേണ്ടി പെട്ടെന്ന് ചിട്ടപ്പെടുത്തിയതാണെന്നും കൈകൊട്ടിക്കളി ശ്രദ്ധിക്കപ്പെട്ടതിൽ സന്തോഷമുണ്ടെന്നും ഇവരെല്ലാം പറഞ്ഞു.
കലാപരിപാടികളിൽ മാത്രമല്ല ശാഖയുടെ പ്രവർത്തന മേഖലകളിലും വനിതാ സംഘവും, യൂത്ത് വിഭാഗവും വഹിക്കുന്ന പങ്ക് ശ്ലാഘനീയമാണെന്ന് പ്രസിഡന്റ് എം പി അജയകുമാർ പറഞ്ഞു.
- സിനിമാ നടിയാകണമെന്ന മോഹവുമായി ഉയരം കൊണ്ട് ലോകം കീഴടക്കിയ മഹാരാഷ്ട്രക്കാരി
- പ്രാർഥിച്ചാൽ നീലത്താമര വിരിയുന്ന ക്ഷേത്രം (Video)
- നവി മുംബൈ ഇസ്‌കോൺ ക്ഷേത്രം നാളെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും; ഖാർഘറിൽ ഗതാഗത മുന്നറിയിപ്പ്
- അണുശക്തിനഗറിലെ തിരുവാതിര ആഘോഷം
- ബോംബെ യോഗക്ഷേമ സഭ സുവർണ്ണ ജൂബിലി നിറവിൽ; വാർഷിക കുടുംബ സംഗമം ശ്രദ്ധേയമായി.