താനെ, വൃന്ദാവൻ കൈരളി കൾച്ചറൽ അസോസിയേഷന്റെ 2024-26 വർഷത്തെക്കുള്ള പുതിയ ഭരണ സമിതിയെ വാർഷിക പൊതുയോഗം തെരഞ്ഞെടുത്തു.
ഭാരവാഹികളായി പ്രസിഡന്റ് : എം. ആർ . സുധാകരൻ, വൈസ് പ്രസിഡന്റുമാരായി മോഹൻ കെ മേനോൻ, ഇ. രാമചന്ദ്രൻ, സെക്രട്ടറി പി. കെ. രമേശൻ , ജോയിന്റ് സെക്രട്ടറിമാരായി നാരായണൻകുട്ടി നമ്പ്യാർ, ജിനചന്ദ്രൻ, ട്രഷറർ : ബി. പ്രസാദ് , ജോയിന്റ് ട്രഷറർ : പി.രവികുമാർ എന്നിവരെയും മാനേജിങ് കമ്മിറ്റി അംഗങ്ങളായി എ. പി. മോഹൻദാസ്, അജിത് കുമാർ വക്കാട്ട്, ശശികുമാർ മേനോൻ, കുഞ്ഞുമോൻ, അമ്പാട്ട് നാരായണൻ, സുരേഷ്. വി നായർ, പി.ദാമോദരൻ, അനുപ് തുളസി, എന്നിവരെയും സ്ഥിരം ക്ഷണിതാക്കളായി പി. എം. ബേബി, ഭരതൻ മേനോൻ, പ്രകാശ് നായർ , കെ. ആർ. ജെ. നായർ, വി. പി. ആർ. നായർ, കെ.ബാലകൃഷ്ണൻ, പി.പ്രഭാകരൻ, കെ.ഉണ്ണികൃഷ്ണൻ, എന്നിവരെയും കെ. എം. സുരേഷ്,
ആർ അജിത്കുമാർ എന്നിവരെ കലാവിഭാഗത്തിന്റെയും സാങ്കേതിക വിഭാഗത്തിന്റെയും കൺവീനർമാരായും തെരഞ്ഞെടുത്തു.
ഓഗസ്റ്റ് 4 ന് ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് ബിൽഡിംഗ് നമ്പർ 30ബി യിൽ നടന്ന അസോസിയേഷന്റെ 31മത് വാർഷിക പൊതുയോഗത്തിൽ പ്രസിഡണ്ട് കെ. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ. പി. മോഹൻദാസ് 2023-24 വർഷത്തെ പ്രവർത്തന റിപ്പോർട്ടും ട്രെഷറർ അജിത്കുമാർ വക്കാട്ട് വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു.