More
    HomeNewsവയനാടിനു കൈത്താങ്ങ്; ഓണാഘോഷം ആർഭാടരഹിതമായി നടത്തി BSNL ജീവനക്കാർ

    വയനാടിനു കൈത്താങ്ങ്; ഓണാഘോഷം ആർഭാടരഹിതമായി നടത്തി BSNL ജീവനക്കാർ

    Published on

    spot_img

    മഹാരാഷ്ട്ര സംസ്ഥാന മേധാവിയുടെ ‘ ഓഫീസിലെ ജീവനക്കാരും ഓഫീസർമാരും .

    വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ ആർഭാട രഹിതമായി ഓണാഘോഷ പരിപാടികൾ നടത്തി മാതൃകയായി മുംബൈ ബി.എസ്.എൻ.എൽ. സംസ്ഥാന മേധാവിയുടെ ഓഫീസിലെ കൂട്ടായ്മ.

    എല്ലാ വർഷവും വിപുലമായ ചടങ്ങുകളോടെയാണ് ബി.എസ്.എൻ.എൽ. ജീവനക്കാരും ഓഫീസർമാരും ഓണാഘോഷം നടത്തി വന്നിരുന്നത്. എന്നാൽ വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ ഈ വർഷം വയനാട് ജനതയെ ചേർത്തു പിടിക്കാൻ ഓണാഘോഷ കൂട്ടായ്മ ജീവനക്കാരിൽ നിന്നും ഓഫീസർമാരിൽ നിന്നും സ്വരൂപിച്ച തുക കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയാണ് വയനാട് ജനതയ്ക്ക് ബി.എസ്.എൻ.എൽ. മഹാരാഷ്ട്ര തണലായി മാറിയത്.

    സാന്താക്രൂസ് ബി. എസ്. എൻ. എൽ. സംസ്ഥാന മേധാവിയുടെ ഓഫീസിലെ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് / എൻ്റർപ്രൈസസ് ബിസിനസ്’ വിഭാഗത്തിൻ്റെ നേതൃത്വത്തിലാണ് ലളിതമായ ചടങ്ങുകളോടെ ഓണാഘോഷം നടത്തിയത്.

    കഴിഞ്ഞ വർഷത്തെ ‘ഓണാഘോഷ നടത്തിപ്പിൽ നിന്നും വ്യത്യസ്ഥമായി ഇതര ഭാഷക്കാരായ ജീവനക്കാരും ഓഫീസർമാരും വയനാടിനെ ചേർത്തു പിടിക്കാൻ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ‘സംഭാവന നൽകുന്നതിന്റെ ഭാഗമായി ആർഭാടങ്ങൾ ഒഴിവാക്കുകയായിരുന്നു.

    ബി.എസ്.എൻ.എൽ. മാനേജ്മെൻ്റും ബി.എസ് എൻ നോൺ എക്സിക്യൂട്ടീവ് ജീവനക്കാരുടെ അംഗീകൃത യൂണിയനായ ബി. എസ്. എൻ. എൽ. എംപ്ലോയീസ് യൂണിയനും ചേർന്നതോടെ ഓണാഘോഷം ജീവകാരുണ്യ പ്രവർത്തനമായി മാറി. ഇതര ഭാഷക്കാരും മലയാളി വനിതകളും പുരുഷന്മാരും പരമ്പരാഗത വേഷത്തിലാണ് ചടങ്ങിനെത്തിയത്. മനോഹരമായ ഓണപ്പൂക്കളമൊരുക്കിയത് മലയാളികളും ഇതര ഭാഷക്കാരും ചേർന്നാണ്. വയനാട് ഉരുൾപ്പൊട്ടലിൽ മരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തി ഒരു മിനിറ്റ് മൗനമാചരിച്ചാണ് ചടങ്ങ് ആരംഭിച്ചത്. തുടർന്ന് ബി.എസ്.എൻ.എൽ. മഹാരാഷ്ട്ര സാംസ്ഥാന മേധാവി ഹരീന്ദ്ര കുമാർ അത്തപ്പൂക്കളത്തിൽ നിലവിളക്ക് കൊളുത്തി ഈ വർഷത്തെ ഓണാഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു. ബി.എസ്.എൻ.എൽ. മഹാരാഷ്ട്ര സർക്കിൾ വയനാട് ജനതക്കൊപ്പമുണ്ടാകുമെന്നും ഉരുൾപ്പൊട്ടലിൽ മരിച്ചവർക്ക് ആദരാഞ്ജലി രേഖപ്പെടുത്തുന്നതായും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

    ഓണാഘോഷ കമ്മിറ്റി ചെയർമാനായ സുഹാസ് മാൻക്കർ ( സിനിയർ ജനറൽ മാനേജർ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് / എൻ്റർപ്രൈസസ് ബിസിനസ് , മഹാരാഷ്ട്ര സർക്കിൾ ) അധ്യക്ഷനായി. ഓണാഘോഷ കമ്മിറ്റി കൺവീനറായ വി.പി. ശിവകുമാർ സ്വാഗതം പറഞ്ഞു.

    സി. എൻ.ടി.എക്സ് വെസ്റ്റ് മുംബൈ ചീഫ് ജനൽ മാനേജരായ ‘പ്രശാന്ത് ആർ. പാട്ടിൽ മുഖ്യ പ്രഭാക്ഷണം നടത്തി. ആർഭാട രഹിതമായ ഓണാഘോഷം നടത്തി അതിൽ നിന്നും സ്വരൂപിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ തീരുമാനിച്ച ഓണാഘോഷ കമ്മിറ്റി ഭാരവാഹികളെ അദ്ദേഹം അഭിനന്ദിച്ചു. സഹജീവികൾക്ക് ബുദ്ധിമുട്ടാകുമ്പോൾ അവരെ സഹായിക്കേണ്ടതു ഓരോത്തരുടേയും കടമയാണെന്നു അദ്ദേഹം പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു. വിവിധ ജനറൽ മാനേജർമാരായ സുരേഷ് നാക്കലേ , നിതിൻ റോക്കഡേ , സുനിൽ കുമാർ നിരാനിയൻ , ജയൻ സാവോ, വിനോദ് കുമാർ ദിവേദി , ചാരു ശർമ്മ , ബി.എസ്.എൻ.എൽ. എംപ്ലോയീസ് യൂണിയൻ മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറി ഗണേഷ് ഗിങ്കേ എന്നിവർ ആശംസ പ്രസംഗം നടത്തി.
    .
    വിവിധ കലാ പരിപാടികൾക്ക് പേഴ്സണൽ അസിസ്റ്റൻഡുമാരായ അനിത രാധാകൃഷ്ണനും സന്ധ്യാ വർമ്മയും നേതൃത്വം നൽകി. അനിതാ രാധാകൃഷ്ണൻ ആലപിച്ച ഓണപ്പാട്ട് സി.ജി.എം ഉൾപ്പെടെ നിരവധി ഓഫീസർമാരുടേയും ജീവനക്കാരുടേയും പ്രശംസ പിടിച്ചു പറ്റി. കലാ പരിപാടികൾക്കിടയിൽ കേരള തനിമയാർന്ന രുചികളും വിളമ്പി.

    ഓണക്കൂട്ടായ്മയിലെ മുഴുവൻ അംഗങ്ങളും മുഖ്യാതിഥിയായ ബി.എസ്.എൻ.എൽ. മഹാരാഷ്ട്ര മേധാവി ഹരീന്ദ്ര കുമാർ , BSNL CNTX WEST മുംബൈ ചീഫ് ജനറൽ മാനേജർ പ്രശാന്ത് ആർ. പാട്ടിൽ എന്നിവർക്കൊപ്പം സെൽഫിയെടുത്താണ് ആഘോഷദിവസത്തെ ഓർമ്മചെപ്പിലാക്കിയത്.

    ഓണാ ഘോഷ പരിപാടികളുടെ പൂർണ്ണമായ മേൽനോട്ടം ഓണാഘോഷ കമ്മിറ്റി കൺവീനർ വി. പി. ശിവകുമാർ , സന്ധ്യാ വർമ്മ , ആനന്ദ് സാവേർഡ്ക്കർ , അനിത രാധാകൃഷ്ണൻ , ദേവദാസ് പിള്ള , കഹാർ, ഭാരതി കാംബ്ലെ എന്നിവർ ചേർന്നു വഹിച്ചു.

    Latest articles

    മുംബൈയിൽ ആശങ്കപ്പെടുത്തുന്ന കണക്കുകൾ: 60 സ്ത്രീകൾ ഉൾപ്പെടെ 82 പേർ 36 ദിവസത്തിനിടെ കാണാതായി

    മുംബൈ സുരക്ഷിതമായ നഗരമെന്ന വിശ്വാസങ്ങളെ തകിടം മറിക്കുന്ന ഭീതിപ്പെടുത്തുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. ഇവിടുത്തെ താമസക്കാർക്ക്, പ്രത്യേകിച്ച് സ്ത്രീകൾക്ക്...

    അന്റോപ് ഹില്ലിൽ അയ്യപ്പ മണ്ഡലപൂജ ശനിയാഴ്ച്ച

    മുംബൈ: അന്റോപ് ഹിൽ അയ്യപ്പ മിഷൻ (രെജി.)ആഭിമുഖ്യത്തിൽ അൻപത്തി നാലാമത് മണ്ഡല പൂജ മഹോത്സവം ശനിയാഴ്ച്ച,ഡിസംബർ 13 ന്...

    ലണ്ടനിൽ അപൂർവ്വ ബഹുമതിയുമായി ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനും കാജോളും

    ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനും കാജോളും ലണ്ടനിൽ എത്തിയത് ദിൽവാലെ ദുൽഹാനിയ ലേ ജായേംഗെ' (DDLJ) എന്ന ബ്ലോക്ക്ബസ്റ്റർ...

    ജഹാംഗീർ ആർട്ട് ഗാലറിയിൽ പടുതോൾ വാസുദേവന്റെ വർണ്ണലോകം

    പ്രശസ്തമായ ജഹാംഗീർ ആർട്ട് ഗാലറിയിൽ മുംബൈ മലയാളിയായ പടുതോൾ വാസുദേവന്റെ അമൂർത്ത ചിത്രങ്ങളുടെ പ്രദർശനം കലാസ്വാദകരുടെ ശ്രദ്ധ നേടുന്നു....
    spot_img

    More like this

    മുംബൈയിൽ ആശങ്കപ്പെടുത്തുന്ന കണക്കുകൾ: 60 സ്ത്രീകൾ ഉൾപ്പെടെ 82 പേർ 36 ദിവസത്തിനിടെ കാണാതായി

    മുംബൈ സുരക്ഷിതമായ നഗരമെന്ന വിശ്വാസങ്ങളെ തകിടം മറിക്കുന്ന ഭീതിപ്പെടുത്തുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. ഇവിടുത്തെ താമസക്കാർക്ക്, പ്രത്യേകിച്ച് സ്ത്രീകൾക്ക്...

    അന്റോപ് ഹില്ലിൽ അയ്യപ്പ മണ്ഡലപൂജ ശനിയാഴ്ച്ച

    മുംബൈ: അന്റോപ് ഹിൽ അയ്യപ്പ മിഷൻ (രെജി.)ആഭിമുഖ്യത്തിൽ അൻപത്തി നാലാമത് മണ്ഡല പൂജ മഹോത്സവം ശനിയാഴ്ച്ച,ഡിസംബർ 13 ന്...

    ലണ്ടനിൽ അപൂർവ്വ ബഹുമതിയുമായി ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനും കാജോളും

    ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനും കാജോളും ലണ്ടനിൽ എത്തിയത് ദിൽവാലെ ദുൽഹാനിയ ലേ ജായേംഗെ' (DDLJ) എന്ന ബ്ലോക്ക്ബസ്റ്റർ...