മുംബൈ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന പ്രതിമാസ ചർച്ച നവംബര്‍ മൂന്നിന് ഞായറാഴ്ച വൈകീട്ട് നാലര മണിക്ക് മാട്ടുംഗ കേരള ഭവനില്‍ വച്ച് നടക്കും.
പ്രശസ്ത എഴുത്തുകാരനും നിരൂപകനുമായ ഡോ എം. രാജീവ് കുമാർ മുഖ്യാതിഥിയായിരിക്കും. സാഹിത്യ വായന ഇന്ന് എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുമെന്ന് കൺവീനർ കെ പി വിനയന്‍ അറിയിച്ചു.
മുരളി വെട്ടേനാട്ട് “മായ“ “ആദികാലം“ എന്നീ ചെറുകഥകള്‍ അവതരിപ്പിക്കും. തുടര്‍ന്ന് നടക്കുന്ന വിശകലനത്തിലും ചര്‍ച്ചയിലും മുംബൈയിലെ പ്രമുഖ എഴുത്തുകാർ പങ്കെടുക്കും.
അംഗത്വമൊ, വരി സംഖ്യയോ, മറ്റ് ഔപചാരികതകളോ ഇല്ലാത്ത സാഹിത്യവേദി കഴിഞ്ഞ അന്‍പത്തി ഏഴു വർഷമായി മുടങ്ങാതെ നടത്തുന്ന പ്രതിമാസ ചര്‍ച്ച മുംബൈയിലെ എഴുത്തുകാർക്കുള്ള സംവാദ വേദിയാണ്. ബോംബെ കേരളീയ സമാജമാണ് ഇതിനായി സൗകര്യമൊരുക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് കണ്‍വീനറെ 9833437785
- മഹാരാഷ്ട്ര തിരഞ്ഞെടുപ്പ്; സ്വതന്ത്ര സ്ഥാനാർത്ഥി ബൂത്തിൽ കുഴഞ്ഞു വീണു മരിച്ചു
- മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ്; എക്‌സിറ്റ് പോൾ ഫലം പുറത്ത്
- സ്വതന്ത്ര ഇന്ത്യയിലെ എല്ലാ തിരഞ്ഞെടുപ്പിലും വോട്ട് ചെയ്തു; അഭിമാനത്തോടെ മുംബൈ മലയാളികളുടെ സ്വന്തം കൃഷ്ണേട്ടൻ
- മഹാരാഷ്ട്ര തിരഞ്ഞെടുപ്പ്; ആദ്യമെത്തിയവരിൽ ബോളിവുഡ് താരങ്ങളും
- ശ്രീനാരായണ മന്ദിരസമിതി വാഷി ശാഖാ വാർഷികാഘോഷം നടന്നു