ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച് പടക്കം പൊട്ടിക്കുന്നത് വ്യാപകമായതോടെ മുംബൈ നഗരത്തിൽ വായുമലിനീകരണത്തോത് വീണ്ടും ഉയർന്നു. കഴിഞ്ഞ ദിവസം സൂചികയിൽ 314 രേഖപ്പെടുത്തിയതോടെ ലോകത്തിലെ ഏറ്റവും മലിനമായ ആറാമത്തെ പ്രധാന നഗരമായി മുംബൈ റാങ്ക് ചെയ്യപ്പെട്ടു.
മുംബൈ, കാന്തിവ്‌ലി, ബാന്ദ്ര ഈസ്റ്റ്, ബൈക്കുള, കൊളാബ നേവി നഗർ തുടങ്ങി എല്ലായിടങ്ങളിലും മോശം നിലയിലാണ് വായു റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വായുനില മെച്ചപ്പെടുത്തുന്നതിനായി ഫലപ്രദമായ നടപടികൾ സർക്കാർ എടുക്കുന്നില്ലെന്ന് വ്യാപകമായ വിമർശനങ്ങൾ ഉയർന്നിരിക്കയാണ്.
മുംബൈയിലും പ്രാന്ത പ്രദേശങ്ങളിലുമായി നടക്കുന്ന കെട്ടിട നിർമ്മാണങ്ങളും വായുമലിനീകരണത്തിന് കാരണമായി ചൂണ്ടിക്കാട്ടുന്നു. കൂടാതെ നിരവധി സർക്കാർ പദ്ധതികളായി ഒട്ടേറെ നിർമ്മാണ പ്രവർത്തനങ്ങളൾ നടക്കുന്നതും വായുമലിനീകരണ തോത് ഉയർത്താൻ കാരണമായി. നവി മുംബൈ വിമാനത്താവള പരിസരവും രൂക്ഷമായ മലിനീകരണ പ്രശ്നമാണ് അഭിമുഖീരിക്കുന്നത്. വിമാനത്താവള നിർമ്മാണം നടക്കുന്ന സാഹചര്യത്തിൽ അന്തരീക്ഷത്തിൽ ഇപ്പോഴും പൊടി കെട്ടിനിൽക്കുകയാണ്.
മുംബൈയിൽ വായു ഗുണനിലവാരം നേരിയ തോതിൽ മെച്ചപ്പെട്ടിരുന്നതിനിടയിലാണ് ദീപാവലി ആഘോഷം നാഗരാന്തരീക്ഷത്തെ മലിനമാക്കിയത്. ഇതോടെ കഴിഞ്ഞ ദിവസത്തെ കണക്കിൽ ലോകത്തിലെ ഏറ്റവും മലിനമായ ആറാമത്തെ പ്രധാന നഗരമായി മുംബൈ മാറുകയായിരുന്നു.
സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡ് (സിപിസിബി) നൽകിയ ഡാറ്റ പ്രകാരം മൊത്തത്തിലുള്ള എക്യുഐ മിതമായ വിഭാഗത്തിൽ തുടരുമ്പോൾ, നഗരത്തിലെ പല പോക്കറ്റുകളും വായുവിൻ്റെ ഗുണനിലവാര നിരീക്ഷണ സ്കെയിലിൽ 200 മാർക്ക് ലംഘിച്ചു എന്നാണ് കാണിക്കുന്നത്.
ലോകത്തിലെ ഏറ്റവും മലിനമായ 10 പ്രധാന നഗരങ്ങളുടെ പട്ടികയിലെ മറ്റ് ഇന്ത്യൻ നഗരങ്ങൾ ഡൽഹിയും കൊൽക്കത്തയുമാണ്.
ദീപാവലി സമയത്ത് പടക്കം പൊട്ടിക്കുന്നത് ഒരു ഘടകമാണെങ്കിലും, കാറ്റിൻ്റെ വേഗത കുറയുന്നതാണ് വായുവിൻ്റെ ഗുണനിലവാരം മോശമാകാനുള്ള പ്രധാന കാരണം. ആഗോള മാറ്റങ്ങൾ കാരണം. കാറ്റിൻ്റെ വേഗത ഇപ്പോൾ വളരെ കുറവായതിനാൽ, മുംബൈയിലെ മലിനീകരണം കൂടുതൽ കാലം കുടുങ്ങിക്കിടക്കുകയാണെന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത് .
- മഹാരാഷ്ട്ര തിരഞ്ഞെടുപ്പ്; സ്വതന്ത്ര സ്ഥാനാർത്ഥി ബൂത്തിൽ കുഴഞ്ഞു വീണു മരിച്ചു
- മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ്; എക്‌സിറ്റ് പോൾ ഫലം പുറത്ത്
- സ്വതന്ത്ര ഇന്ത്യയിലെ എല്ലാ തിരഞ്ഞെടുപ്പിലും വോട്ട് ചെയ്തു; അഭിമാനത്തോടെ മുംബൈ മലയാളികളുടെ സ്വന്തം കൃഷ്ണേട്ടൻ
- മഹാരാഷ്ട്ര തിരഞ്ഞെടുപ്പ്; ആദ്യമെത്തിയവരിൽ ബോളിവുഡ് താരങ്ങളും
- ശ്രീനാരായണ മന്ദിരസമിതി വാഷി ശാഖാ വാർഷികാഘോഷം നടന്നു