ഒല, ഉബര്‍ അനശ്ചിതകാല സമരത്തിലേക്ക്

ഈ വർഷം രണ്ടാം തവണയാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ വേതന വർദ്ധനവിനായി അനിശ്ചിത കാല സമരത്തിനിറങ്ങുന്നത്.

0
മുംബൈയിൽ ഓല ഉബര്‍ ക്യാബുകൾ ഇന്ന് ഉച്ച മുതൽ അനശ്ചിത കാല സമരം പ്രഖ്യാപിച്ചു. ഇതോടെ നഗരത്തിലെ യാത്രക്കാർ കടുത്ത ദുരിതത്തിലായിരിക്കയാണ്. പ്രധാനമായും എയർപോർട്ട്, റെയിൽവേ യാത്രക്കാരാണ് പെട്ടെന്നുള്ള സമരത്തിൽ വലഞ്ഞത്. ഈ വർഷം രണ്ടാം തവണയാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ വേതന വർദ്ധനവിനായി അനിശ്ചിത കാല സമരത്തിനിറങ്ങുന്നത്.

മുംബൈ നഗരത്തില്‍ ഏകദേശം അര ലക്ഷത്തോളം ഓല, ഉബര്‍ ക്യാബുകള്‍ ഉണ്ടെന്നാണ് കണക്കാക്കുന്നത്. ചുരുങ്ങിയ കാലം കൊണ്ട് തിരക്ക് പിടിച്ച നഗരത്തിലെ യാത്രക്കാർക്ക് വിരൽത്തുമ്പിൽ സേവനം ഉറപ്പാക്കിയിരുന്ന ഈ മേഖലക്ക് നല്ല സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

പ്രതിമാസം 1.25 ലക്ഷം രൂപവരെ വരുമാനം ലഭിക്കുമെന്ന് പ്രലോഭിപ്പിച്ചാണ് ഒലയും ഉബറും ഡ്രൈവര്‍മാരെ എടുത്തതെന്നും ഇപ്പോള്‍ 25,000 മുതല്‍ 30,000 രൂപ വരെ മാത്രമേ ലഭിക്കുന്നുള്ളൂവെന്നുമാണ് പരക്കെയുള്ള പരാതി. ഇവരുടെ വരുമാനം സംബന്ധിച്ചുള്ള നിബന്ധനകൾ പാലിക്കാന്‍ ഇതുവരെ ബന്ധപ്പെട്ട മാനേജ്‌മെന്റ് തയ്യാറായിട്ടില്ല. സമരത്തില്‍നിന്ന് പിന്മാറുന്ന പ്രശ്‌നമില്ലെന്നും തങ്ങളുടെ പരാതികള്‍ പരിഹരിക്കാന്‍ മാനേജ്‌മെന്റ് തയ്യാറാവണമെന്നും മഹാരാഷ്ട്ര രാജ്യ രാഷ്ട്രീയ കാംഗാർ സംഘ് യൂണിയന്‍ നേതാക്കള്‍ പറയുന്നു.


ഒരാഴ്ച പിന്നിട്ട ലോറി സമരം പിൻവലിക്കുമ്പോൾ മഹാരാഷ്ട്രയിൽ മാത്രം നഷ്ടം 2000 കോടി രൂപ

LEAVE A REPLY

Please enter your comment!
Please enter your name here