സീവുഡ്‌സിലെ ശ്രീ ധർമശാസ്താ മഹാവിഷ്ണു ക്ഷേത്രത്തിന്റെ മണ്ഡലകാല ഉസ്താവാഘോഷങ്ങളുടെ തുടക്കം കുറിച്ചു കൊണ്ട് വിശ്രുതയായ പ്രൊഫ സരിത അയ്യർ ആധ്യാത്മിക പ്രഭാഷണം നടത്തും.
നവംബർ പതിനാറിന് വൈകിട്ട് ഏഴുമണിക്കാണ് സീവുഡ്‌സ് ക്ഷേത്രങ്കണത്തിൽ വെച്ചാണ് കേരളത്തിനകത്തും പുറത്തും നിരന്തരമായി ധാരാളം പ്രഭാഷണങ്ങൾ നടത്തുന്ന ഏറ്റുമാനൂരപ്പൻ കോളേജിൽ അസ്സോസിയേറ്റ് പ്രൊഫസറായ സരിതയുടെ ഭക്തിഭാഷണം.
ശ്രീമദ് ഭാഗവതത്തിലെ സ്തുതികൾ എന്ന വിഷയത്തെ അധികരിച്ചാണ് ആധ്യാത്മിക പ്രചാരണങ്ങൾക്കും പ്രഭാഷണ വൈദഗ്ധ്യത്തിനും നിരവധി ബഹുമതികൾ നേടിയ സരിതയുടെ പ്രഭാഷണം.
പ്രഭാഷണത്തിൽ ശ്രീമദ് ഭാഗവതത്തിലെ ഈശ്വരതത്ത്വവും പ്രസക്തിയും സിവിൽ സർവീസ് പരിശീലകയും യൂട്യൂബറുമായ സരിത സ്പർശിക്കും. നൃത്തനൃത്യങ്ങളും സപ്താഹപ്രഭാഷണങ്ങളും ഘോഷയാത്രയും ഗാനസന്ധ്യകളും ചേർന്ന് അതിവിപുലമായ രീതിയിലാണ് സീവുഡ്‌സിലെ ശ്രീ ധർമശാസ്താ മഹാവിഷ്ണു ക്ഷേത്രത്തിന്റെ മണ്ഡലകാല ആഘോഷങ്ങൾ