നവി മുംബൈ, സാൻപാഡ കേരള സമാജത്തിന്റെ പത്തൊമ്പതാമത് വാർഷികാഘോഷം ജുഹി നഗറിലെ ബഡ്സ് സെൻററിൽ നടന്നു. ആഘോഷ പരിപാടികൾ പ്രസിഡന്റ് ശശി നായർ, സെക്രട്ടറി ജയകുമാർ കല്ലോടി, ട്രഷറർ അനിൽ നായർ, ജോയിൻ്റ് സെക്രട്ടറി പ്രമോദ് രാഘവൻ, തുടങ്ങി മറ്റു കമ്മിറ്റി അംഗങ്ങളുടെ സാന്നിധ്യത്തിൽ ഭദ്രദീപം കൊളുത്തി ആഘോഷ പരിപാടികൾക്ക് തുടക്കമിട്ടു.
അംഗങ്ങൾ ചേർന്നവതരിപ്പിച്ച വൈവിധ്യമാർന്ന കലാപരികളികളിൽ പുരുഷൻമാരുടേയും, സ്ത്രീകളുടേയും, കുട്ടികളുടേയും സജീവ പങ്കാളിത്തം ശ്രദ്ധേയമായി. നൃത്താധ്യപകൻ ശ്രീജിത്തിൻ്റെ സംവിധാനത്തിൽ ചിട്ടപ്പെടുത്തിയ നൃത്തരൂപങ്ങൾ വേദിയിൽ തിളങ്ങി.
ഷീജ,ആഷ,അൽസ, അമ്പിളി, ശ്രീകല എന്നിവർ കലാപരിപാടികൾക്ക് നേതൃത്വം നൽകി. തിരുവാതിരക്കളി നാടൻ നൃത്തരൂപങ്ങൾ, കേരളനടനം തുടങ്ങി കേരളീയ കലകളും സംസ്കാരവും പ്രസരിപ്പിക്കുന്ന വേദി ദൃശ്യ വിരുന്നൊരുക്കി.
സ്വർണ്ണിമ പ്രജിത്ത്, അൻവിത, നവിത, അനന്യ, ദിവിജ, ഇഷാൻ, നിഹാൻ,അദ് വിക്,അക്ഷത് എന്നിവർ ചേർന്നു അവതരിപ്പിച്ച കുട്ടികളുടെ ഫോൾക്ക് ഡാൻസ്, വെസ്റ്റേൺ ഡാൻസ്, അദ്‌വിക രാജീവ്, അശ്വതി പിള്ള,ദേവി കൃഷ്ണ, എന്നിവർ അവതരിപ്പിച്ച ക്ലാസ്സിക്ക് ഡാൻസ്, ദർശിനി ,ത്വിഷ എന്നിവർ ചേർന്ന് അവതരിപ്പിച്ച കേരളനടനം,അരവിന്ദും ആര്യധ്യയും ചേർന്നവതരിപ്പിച്ച സിനിമാറ്റിക്ക് ഡാൻസ്, തുടങ്ങി കുട്ടികൾ കാഴ്ചവച്ച കലാവിരുന്നുകൾ വേദിയെ ത്രസിപ്പിച്ചു.
മാളവിക ജയകുമാറിൻ്റെ ക്ലാസ്സിക്ക് ഡാൻസ്, ശ്രീകല നായർ, സിൻസി,നവ്യ, ഉഷ,അനിത എന്നിവർ ചേർന്നൊരുക്കിയ ഓണപ്പാട്ട്, മുരളീധരൻ നായരുടെ നേതൃത്വത്തിൽ പുരുഷൻമാരുടെ കോൽക്കളി, അനിത, ശ്വേത,സംഗീത,നവ്യ രജനി,മിനി,കല,സിന്ദു എന്നിവർ ചേർന്നൊരുക്കിയ കരിങ്കാളി പാട്ടിന് ചിട്ടപെടുത്തി അവതരിപ്പിച്ച സംഘ നൃത്തം എന്നിവയും ആഘോഷത്തിന് കൊഴുപ്പേകി. മനോജും സംഘവുമായിരുന്നു പൂക്കളമൊരുക്കിയത്.
ചടങ്ങിൽ മുൻ എം പി സന്ദീപ് നായക് മുഖ്യാതിഥിയായിരുന്നു. സാമൂഹിക പ്രവർത്തകൻ ഏ ആർ പിള്ള, കൂടാതെ ഇതര സംഘടനാ ഭാരവാഹികൾ വിശിഷ്ടാതിഥികളായിരുന്നു.
തുടർന്നു എച്ച് എസ്സ്സി, എസ്സ് എസ് സി പരീക്ഷകളിൽ ഉന്നത വിജയം നേടിയ സമാജം അംഗങ്ങളുടെ കുട്ടികളെ അനുമോദിച്ചു. കലാപരിപാടികളിൽ പങ്കെടുത്ത കുട്ടികൾക്കും മുതിർന്നവർക്കുമുള്ള സമ്മാനങ്ങളും വിതരണം ചെയ്തു.
Click here to see more photos of the event >>>>>
- മഹാരാഷ്ട്ര തിരഞ്ഞെടുപ്പ്; സ്വതന്ത്ര സ്ഥാനാർത്ഥി ബൂത്തിൽ കുഴഞ്ഞു വീണു മരിച്ചു
- മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ്; എക്‌സിറ്റ് പോൾ ഫലം പുറത്ത്
- സ്വതന്ത്ര ഇന്ത്യയിലെ എല്ലാ തിരഞ്ഞെടുപ്പിലും വോട്ട് ചെയ്തു; അഭിമാനത്തോടെ മുംബൈ മലയാളികളുടെ സ്വന്തം കൃഷ്ണേട്ടൻ
- മഹാരാഷ്ട്ര തിരഞ്ഞെടുപ്പ്; ആദ്യമെത്തിയവരിൽ ബോളിവുഡ് താരങ്ങളും
- ശ്രീനാരായണ മന്ദിരസമിതി വാഷി ശാഖാ വാർഷികാഘോഷം നടന്നു