More
    HomeNewsഉൾവെയിലേക്ക് കൂടുതൽ ട്രെയിൻ വേണം; റെയിൽവേ അധികാരികൾക്ക് നിവേദനം നൽകി

    ഉൾവെയിലേക്ക് കൂടുതൽ ട്രെയിൻ വേണം; റെയിൽവേ അധികാരികൾക്ക് നിവേദനം നൽകി

    Published on

    spot_img

    നവി മുംബൈയിലെ ഉൾവെ മുതൽ ഉറൺ വരെയുള്ള മേഖലകളിലേക്കുള്ള ലോക്കൽ ട്രെയിൻ സർവീസുകൾ വർധിപ്പിക്കണമെന്ന ആവശ്യം ഉയരാൻ തുടങ്ങിയിട്ട് കാലമേറെയായി.

    ഉൾവെ ഒരു ടൗൺഷിപ്പായി വളരെ വേഗത്തിൽ വികസിച്ചുകൊണ്ടിരിക്കുമ്പോഴും ഈ മേഖലയിൽ ജനസംഖ്യ വർധിച്ചിട്ടും നെരൂളിൽ നിന്ന് ഖാർകോപ്പറിലേക്കും ബേലാപൂരിലേക്കും ഖാർകോപ്പറിലേക്കും റെയിൽവേ സർവീസുകൾ കഴിഞ്ഞ ആറ് വർഷമായി വ്യത്യാസമില്ലതെ തുടരുകയാണ്. സമയക്രമത്തിലും ഭേദഗതിയില്ലാതെ തുടരുന്ന സാഹചര്യത്തിൽ സാധാരണക്കാർക്ക് ട്രെയിൻ സർവീസുകൾ പ്രയോജനപെടുത്താൻ കഴിയാത്ത അവസ്ഥയാണ്. ഉൾവെയിൽ താമസിക്കുന്ന ഭൂരിഭാഗം ആളുകളും സാധാരണ തൊഴിലാളിവർഗക്കാരാണ്, ദൈനംദിന യാത്രകൾക്ക് റെയിൽവേയല്ലാതെ മറ്റ് ഗതാഗത മാർഗ്ഗങ്ങൾ തേടാൻ കഴിയാത്ത സാഹചര്യമാണെന്നാണ് ഇവരെല്ലാം പരാതിപ്പെടുന്നത്.

    നെരൂളിൽ നിന്ന് ഉറാനിലേക്കും ബേലാപൂരിലേക്കും ഉറാനിലേക്കും തിരിച്ചും ഓരോ 10 മിനിറ്റിലും ട്രെയിൻ സർവീസ് വേണമെന്നതാണ് ഇവരുടെ ആവശ്യം

    അതെ സമയം ഷെയർ ഓട്ടോറിക്ഷ 30 മുതൽ 50 രൂപ വരെയാണ് ഒരാളിൽ നിന്ന് ഈടാക്കുന്നത്. പലപ്പോഴും ദൂര സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർക്ക് രാത്രി ഒമ്പതര വരെയുള്ള ട്രെയിനുകൾ ലഭിക്കാറുമില്ല. ഈ മേഖലയിൽ ബസ് സർവീസുകളും കുറവാണ്. ഈ സാഹചര്യത്തിലാണ് ട്രെയിൻ സർവീസുകൾ വർധിപ്പിക്കുവാനുള്ള ആവശ്യം ഉയരുന്നത്.

    വികസനക്കുതിപ്പിൽ നിൽക്കുന്ന മേഖലയോട് റെയിൽവേ അനുവർത്തിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് ഉൾവെ നിവാസികൾ ചേർന്ന് ഒപ്പുശേഖരണം നടത്തിയിരുന്നു.

    ഉൾവെ നിവാസികളുടെ യാത്ര ക്ലേശങ്ങൾക്ക് ആശ്വാസം ഉണ്ടാകണമെന്ന താല്പര്യാർത്ഥം കേരള സമാജം ഉൾവെ നോഡ് അംഗങ്ങളിൽ നിന്നും പ്രദേശ വാസികളിൽ നിന്നും ശേഖരിച്ച ആയിരത്തിലധികം ഒപ്പുകളുമായി റെയിൽവേ ഓഫീസർമാരായ ഡിവിഷണൽ റയിൽവേ മാനേജർ, ചീഫ് പാസഞ്ചർ ട്രാൻസ്‌പ്പോർട്ടേഷൻ മാനേജർ എന്നിവരെ കണ്ടാണ് നിവേദനം നൽകിയത്.

    കാര്യങ്ങൾ വിശദമായി പഠിച്ചു പരിഹരിക്കാമെന്നാണ് റെയിൽവേ അധികാരികൾ നൽകിയ വാഗ്ദാനമെന്ന് സമാജം ഭാരവാഹികൾ അറിയിച്ചു.

    Latest articles

    മഹാരാഷ്ട്ര തിരഞ്ഞെടുപ്പ്; സ്വതന്ത്ര സ്ഥാനാർത്ഥി ബൂത്തിൽ കുഴഞ്ഞു വീണു മരിച്ചു 

    മഹാരാഷ്ട്രയിൽ ബീഡിലെ പോളിംഗ് ബൂത്തിലാണ് സംഭവം.  സ്വതന്ത്ര സ്ഥാനാർത്ഥി ബാലാസാഹേബ് ഷിൻഡെ നെഞ്ചുവേദനയും അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടർന്ന് ബീഡ്...

    മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ്; എക്‌സിറ്റ് പോൾ ഫലം പുറത്ത്

    കഴിഞ്ഞ കുറേ നാളുകളായി മഹാരാഷ്ട്രയിലെ രാഷ്ട്രീയ അന്തരീക്ഷം ഇളക്കിമറിച്ച നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പ് നടപടികൾ അവസാനിക്കുമ്പോൾ ഏത് മുന്നണി...

    സ്വതന്ത്ര ഇന്ത്യയിലെ എല്ലാ തിരഞ്ഞെടുപ്പിലും വോട്ട് ചെയ്തു; അഭിമാനത്തോടെ മുംബൈ മലയാളികളുടെ സ്വന്തം കൃഷ്ണേട്ടൻ

    മഹാരാഷ്ട്രയിലെ മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും സി ഐ ടി യു വൈസ് പ്രസിഡന്റുമായ പി ആർ കൃഷ്ണനാണ് 1950...

    മഹാരാഷ്ട്ര തിരഞ്ഞെടുപ്പ്; ആദ്യമെത്തിയവരിൽ ബോളിവുഡ് താരങ്ങളും 

    288 അംഗ മഹാരാഷ്ട്ര നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചതോടെ ബോളിവുഡ് താരങ്ങൾ തങ്ങളുടെ ആദ്യകാല സാന്നിധ്യം അടയാളപ്പെടുത്തുകയാണ്. രാവിലെ 7...
    spot_img

    More like this