മുളുണ്ട് വെസ്റ്റിൽ താമസിച്ചിരുന്ന കരുനാഗപ്പിള്ളി സ്വദേശിയായ തങ്കപ്പനാണ് കഴിഞ്ഞ ദിവസം ഹൃദയാഘാതം മൂലം മരിച്ചത്. ദിവസക്കൂലിയിൽ ജോലി ചെയ്തിരുന്ന തങ്കപ്പന്റെ ഭാര്യയും മകനും നാട്ടിലാണ്. ഭാര്യ കിടപ്പ് രോഗിയായി നാട്ടിൽ ചികിത്സയിലാണ്. മകനും കൂലിവേല ചെയ്താണ് ജീവിക്കുന്നത്. ഭൗതിക ശരീരം ജന്മനാട്ടിലെത്തിക്കാൻ സുമനസുകളുടെ സഹായം തേടുകയായിരിന്നു ഏക മകനായ രതീഷ്. അമ്മയുടെ ചികിത്സക്കും മറ്റുമായി വലിയ ചിലവാണ് രതീഷിനെയും സാമ്പത്തികമായി ബുദ്ധിമുട്ടിച്ചത്.
വിവരമറിഞ്ഞ ആൾ ഇന്ത്യ പീപ്പിൾസ് ഫോറം ഇടപെട്ടാണ് മൂന്ന് മണിക്കൂർ കൊണ്ട് വാട്ട്സപ്പ് കൂട്ടായ്മയിലൂടെ 31500 രൂപ സമാഹരിച്ച് ഭൗതിക ശരീരം ജന്മനാട്ടിലെത്തിക്കാൻ നിർധന കുടുംബത്തിന് കൈത്താങ്ങായത്.
എയർപോർട്ടിൽ നിന്ന് നോർക്കയുടെ ആംബുലസിൽ കരുനാഗപ്പിള്ളിയിലെ വീട്ടിലെത്തിക്കാനുള്ള നടപടികൾ മുംബൈ നോർക്ക ഡെവെലപ്‌മെൻറ് ഓഫീസർ റഫീഖിന്റെ മേൽനോട്ടത്തിൽ പൂർത്തിയായി.
- മഹാരാഷ്ട്ര തിരഞ്ഞെടുപ്പ്; സ്വതന്ത്ര സ്ഥാനാർത്ഥി ബൂത്തിൽ കുഴഞ്ഞു വീണു മരിച്ചു
- മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ്; എക്‌സിറ്റ് പോൾ ഫലം പുറത്ത്
- സ്വതന്ത്ര ഇന്ത്യയിലെ എല്ലാ തിരഞ്ഞെടുപ്പിലും വോട്ട് ചെയ്തു; അഭിമാനത്തോടെ മുംബൈ മലയാളികളുടെ സ്വന്തം കൃഷ്ണേട്ടൻ
- മഹാരാഷ്ട്ര തിരഞ്ഞെടുപ്പ്; ആദ്യമെത്തിയവരിൽ ബോളിവുഡ് താരങ്ങളും
- ശ്രീനാരായണ മന്ദിരസമിതി വാഷി ശാഖാ വാർഷികാഘോഷം നടന്നു