മുംബൈയിൽ ഗോരേഗാവ് കേരള കലാ സമിതി സംഘടിപ്പിക്കുന്ന കേരളപ്പിറവി ആഘോഷത്തിൽ പങ്കെടുക്കാനെത്തിയ പ്രശസ്ത ചലച്ചിത്ര നടനും അനുകരണ ഹാസ്യകലാകാരനുമായ ജയരാജ് വാരിയർ, കുമാരി വൈഗാലക്ഷ്മി എന്നിവരടങ്ങുന്ന സംഘം മുംബൈയിലെത്തി.
വ്യവസായിയും ഗായകനുമായ സുബാഷ് മേനോൻ, രമേശ് നായർ എന്നിവരടങ്ങുന്ന കേരള കലാ സമിതി ഭാരവാഹികളാണ് മുംബൈ വിമാനത്താവളത്തിലെത്തി കലാകാരന്മാരെ സ്വീകരിച്ചത്.
നാളെ നവമ്പർ 10 ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് കേരളപ്പിറവി ആഘോഷങ്ങൾക്ക് തുടക്കമിടും.
ജയരാജ് വാരിയർ നയിക്കുന്ന ഒന്നര മണിക്കൂർ നീണ്ട നാട്യ വിസ്മയം മുംബൈ മലയാളികൾക്ക് നൂതനാനുഭവമായിരിക്കും. കൂടാതെ ടെലിവിഷൻ റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധ നേടിയ കുമാരി വൈഗാലക്ഷ്മി പങ്കെടുക്കുന്ന ലൈവ് ഓർക്കസ്ട്രയിൽ കലാസമിതി ഗായകരും അണിനിരക്കും.
ടെലിവിഷൻ താരവും മിമിക്രി കലാകാരനുമായ ആശിഷ് എബ്രഹാം അവതാരകനായിരിക്കും. ഒരു നീണ്ട ഇടവേളക്ക് ശേഷമാണ് ആശിഷും മുംബൈ വേദിയിൽ സജീവമാകുന്നത്.