More
    HomeNewsമഹാരാഷ്ട്ര മലയാളികളുടെ യാത്രാപ്രശ്നങ്ങൾ; റെയിൽവേ മന്ത്രിക്ക് നിവേദനം നൽകി.

    മഹാരാഷ്ട്ര മലയാളികളുടെ യാത്രാപ്രശ്നങ്ങൾ; റെയിൽവേ മന്ത്രിക്ക് നിവേദനം നൽകി.

    Published on

    spot_img

    മഹാരാഷ്ട്രയിലെ മലയാളികളുടെ കാലങ്ങളായുള്ള യാത്രാ പരിഹാരം തേടിയാണ് ഫെയ്മ മഹാരാഷ്ട്രയുടെ നേതൃത്വത്തിൽ റെയിൽവേ വകുപ്പ് കേന്ദ്രമന്ത്രി, അശ്വിനി വൈഷ്ണവിനെ സന്ദർശിച്ച് നിവേദനം നൽകിയത്

    പശ്ചിമ, മധ്യ മേഖലകളിൽ മലയാളികൾ അനുഭവിക്കുന്ന യാത്രാദുരിതങ്ങളാണ് നിവേദനത്തിൽ അവതരിപ്പിച്ചത്. നേരത്തേ റെയിൽവേ ഉന്നതോദ്യോഗസ്ഥർക്ക് നൽകിയ നിവേദനത്തിന്റെ പകർപ്പുകളും ഉൾപ്പെടുത്തിയാണ് പുതിയ നിവേദനം സമർപ്പിച്ചത്.

    നിവേദക സംഘത്തിൽ ഫെയ്മ മഹാരാഷ്ട്ര ട്രഷറർ അനു ബി നായർ, ഫെയ്മ മഹാരാഷ്ട്ര റെയിൽ പാസഞ്ചേഴ്സ് അസോസ്സിയേഷൻ സെക്രട്ടറി ശിവപ്രസാദ് കെ നായർ, ഫെയ്മ മഹാരാഷ്ട്ര റെയിൽ പാസഞ്ചേഴ്സ് അസോസ്സിയേഷൻ വെസ്റ്റേൺ സോൺ കൺവീനർ ജോഷി തയ്യിൽ , ബോറിവിലി മലയാളി സമാജം ജോയിൻ്റ് സെക്രട്ടറിയും യാത്ര കൺവീനറും, ബി ജെ പി മുംബൈ സൗത്ത് സെൽ സെക്രട്ടറിയുമായ സിമി നായർ, ബി ജെ പി മുംബൈ സൗത്ത് സെൽ പ്രസിഡണ്ട് എൻ.മുത്തു കൃഷ്ണൻ, മുംബൈ സെൻട്രൽ, ഹാർബർ ഫെയ്മ മഹാരാഷ്ട്ര റെയിൽ പാസഞ്ചേഴ്സ് അസോസ്സിയേഷൻ കൺവീനർമാരായ കേശവമേനോൻ, മായാ ദേവി, എന്നിവർ മുംബൈ വെസ്റ്റേൺ, സെൻട്രൽ മേഖലകളിലെ യാത്രാ വിഷയങ്ങൾ റെയിൽവെ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവുമായി ചർച്ചചെയ്തു.

    പശ്ചിമമേഖലയിലെ യാത്രാദുരിതം പരിഹരിക്കുന്നതിനായി ബാന്ദ്ര ടെർമിനസിൽനിന്ന് കേരളത്തിലേക്ക് ഒരു വണ്ടി, വൽസാഡിൽനിന്ന് കേരളത്തിലേക്ക് ട്രെയിൻ, ലോകമാന്യ തിലക് ടെർമിനസിൽനിന്ന് പുതിയ പ്രതിദിന ട്രെയിൻ എന്നിവ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. കൂടാതെ, നിലവിലുള്ള ഗരീബ് രഥ്, എൽ.ടി.ടി.-കൊച്ചുവേളി എക്സ്പ്രസ് എന്നിവ പ്രതിദിനമാക്കണമെന്ന ആവശ്യവും ഉന്നയിച്ചു.

    ഓണം, ദീപാവലി, ക്രിസ്മസ്, പുതുവർഷം, ശബരിമല മണ്ഡലകാലം, സ്കൂൾ വേനലവധിക്കാലം എന്നീ സമയങ്ങളിൽ പ്രത്യേക വണ്ടികൾ ഓടിക്കുക, കൊങ്കൺ പാത ഇരട്ടിപ്പിക്കുക, ഡോംബിവിലി കോപ്പർ സ്റ്റേഷനിൽ എക്സ്പ്രസ് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുക മുതലായ ആവശ്യങ്ങളും നിവേദനത്തിലുണ്ട്.

    ഉചിതമായ തീരുമാനങ്ങളെടുക്കാമെന്ന് മന്ത്രി ഉറപ്പുനൽകിയതായി നിവേദകസംഘം അറിയിച്ചു

    Latest articles

    മഹാരാഷ്ട്ര തിരഞ്ഞെടുപ്പ്; സ്വതന്ത്ര സ്ഥാനാർത്ഥി ബൂത്തിൽ കുഴഞ്ഞു വീണു മരിച്ചു 

    മഹാരാഷ്ട്രയിൽ ബീഡിലെ പോളിംഗ് ബൂത്തിലാണ് സംഭവം.  സ്വതന്ത്ര സ്ഥാനാർത്ഥി ബാലാസാഹേബ് ഷിൻഡെ നെഞ്ചുവേദനയും അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടർന്ന് ബീഡ്...

    മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ്; എക്‌സിറ്റ് പോൾ ഫലം പുറത്ത്

    കഴിഞ്ഞ കുറേ നാളുകളായി മഹാരാഷ്ട്രയിലെ രാഷ്ട്രീയ അന്തരീക്ഷം ഇളക്കിമറിച്ച നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പ് നടപടികൾ അവസാനിക്കുമ്പോൾ ഏത് മുന്നണി...

    സ്വതന്ത്ര ഇന്ത്യയിലെ എല്ലാ തിരഞ്ഞെടുപ്പിലും വോട്ട് ചെയ്തു; അഭിമാനത്തോടെ മുംബൈ മലയാളികളുടെ സ്വന്തം കൃഷ്ണേട്ടൻ

    മഹാരാഷ്ട്രയിലെ മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും സി ഐ ടി യു വൈസ് പ്രസിഡന്റുമായ പി ആർ കൃഷ്ണനാണ് 1950...

    മഹാരാഷ്ട്ര തിരഞ്ഞെടുപ്പ്; ആദ്യമെത്തിയവരിൽ ബോളിവുഡ് താരങ്ങളും 

    288 അംഗ മഹാരാഷ്ട്ര നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചതോടെ ബോളിവുഡ് താരങ്ങൾ തങ്ങളുടെ ആദ്യകാല സാന്നിധ്യം അടയാളപ്പെടുത്തുകയാണ്. രാവിലെ 7...
    spot_img

    More like this