കഴിഞ്ഞ കുറച്ച് നാളുകളായി ബോളിവുഡിലെ താര ദമ്പതികൾ വാർത്തകളിൽ നിറഞ്ഞത് ഇവരുടെ വിവാഹമോചനവുമായി ബന്ധപ്പെട്ട ഗോസ്സിപ്പുകളിലൂടെയാണ്. അംബാനി കല്യാണം അടക്കമുള്ള പൊതു പരിപാടികളിലെ ഫോട്ടോ സെഷനുകൾ വരെ ചൂണ്ടിക്കാട്ടിയായിരുന്നു ഐശ്വര്യയുടെയും അഭിഷേകിൻ്റെയും വിവാഹമോചനം സമൂഹ മാധ്യമങ്ങളിലും ചർച്ചയായത്.
ഐശ്വര്യ റായ് ബച്ചൻ തൻ്റെ സൗന്ദര്യം കൊണ്ട് മാത്രമല്ല, അഭിനയ വൈദഗ്ധ്യം കൊണ്ടും ആരാധകരുടെ ഹൃദയം കീഴടക്കിയ അഭിനേത്രിയാണ്. അഭിനയത്തിൽ അരങ്ങേറ്റം കുറിക്കുന്നതിന് മുമ്പ് 1994-ൽ ‘മിസ് വേൾഡ്’ പട്ടം നേടി. അതിന് ശേഷം ബോളിവുഡിലും തൻ്റേതായ വ്യക്തിത്വം സൃഷ്ടിച്ചു. കരിയറിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടും ഐശ്വര്യ ചില വിമർശനങ്ങൾ നേരിട്ടിട്ടുണ്ട്. എന്നാൽ, ഈ വിമർശനങ്ങളോട് പ്രതികരിക്കുന്നതിൽ നിന്ന് ഐശ്വര്യ എപ്പോഴും ഒഴിഞ്ഞുമാറിയിരുന്നു. എന്നാൽ ഭാര്യയെ ട്രോളുന്നവർക്ക് മറുപടിയുമായി ഭർത്താവും നടനുമായ അഭിഷേക് ബച്ചൻ രംഗത്തെത്തിയിരിക്കയാണ്. ഐശ്വര്യയെ പ്ലാസ്റ്റിക് എന്ന് വിളിച്ചവർക്കാണ് അഭിഷേകിന്റെ ചുട്ട മറുപടി
ഭർത്താവ് എന്നതിനേക്കാൾ ഉപരി സഹനടിയായും അഭിനേതാവായും വിലയിരുത്തിയാണ് അഭിഷേക് സംസാരിച്ചത്. സൗന്ദര്യത്തിൻ്റെ പേരിലാണ് അറിയപ്പെടുന്നതെങ്കിലും നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നടിയാണ് ഐശ്വര്യയെന്നാണ് അഭിഷേക് പറയുന്നത്. ഐശ്വര്യയുടെ ഇത്തരം ചില വേഷങ്ങളുടെ ഉദാഹരണങ്ങൾ നിരത്തിയായിരുന്നു ജൂനിയർ ബച്ചൻ ഭാര്യയെ ചേർത്ത് പിടിച്ചത്. സംവിധായകൻ ജഗ് മുന്ദ്രയുടെ ‘പ്രോവോക്ക്ഡ്’, ഋതുപർണോ ഘോഷൻ്റെ ‘ചോഖർ ബാലി’, ‘റെയിൻകോട്ട്’, മണിരത്നത്തിൻ്റെ ‘ഗുരു’ എന്നിവയാണ് അഭിഷേക് ചൂണ്ടിക്കാട്ടിയത്. ഇതെല്ലം വെല്ലുവിളി നിറഞ്ഞ വേഷങ്ങളായിരുന്നുവെന്നും അഭിഷേക് പറഞ്ഞു.
മണിരത്‌നത്തിൻ്റെ ‘ഇരുവർ’ എന്ന ചിത്രത്തിലൂടെയാണ് മോഹൻലാലിൻറെ നായികയായി ഐശ്വര്യ അഭിനയരംഗത്തേക്ക് കടന്നു വരുന്നത്. 2009-ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. ഏറ്റവും ഒടുവിൽ മണിരത്‌നത്തിൻ്റെ ‘പൊന്നിയിൻ സെൽവൻ’ എന്ന സിനിമയിലും ഐശ്വര്യ ശ്രദ്ധേയമായ റോളിൽ അഭിനയിച്ചു.
അഭിഷേകിൻ്റെയും ഐശ്വര്യയുടെയും വിവാഹമോചനവും കഴിഞ്ഞ കുറച്ച് മാസങ്ങളായി വലിയ ചർച്ചയായിരുന്നു. 17 വർഷത്തെ ദാമ്പത്യത്തിന് ശേഷം ഇരുവരും വേർപിരിഞ്ഞതായി വാർത്തകൾ പ്രചരിച്ചു. എന്നാൽ ഇതിനോട് ഇരുവരും ഇതുവരെ പ്രതികരിച്ചിട്ടില്ല. അനന്ത് അംബാനിയുടെ വിവാഹച്ചടങ്ങിൽ അഭിഷേക് തൻ്റെ കുടുംബത്തോടൊപ്പം പങ്കെടുത്തപ്പോൾ ഐശ്വര്യയും മകൾ ആരാധ്യയും പിന്നീടെത്തിയതും വേറിട്ട് നിന്നതും വലിയ ചർച്ചയായിരുന്നു.
- മഹാരാഷ്ട്ര തിരഞ്ഞെടുപ്പ്; സ്വതന്ത്ര സ്ഥാനാർത്ഥി ബൂത്തിൽ കുഴഞ്ഞു വീണു മരിച്ചു
- മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ്; എക്‌സിറ്റ് പോൾ ഫലം പുറത്ത്
- സ്വതന്ത്ര ഇന്ത്യയിലെ എല്ലാ തിരഞ്ഞെടുപ്പിലും വോട്ട് ചെയ്തു; അഭിമാനത്തോടെ മുംബൈ മലയാളികളുടെ സ്വന്തം കൃഷ്ണേട്ടൻ
- മഹാരാഷ്ട്ര തിരഞ്ഞെടുപ്പ്; ആദ്യമെത്തിയവരിൽ ബോളിവുഡ് താരങ്ങളും
- ശ്രീനാരായണ മന്ദിരസമിതി വാഷി ശാഖാ വാർഷികാഘോഷം നടന്നു