പൻവേൽ ആസ്ഥാനമായ സീൽ ആശ്രമത്തിലെ ഇരുനൂറിലധികം അന്തേവാസികൾക്കാണ് സമ്മതിദാനം രേഖപ്പെടുത്താനുള്ള വോട്ടർ ഐഡി കാർഡുകൾ ലഭ്യമാക്കിയത്.
ഇക്കഴിഞ്ഞ മഴക്കാലത്ത് നവിമുംബൈ, താനെ മേഖലകളിലെ തെരുവോരങ്ങളിൽ നിന്ന് രക്ഷപ്പെടുത്തിയ 140 പേർക്കും വോട്ടർ ഐ ഡി കാർഡുകൾ ലഭ്യമായതോടെ ഭാവിയിൽ അവരുടെ കുടുംബങ്ങളുമായുള്ള പുനരേകീകരണത്തിനും തുണയാകുമെന്ന പ്രത്യാശയിലാണ് സീൽ ആശ്രമം സ്ഥാപകൻ പാസ്റ്റർ ഫിലിപ്പ് .
സീൽ ആശ്രമത്തിലെ അന്തേവാസികളുടെ ഔദ്യോഗിക രേഖകളുടെ അഭാവം മൂലം ആധാർ എൻറോൾമെൻ്റ് ക്യാമ്പ് സംഘടിപ്പിക്കുന്നതിൽ വളരെക്കാലമായി തടസ്സങ്ങൾ നേരിട്ടിരുന്നു. എന്നാൽ, കളക്ടറുടെ ഓഫീസിനെ സമീപിച്ചതിനെ തുടർന്ന് പനവേൽ തഹസിൽദാർ ഓഫീസിൻ്റെ സഹായത്തോടെയാണ് വോട്ടർ ഐഡി ക്യാമ്പ് സംഘടിപ്പിച്ച് സഹായിക്കാൻ അധികൃതർ രംഗത്തിറങ്ങിയത്. സർക്കാരിൽ നിന്ന് ലഭിച്ച ഈ രേഖകൾ ഭാവിയിൽ ആധാർ കാർഡുകൾ ലഭ്യമാക്കുവാനുള്ള നടപടികൾ എളുപ്പമാക്കുമെന്ന പ്രതീക്ഷയിലാണ് സീൽ ആശ്രമം.
സീൽ ആശ്രമത്തിന് നിലവിലെ 365 അന്തേവാസികളിലും 221 പേർക്കാണ് വോട്ടർ ഐഡി കാർഡുകൾ ലഭിച്ചിരിക്കുന്നത്. ഇവരിൽ പലരും കുടുംബവുമായി പുനരേകീകരണത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നവരാണ്. ഇതിനകം തെരുവുകളിൽ നിന്ന് രക്ഷപ്പെടുത്തിയ 560 ഓളം പേർക്കാണ് അവരുടെ കുടുംബങ്ങളിലേക്ക് മടങ്ങി പോകാൻ സിൽവർ ജൂബിലിയുടെ നിറവിൽ നിൽക്കുന്ന സീൽ ആശ്രമം നിമിത്തമായത്.
- മഹാരാഷ്ട്ര തിരഞ്ഞെടുപ്പ്; സ്വതന്ത്ര സ്ഥാനാർത്ഥി ബൂത്തിൽ കുഴഞ്ഞു വീണു മരിച്ചു
- മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ്; എക്‌സിറ്റ് പോൾ ഫലം പുറത്ത്
- സ്വതന്ത്ര ഇന്ത്യയിലെ എല്ലാ തിരഞ്ഞെടുപ്പിലും വോട്ട് ചെയ്തു; അഭിമാനത്തോടെ മുംബൈ മലയാളികളുടെ സ്വന്തം കൃഷ്ണേട്ടൻ
- മഹാരാഷ്ട്ര തിരഞ്ഞെടുപ്പ്; ആദ്യമെത്തിയവരിൽ ബോളിവുഡ് താരങ്ങളും
- ശ്രീനാരായണ മന്ദിരസമിതി വാഷി ശാഖാ വാർഷികാഘോഷം നടന്നു