More
    HomeNewsമലയാളം മിഷൻ പഠനോത്സവം

    മലയാളം മിഷൻ പഠനോത്സവം

    Published on

    spot_img

    പഠനപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം പഠിതാക്കള്‍ക്ക് ഹൃദ്യമായ വിനോദോപാധികളും ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള പഠനോത്സവങ്ങളാണ് മലയാളം മിഷന്‍ നടത്തുന്ന പൊതുപരീക്ഷകള്‍. കുഞ്ഞുങ്ങളുടെ താല്‍പര്യങ്ങളെ കണക്കിലെടുത്തുകൊണ്ട് പാട്ടുകളിലൂടെയും കളികളിലൂടെയും ഉള്ള അഭ്യാസമുറകളും പരീക്ഷയുടെ മാനസിക സമ്മര്‍ദ്ദത്തില്‍ നിന്നും പഠിതാക്കളെ തികച്ചും സ്വതന്ത്രരാക്കി അവരുടെ അന്ത:കരണത്തിലുള്ള യഥാര്‍ത്ഥ അറിവുകളെ വെളിപ്പെടുത്തുന്ന മൂല്യനിര്‍ണയവുമാണ് ഈ പരീക്ഷകളുടെ പ്രത്യേകതകള്‍.

    മുംബൈ ചാപ്റ്ററിലെ പന്ത്രണ്ട് മേഖലകളിൽ നിന്നുള്ള കണിക്കൊന്ന, സൂര്യകാന്തി, ആമ്പല്‍ പഠിതാക്കൾക്കുള്ള ഈ വർഷത്തെ പഠനോത്സവം 2024 നവംബർ 17ന് നടത്തുന്നതാണ്. അതോടൊപ്പം സൂര്യകാന്തി, ആമ്പല്‍, നീലക്കുറിഞ്ഞി എന്നീ കോഴ്സുകളിലേക്കുള്ള ലാറ്ററല്‍ എന്‍ട്രി പരീക്ഷയും നടത്തുന്നുണ്ട്. അതിനു മുന്നോടിയായുള്ള മാതൃകാ പഠനോത്സവം നവംബര്‍ 10 ന് വിവിധ കേന്ദ്രങ്ങളില്‍ വച്ച് നടത്തുകയുണ്ടായി. പരീക്ഷാർത്ഥികളുടെ എണ്ണവും, വിവിധ പഠനകേന്ദ്രങ്ങളില്‍ നിന്ന് പരീക്ഷാ ഹാളിലേക്ക് എത്തിച്ചേരാനുള്ള ദൂരവും പരിഗണിച്ച് ആറ് കേന്ദ്രങ്ങളിൽ വെച്ച് രാവിലെ 9 മണി മുതൽ 5 മണി വരെയാണ് ഈ വര്‍ഷം പഠനോൽസവം നടത്തുന്നത്.

    ഇത്തവണ മുംബൈ ചാപ്റ്ററിലെ കണിക്കൊന്ന പഠനോത്സവത്തില്‍ 220 ഉം സൂര്യകാന്തിയില്‍ 80 ഉം ആമ്പലില്‍ 35 ഉം പഠിതാക്കളാണ് പങ്കെടുക്കുന്നത്.

    ലാറ്ററല്‍ എന്‍ട്രി പരീക്ഷയില്‍ സൂര്യകാന്തിയിലേക്ക് 15 ഉം ആമ്പലിലേക്ക് 15 ഉം നീലക്കുറിഞ്ഞിയിലേക്ക് 25 ഉം പഠിതാക്കള്‍ പങ്കെടുക്കും. മീര-വസായ് മേഖലയിലെയും നല്ലസോപ്പാര-ബോയിസര്‍ മേഖലയിലെയും പരീക്ഷാർത്ഥികള്‍ ബോയ്റില്‍ സി.ടി.ഇ.എസ് സ്കൂളിലെ പഠനോത്സവകേന്ദ്രം ഒന്നില്‍ പങ്കെടുക്കും. ബാന്ദ്ര-ദഹിസര്‍, പവായ്-സാക്കിനാക്ക-ഈസ്റ്റേണ്‍, താന, മാൻഖുർദ്ദ്‌-കൊളാബ മേഖലകളില്‍ നിന്നുള്ള പരീക്ഷാർത്ഥികള്‍ ചെമ്പൂര്‍ ആദര്‍ശ വിദ്യാലയത്തിലെ പഠനോത്സവകേന്ദ്രം രണ്ടില്‍ പങ്കെടുക്കും. മഹാഡ്-കാമോഠേ, ഖാർഘർ-ഐരോളി മേഖലകളില്‍ നിന്നുള്ള പരീക്ഷാർത്ഥികള്‍ ഖാര്‍ഘറിലെ ഹാര്‍മണി സ്കൂളിലെ പഠനോത്സവകേന്ദ്രം മൂന്നില്‍ പങ്കെടുക്കും. മുംബ്ര-കല്യാണ്‍, കല്യാണ്‍-ബദലാപൂര്‍ മേഖലകളില്‍ നിന്നുള്ള പരീക്ഷാർത്ഥികള്‍ കല്യാണ്‍ ഈസ്റ്റില്‍ മോഡല്‍ ഇംഗ്ലീഷ് സ്കൂളിലെ പഠനോത്സവകേന്ദ്രം നാലില്‍ പങ്കെടുക്കും. നാസിക്ക് മേഖലയില്‍ നിന്നുള്ള പരീക്ഷാർത്ഥികള്‍ നാസിക്കിലെ വഡാല സേക്രഡ് ഹാർട്ട് കോൺവെന്റ് സ്കൂളിലെ പഠനോത്സവകേന്ദ്രം അഞ്ചില്‍ പങ്കെടുക്കും. കൊങ്കണ്‍ മേഖലയില്‍ നിന്നുള്ള പരീക്ഷാർത്ഥികള്‍ പെന്‍ വഡ്ക്കല്‍ മലയാളി സമാജം/രത്നഗിരി മലയാളി സമാജത്തിലെ പഠനോത്സവകേന്ദ്രം ആറില്‍ പങ്കെടുക്കും.

    പഠനോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി ഓരോ കേന്ദ്രത്തിലും പ്രത്യേക പരിശീലനം നല്‍കിയ ആര്‍.പി.മാരെയും അദ്ധ്യാപകരേയും മറ്റു ഭാരവാഹികളെയും നിരീക്ഷകരായി നിയോഗിച്ചിട്ടുണ്ടെന്ന് മലയാളം മിഷന്‍ മുംബൈ ചാപ്റ്റര്‍ സെക്രട്ടറി രാമചന്ദ്രന്‍ മഞ്ചറമ്പത്ത് അറിയിച്ചു.

    Latest articles

    മഹാരാഷ്ട്ര തിരഞ്ഞെടുപ്പ്; സ്വതന്ത്ര സ്ഥാനാർത്ഥി ബൂത്തിൽ കുഴഞ്ഞു വീണു മരിച്ചു 

    മഹാരാഷ്ട്രയിൽ ബീഡിലെ പോളിംഗ് ബൂത്തിലാണ് സംഭവം.  സ്വതന്ത്ര സ്ഥാനാർത്ഥി ബാലാസാഹേബ് ഷിൻഡെ നെഞ്ചുവേദനയും അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടർന്ന് ബീഡ്...

    മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ്; എക്‌സിറ്റ് പോൾ ഫലം പുറത്ത്

    കഴിഞ്ഞ കുറേ നാളുകളായി മഹാരാഷ്ട്രയിലെ രാഷ്ട്രീയ അന്തരീക്ഷം ഇളക്കിമറിച്ച നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പ് നടപടികൾ അവസാനിക്കുമ്പോൾ ഏത് മുന്നണി...

    സ്വതന്ത്ര ഇന്ത്യയിലെ എല്ലാ തിരഞ്ഞെടുപ്പിലും വോട്ട് ചെയ്തു; അഭിമാനത്തോടെ മുംബൈ മലയാളികളുടെ സ്വന്തം കൃഷ്ണേട്ടൻ

    മഹാരാഷ്ട്രയിലെ മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും സി ഐ ടി യു വൈസ് പ്രസിഡന്റുമായ പി ആർ കൃഷ്ണനാണ് 1950...

    മഹാരാഷ്ട്ര തിരഞ്ഞെടുപ്പ്; ആദ്യമെത്തിയവരിൽ ബോളിവുഡ് താരങ്ങളും 

    288 അംഗ മഹാരാഷ്ട്ര നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചതോടെ ബോളിവുഡ് താരങ്ങൾ തങ്ങളുടെ ആദ്യകാല സാന്നിധ്യം അടയാളപ്പെടുത്തുകയാണ്. രാവിലെ 7...
    spot_img

    More like this