മുംബൈ നീലാംബരി സാംസ്കാരിക വേദിയുടെ അവാർഡ് നിശ താനെ സന്തോഷിമാതാ ഹാളിൽ വച്ച് നടന്നു. സുമ മുകുന്ദൻ, ഇ. പി. വാസു, പി. വി. വിജയകുമാർ, ഉഷ നായർ, രാജൻ തെക്കുംമല എന്നിവർ ചേർന്നാണ് ഭദ്രദീപം കൊളുത്തിയത്.
കഴിഞ്ഞവർഷത്തെ അവാർഡ് ജേതാക്കളായ അഡ്വ മന്മഥൻ, ലിനോദ് വർഗ്ഗീസ്, സുമ മുകുന്ദൻ, ഉഷാ നായർ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു.
ഈ വർഷത്തെ അവാർഡുകളും ജേതാക്കൾക്ക് വിതരണം ചെയ്തു. പി. വി. വിജയകുമാർ, സാം വർഗീസ്, കേണൽ കാവുംഭായ് ജനാർദ്ദനൻ എന്നിവർ നീലാംബരി അക്ഷരജ്വാല പുരസ്കാരത്തിനും സോണി അഗസ്റ്റിൻ, സനീഷ് സൈമൺ എന്നിവർ നീലാംബരി നാട്യ സർഗ്ഗ പ്രതിഭ പുരസ്കാരത്തിനും പൂനെയിൽ നിന്നും ഫ്രെഡി പൗലോസ് നീലാംബരി നഗരകവിതാ പുരസ്കാരത്തിനും ഇ. പി. വാസു, റോബിൻ പയ്യപ്പിള്ളി എന്നിവർ നീലാംബരി സോഷ്യൽ കമ്മിറ്റ്മെന്റ് അവാർഡിനും അർഹരായി.
ശിവസേന ശാഖാ പ്രമുഖും മഹാരാഷ്ട്ര ശിവലാഹ് സേന ജനറൽ സെക്രട്ടറിയുമായ ദീപക് ആവാരെ പുരസ്കാര വിതരണം നിർവ്വഹിച്ചു.
എഴുത്തുകാരി ജ്യോതിലക്ഷ്മി നമ്പ്യാരെയും ചടങ്ങിൽ ആദരിച്ചു. ചെയർമാൻ രാജൻ തെക്കുംമല, ജ്യോതിലക്ഷ്മി നമ്പ്യാർ അഡ്വ. മന്മഥൻ, ലിനോദ് വർഗ്ഗീസ് എന്നിവർ സംസാരിച്ചു.
തുടർന്ന് സനീഷ് സൈമൺ ഏകാംഗ നാടകം അവതരിപ്പിച്ചു. രമ വിവേക്, വരദാ മേനോൻ, പ്രിയങ്ക ആഹിരെ എന്നിവർ അവതരിപ്പിച്ച നൃത്തപരിപാടികളും അരങ്ങേറി. For more photos of the event, click here >>>>>
- മുംബൈയിൽ ആശങ്കപ്പെടുത്തുന്ന കണക്കുകൾ: 60 സ്ത്രീകൾ ഉൾപ്പെടെ 82 പേർ 36 ദിവസത്തിനിടെ കാണാതായി
- അന്റോപ് ഹില്ലിൽ അയ്യപ്പ മണ്ഡലപൂജ ശനിയാഴ്ച്ച
- ലണ്ടനിൽ അപൂർവ്വ ബഹുമതിയുമായി ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനും കാജോളും
- ജഹാംഗീർ ആർട്ട് ഗാലറിയിൽ പടുതോൾ വാസുദേവന്റെ വർണ്ണലോകം
- താനെ വൃന്ദാവൻ കൈരളി കൾച്ചറൽ അസോസിയേഷന്റെ നേതൃത്വത്തിൽസൗജന്യ നേത്ര പരിശോധന ക്യാമ്പ്

