മുംബൈ ഉപനഗരമായ ഡോംബിവ്‌ലിയിലെ പ്രശസ്തമായ നെഹ്‌റു മൈതാൻ മണ്ഡല പൂജ ഡിസംബർ 12,13,14 തീയതികളിലായി നടക്കും.
ഡോംബിവലി ശ്രീ അയ്യപ്പ സമിതി (രജി.) യുടെ 47മത് മണ്ഡല പൂജയാണ് ഡിസംബർ 12,13,14 തീയതികളിലായി നടക്കുന്നത്. ഡോംബിവ്‌ലി ഈസ്റ്റിലുള്ള നെഹ്രു മൈതാനിൽ സംഘടിപ്പിക്കുന്ന മണ്ഡല പൂജ 12.12.2024 ന് വ്യാഴാഴ്ച രാവിലെ 5.30 മണിക്ക് ഗണപതി ഹോമത്തോടെ ആരംഭിക്കും. തുടർന്ന് പ്രതിഷ്ഠ, 9.00 മണിക്ക് ഭഗവത് ഗീത പാരായണം, ഉച്ചയ്ക് 12.30 ന് അന്നദാനം വൈകുന്നേരം 7.00 മണിക്ക് ദീപാരാധന 7.30 മുതൽ കലാഞ്ജലി അവതരിപ്പിക്കുന്ന ഭരതനാട്യം.
13.12.2024ന് വെള്ളിയാഴ്ച രാവിലെ 5.30 മണിക്ക് ഗണപതി ഹോമം 7.30 ന് സമ്പൂർണ്ണ നാരായണീയ പാരായണം ഉച്ചക്ക് 12.30 അന്നദാനം വൈകുന്നേരം 7.00 മണിക്ക് ദീപാരാധന 7.30 മുതൽ റിഥം മൂസിക് & ഡാൻസ്. അവതരിപ്പിക്കുന്ന ഡിവോഷണൽ ഓർക്കസ്ട്ര നൃത്തശില്പം
14.12.2024ന് ശനിയാഴ്ച രാവിലെ ഗണപതി ഹോമം 8.00 മണി മുതൽ ലക്ഷാർച്ചന 12.30 മുതൽ ശാസ്താപ്രീതി വൈകുന്നേരം 6.00 മണിക്ക്. പൊന്നു ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ നിന്ന് താലപ്പൊലിയോടെയുള്ള ഘോഷയാത്ര 7.00. മുതൽ മുദ്ര ഡാൻസ് അക്കാദമി അവതരിപ്പിക്കുന്ന ഭരതനാട്യം 9.00 മണിക്ക് മഹാദീപാരാധന 9.15 മുതൽ സാജു പല്ലശ്ശന ടീം അവതരിപ്പിക്കുന്ന മേളത്തോടെ പരിസമാപ്തി.
- മുംബൈയിൽ ആശങ്കപ്പെടുത്തുന്ന കണക്കുകൾ: 60 സ്ത്രീകൾ ഉൾപ്പെടെ 82 പേർ 36 ദിവസത്തിനിടെ കാണാതായി
- അന്റോപ് ഹില്ലിൽ അയ്യപ്പ മണ്ഡലപൂജ ശനിയാഴ്ച്ച
- ലണ്ടനിൽ അപൂർവ്വ ബഹുമതിയുമായി ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനും കാജോളും
- ജഹാംഗീർ ആർട്ട് ഗാലറിയിൽ പടുതോൾ വാസുദേവന്റെ വർണ്ണലോകം
- താനെ വൃന്ദാവൻ കൈരളി കൾച്ചറൽ അസോസിയേഷന്റെ നേതൃത്വത്തിൽസൗജന്യ നേത്ര പരിശോധന ക്യാമ്പ്

