അറബിക്കഥകളുടെയൊ മാന്ത്രിക കഥകളുടെയോ വർണ്ണമനോഹരമായ ദൃശ്യ ലാവണ്യത്തെ പിൻപറ്റുന്ന ഈ സിനിമ മനോഹരമായ ഒരു ദൃശ്യ വിസ്മയമാണ്. ഭാവനയുടെ വലിയൊരു ആകാശം ഈ സിനിമ കുട്ടികൾക്കു മുൻപിൽ തുറന്നു വയ്ക്കുന്നതെന്നാണ് മുംബൈയിലെ അറിയപ്പെടുന്ന എഴുത്തുകാരനായ സന്തോഷ് പല്ലശ്ശന സിനിമാനുഭവം പങ്ക് വയ്ക്കുന്നത്.
കുട്ടികൾക്കു മാത്രമല്ല മനസ്സിൽ കുട്ടിത്തം സൂക്ഷിക്കുന്ന മുതിർന്നവർക്കും ഒരുപോലെ ഒരുമിച്ചിരുന്ന് ആസ്വദിക്കാവുന്ന ഒരു സിനിയാണെന്നും 3D സാങ്കേതികവിദ്യയിൽ തന്നെ, നല്ല തിയേറ്ററിൽ ഈ സിനിമ ആസ്വദിക്കണമെന്നും സന്തോഷ് തന്റെ ഫേസ്ബുക്ക് പേജിൽ കുറിക്കുന്നു.
സിനിമക്കെതിരെ ഒരു വിഭാഗം വലിയ തോതിൽ നെഗറ്റീവ് പ്രചാരണം സാധാരണ പ്രേക്ഷകരെ ആശയക്കുഴപ്പത്തിലാക്കിയ വേളയിലാണ് സന്തോഷിന്റെ സിനിമാസ്വാദനം ശ്രദ്ധ നേടുന്നത്.
ബറോസ് സിനിമയ്ക്കെതിരെ നെഗറ്റീവ് പ്രചരിപ്പിക്കുന്നുണ്ടെങ്കിൽ അത് അവരുടെ മാത്രം കുഴപ്പമാണെന്നും സന്തോഷ് ചൂണ്ടിക്കാട്ടുന്നു.