ഖാർഘറിലെ കായിക താരങ്ങളെ കണ്ടെത്തുവാനും പ്രോത്സാഹിപ്പിക്കുവാനും ഖാർഘർ കേരളസമാജം വർഷം തോറും നടത്തിവരാറുള്ള കായിക ദിനം ജനുവരി 5 ഞായറാഴ്ച സെക്ടർ 6 ലെ ഹമാരെ ഉദ്യാൻ മൈതാനിയിൽ നടന്നു. നൂറിൽപരം കായിക താരങ്ങൾ വിവിധ വിഭാഗങ്ങളിലായി മത്സരങ്ങളിൽ പങ്കെടുത്തു.
കായിക വിഭാഗം കൺവീനർ ശ്രീ ജോസ് ജെയിംസിന്റെ നേതൃത്വത്തിൽ രാവിലെ 8 മണിക്ക് നടന്ന കായിക താരങ്ങളുടെ മാർച്ച് പാസ്റ്റോടെ മത്സരങ്ങൾക്ക് തുടക്കമായി. കുഞ്ഞു കുട്ടികൾ മുതൽ ഏതു പ്രായക്കാർക്കും മത്സരങ്ങളിൽ പങ്കെടുക്കുവാൻ അനുയോജ്യമായ രീതിയിലാണ് മത്സരയിനങ്ങൾ ചിട്ടപ്പെടുത്തിയത്. പെനാൽറ്റി കിക്ക്, വടം വലി മത്സരം എന്നിവ കായിക ദിനത്തിന്റെ ആവേശമിരട്ടിച്ചു
ട്രായത്ലോൺ ഉൾപ്പെടെ നിരവധി മാരത്തോണുകളിൽ പങ്കെടുക്കുകയും ദൂരങ്ങൾ കീഴടക്കുകയും ചെയ്ത ഖാർഘർ സ്വദേശിയും ഖാർഘർ കേരള സമാജം മെമ്പറുമായ രാജേഷ് നായരെ സമാജം പൊന്നാട അണിയിച്ച് ചടങ്ങിൽ ആദരിച്ചു.
മത്സര വിജയികൾക്ക് സർട്ടിഫിക്കറ്റുകളും മെഡലുകളും വേദിയിൽ സമ്മാനിച്ചു. സമാജം ഭരണസമിതി അംഗങ്ങൾ മത്സരങ്ങൾക്ക് നേതൃത്വം നൽകി.