More
    HomeNewsഅണുശക്തിനഗറിലെ തിരുവാതിര ആഘോഷം

    അണുശക്തിനഗറിലെ തിരുവാതിര ആഘോഷം

    Published on

    spot_img

    സുമംഗലിമാരുടെ ദീര്‍ഘമാംഗല്യത്തിനും ദാമ്പത്യ ഐക്യത്തിനും കുടുംബത്തിന്റെ ഐശ്വര്യത്തിനും, കന്യകമാരുടെ മംഗല്യഭാഗ്യത്തിനുമായി അണുശക്തിനഗറിലെ മലയാളി വനിതാ കൂട്ടായ്മ ഇക്കൊല്ലത്തെ തിരുവാതിര സമുചിതമായി ആഘോഷിച്ചു.

    ജനുവരി 12-ന് സൂര്യോദയം മുതൽ അസ്തമയം വരെ വ്രതമെടുത്ത എൺപതോളം വനിതകൾ, പരമ്പരാഗതമായ ആചാരങ്ങളോടെയാണ് ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മകളുമായി തിരുവാതിരയെ മനസ്സിലേറ്റിയത്.

    അണുശക്തിനഗറിലെ ക്ഷേത്രസമുച്ചയ പരിസരത്ത് നടന്ന ആഘോഷങ്ങളിൽ പങ്കെടുത്ത ഓരോരുത്തരും ശിവസ്തുതിക്കുശേഷം പാതിരാപ്പൂ ചൂടി, മനസ്സിൽ ചന്ദ്രനെ നമിച്ച് കറുകകൊണ്ട് ഗണപതിയേയും, തുളസിയിലെകൊണ്ട് സരസ്വതിയെയും, കൂവളത്തിലകൊണ്ട് ശിവനേയും പൂജ ചെയ്തു.

    പൂജയ്ക്കുശേഷം എല്ലാവരും ഇളനീർ തീർത്ഥം സേവിച്ച് വെറ്റില മുറുക്കി. പിന്നീട് നടന്ന തിരുവാതിരക്കളിയിലും ഊഞ്ഞാലാട്ടത്തിലും എല്ലാവരും ഭാഗഭാക്കായി. എട്ടങ്ങാടിയും, തിരുവാതിരപ്പുഴുക്കും, കൂവ വിരകിയതും, ഗോതമ്പു പായസവും കഴിച്ചതിനു ശേഷം അടുത്ത തിരുവാതിര പെട്ടെന്ന് എത്തണേയെന്ന് പ്രാർത്ഥിച്ചുകൊണ്ട് എല്ലാവരും പിരിഞ്ഞു.

    Latest articles

    മുംബൈയിൽ ആശങ്കപ്പെടുത്തുന്ന കണക്കുകൾ: 60 സ്ത്രീകൾ ഉൾപ്പെടെ 82 പേർ 36 ദിവസത്തിനിടെ കാണാതായി

    മുംബൈ സുരക്ഷിതമായ നഗരമെന്ന വിശ്വാസങ്ങളെ തകിടം മറിക്കുന്ന ഭീതിപ്പെടുത്തുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. ഇവിടുത്തെ താമസക്കാർക്ക്, പ്രത്യേകിച്ച് സ്ത്രീകൾക്ക്...

    അന്റോപ് ഹില്ലിൽ അയ്യപ്പ മണ്ഡലപൂജ ശനിയാഴ്ച്ച

    മുംബൈ: അന്റോപ് ഹിൽ അയ്യപ്പ മിഷൻ (രെജി.)ആഭിമുഖ്യത്തിൽ അൻപത്തി നാലാമത് മണ്ഡല പൂജ മഹോത്സവം ശനിയാഴ്ച്ച,ഡിസംബർ 13 ന്...

    ലണ്ടനിൽ അപൂർവ്വ ബഹുമതിയുമായി ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനും കാജോളും

    ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനും കാജോളും ലണ്ടനിൽ എത്തിയത് ദിൽവാലെ ദുൽഹാനിയ ലേ ജായേംഗെ' (DDLJ) എന്ന ബ്ലോക്ക്ബസ്റ്റർ...

    ജഹാംഗീർ ആർട്ട് ഗാലറിയിൽ പടുതോൾ വാസുദേവന്റെ വർണ്ണലോകം

    പ്രശസ്തമായ ജഹാംഗീർ ആർട്ട് ഗാലറിയിൽ മുംബൈ മലയാളിയായ പടുതോൾ വാസുദേവന്റെ അമൂർത്ത ചിത്രങ്ങളുടെ പ്രദർശനം കലാസ്വാദകരുടെ ശ്രദ്ധ നേടുന്നു....
    spot_img

    More like this