മുംബൈ സാഹിത്യ വേദിയുടെ പ്രതിമാസ ചര്‍ച്ച ഫെബ്രുവരി രണ്ട് ഞായറാഴ്ച വൈകീട്ട് നാലര മണിക്ക് , മാട്ടുംഗ കേരള ഭവനില്‍ വച്ച് നടക്കുന്നു . ജയശ്രീ രാജേഷ് കവിതകള്‍ അവതരിപ്പിക്കും . തുടര്‍ന്ന് ചര്‍ച്ച. പ്രമുഖ എഴുത്തുകാരും നിരൂപകരും സാഹിത്യ സംവാദത്തില്‍ ഭാഗമാകുമെന്ന് കണ്‍വീനര്‍ കെ .പി. വിനയന്‍ പറഞ്ഞു .
അംഗത്വമൊ വരിസംഖ്യയോ പ്രത്യേക ചട്ടക്കൂടോ ഇല്ലാതെയാണ് സാഹിത്യവേദി അന്‍പത്തിഏഴു വർഷം പിന്നിടുന്നത്. കഴിഞ്ഞ ഒരു വർഷം അവതരിപ്പിച്ച കൃതികളെ അടിസ്ഥാനമാക്കി നല്‍കുന്ന വി. ടി.ഗോപാലകൃഷ്ണന്‍ സ്മാരക പുരസ്കാര സമര്‍പ്പണം മാര്‍ച്ച് രണ്ടിന് നടക്കുമെന്നും കണ്‍വീനര്‍ അറിയിച്ചു