ഗുരുദേവഗിരി തീർഥാടന മഹോത്സവത്തിന് ആരംഭം കുറിച്ചുകൊണ്ട് ഗുരുദേവഗിരിയിൽ ഉയർത്താനുള്ള ധർമപതാകയും വഹിച്ചുള്ള യാത്ര ദമൻ ഗുരുസെന്ററിൽനിന്ന് ആരംഭിച്ചു.
വിരാർ, നല്ല സൊപ്പാര, വസായ്, മീരാറോഡ്, ഗോഡ് ബന്ധർ റോഡ്, കൽവ, ഐരോളി, വാഷി ഗുരു സെന്ററുകളിലെ സ്വീകരണങ്ങൾക്ക് ശേഷം വ്യാഴാഴ്ച വൈകീട്ട് ഏഴിന് ഗുരുദേവഗിരിയിലെത്തും.
സമ്മേളനസ്ഥലത്ത് സ്ഥാപിക്കാനുള്ള ഗുരുദേവന്റെ പഞ്ചലോഹവിഗ്രഹവും വഹിച്ചുകൊണ്ടുള്ള വാഹനജാഥ വ്യാഴാഴ്ച വൈകീട്ട് നാലിന് ചെമ്പൂരിലെ സമിതി ആസ്ഥാനത്തുനിന്ന് പുറപ്പെട്ട് ഏഴിന് ഗുരുദേവഗിരിയിലെത്തും.