നാടൻ കലകളെ എന്നും പ്രോത്സാഹിപ്പിച്ചിട്ടുള്ള ഖാർഘർ കേരള സമാജം ഒരുക്കിയ നടൻപാട്ട് പരിപാടി ഖാർഘറിൽ അക്ഷരാർത്ഥത്തിൽ ഉത്സവരാവായി മാറ്റി ഖാർഘർ മലയാളികൾ.പ്രായഭേദമെന്യേ ഏവരും ഒന്നിച്ച് നാടൻ പാട്ടുകൾക്ക് താളം പിടിച്ചു.
ഖാർലറിൽ സെക്ടർ 5 ലെ ആയി മാതാ മന്ദിറിനെ തിവർശം ഒരുക്കിയ താത്കാലിക ആഡിറ്റോറിയത്തിൽ ഞായറാഴ്ച വൈകീട്ട് എഴുമണി മുതൽ പത്ത് മണി വരെ നിറ സദസിലായിരുന്നു ഈ ആഘോഷം .

ഡോംബിവലി കേന്ദ്രീകരിച്ചിട്ടുള്ള തുടിപ്പ് ഫോക്ക് ബാൻഡ് സംഘം ആണ് തുടിപ്പ് നാടൻ പാട്ട് അവതരിപ്പിച്ചത്.
നാടക നടനും നാടൻ പാട്ടിൽ വിഭഗ്ദനുമായ ശ്രീ വിനയൻ കളത്തൂറിന്റെ നേതൃത്വത്തിൽ മുബൈയിൽ തന്നെ ജനിച്ചുവളർന്ന പുതുതലമുറലിയിലെ മലയാളി ചെറുപ്പക്കാരെ പരിശീലിപ്പിച്ച് അണിനിരത്തി കൊണ്ടാണ് ഈ സംഘം അതിമനോഹരമായ ഈ നാടൻ പാട്ട് പരിപാടി അവതരിപ്പിക്കുന്നത് .
നാടൻ പാട്ടിന്റെ ചടുല താളത്തിനൊപ്പം ചുവടുവെച്ച് ഖാർഘർ കേരള സമാജത്തിന്റെ യുവജന വിഭാഗം ഒന്നടങ്കം രംഗത്തുവന്നപ്പോൾ ഒരുത്സവ പ്രതീതി ആയിമാറി വേദി.

സമാജം യുവ വിഭാഗമാണ് പരിപാടിയുടെ സംഘാടനവും നിയന്ത്രണവും ഏറ്റെടുത്തു നടത്തിയത് എന്നത് ശ്രദ്ധേയമായി.
പരിപാടികൾക്ക് ശേഷം വിഭവസമൃദ്ധമായ അത്താഴവും ഒരുക്കിയിരുന്നു.ജാതിമത രാഷ്ട്രീയ ചിന്തകൾക്കതീതമായി ഖാർഘർ കേരളസമാജത്തിന് പ്രദേശത്തെ മലയാളികൾ നൽകിവരുന്ന ജനപിന്തുണയ്ക്ക് സമാജം ഭാരവാഹികൾ നന്ദിപറഞ്ഞു