Search for an article

HomeNewsകേരള സമാജം ഉൽവെ നോഡ് മഹിളാ ദിനം ആഘോഷിച്ചു

കേരള സമാജം ഉൽവെ നോഡ് മഹിളാ ദിനം ആഘോഷിച്ചു

Published on

spot_img

കേരള സമാജം ഉൽവെ നോഡ് മഹിളാ ദിനം ആഘോഷിച്ചു. മാർച്ച് 16 ന് മൂന്നു മണി മുതൽ സെക്ടർ 10 ബി യിലുള്ള കാമധേനു ഓക് ലാൻഡ്സിന്റെ എട്ടാം നിലയിലുള്ള ക്ലബ് ഹൗസിൽ വച്ചായിരുന്നു ആഘോഷം. നൂറിലധികം സ്ത്രീകൾ പങ്കെടുത്ത ആഘോഷങ്ങൾ പങ്കാളിത്തത്താലും പരിപാടികളുടെ മികവു നിമിത്തവും ശ്രദ്ധേയമായി.

ബി എ ആർ സി യിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ദിവ്യ രാംദാസ് മുഖ്യാതിഥി ആയിരുന്നു.

വിവിധ സാഹചര്യങ്ങളിൽ സ്ത്രീകളിൽ ഉണ്ടാകുന്ന പിരിമുറുക്കങ്ങൾക്ക് പരിഹാരമാർഗ്ഗങ്ങളും നിത്യജീവിതത്തിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളുമായ് ബന്ധപ്പെട്ട മറ്റ് ചോദ്യങ്ങൾക്കും കൃത്യമായ മറുപടി നല്കിക്കൊണ്ടുള്ള ഡോക്ടറുടെ സാന്നിദ്ധ്യം വലിയ രീതിയിൽ ആശ്വാസം പകർന്നു.

തുടർന്ന് വന്ദന ജിതിൻ അവതരിപ്പിച്ച നൃത്ത പരിപാടികളും രത്ന ചന്ദ്രനും പ്രസന്ന രവീന്ദ്രനും ചേർന്നതരിപ്പിച്ച നാടോടി നൃത്തവും ശുഭ മോഹനൻ നടത്തിയ ഹാസ്യ ക്വിസ് മത്സര പരിപാടിയും വിശാഖ ഹരിയുടെ കവിതയും പ്രഭാ രാജനും, രേവതി ജയശങ്കറും അതരിപ്പിച്ച സിനിമാഗാനങ്ങളും മഹിളാ ദിനാഘോഷങ്ങൾക്ക് കൊഴുപ്പേകിയപ്പോൾ പായസ മത്സരം ആഘോഷങ്ങൾക്ക് മധുരം പകർന്നു.

റിപ്പബ്ലിക് ദിനത്തിൽ ജനുവരി 26 ന് രാഷ്ട്ര പതിഭവനിൽ പൂക്കളം ഇടാൻ അവസരം ലഭിച്ച വന്ദന ജിതിൻ, പായസ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ സേതുലക്ഷ്മി രണ്ടാം സ്ഥാനം നേടിയ ഷീജ എം.കെ തുടങ്ങിയവരെ മുഖ്യാതിഥിയും സമാജം ഭാരവാഹികളും ചേർന്ന് ആദരിച്ചു.

പായസ മത്സരത്തിൽ ജഡ്ജിമാരായെത്തിയ മഞ്ജു പ്രേംകുമാർ, സീന പ്രദീപ് മുഖ്യാതിഥി ദിവ്യ രാംദാസ് തുടങ്ങിയവരെയും സമാജം ആദരിച്ചു.

സെക്രട്ടറി ഷൈജബിജു അദ്ധ്യക്ഷം വഹിച്ച് ട്രഷറർ ഹണി വെണ്ണിക്കൽ വേദി പങ്കിട്ട ചടങ്ങിൽ കൺവീനർ മിനി അനിൽപ്രകാശ് സ്വാഗതവും സനിത ചക്രത്ത് നന്ദിയുംപറഞ്ഞു.

മഹിളാവിംഗ് പ്രവർത്തകരായ ശുഭമോഹൻ, ശ്രീകുമാരി രമേഷ് നായർ, സ്മിത സാബു, ലത ഷിബു ആശ സോമൻ, ദയ മനോമോഹൻ , ഡെൻസി ബിനിൽ, മണി സജീവൻ, രേഖ നായർ, ബിന്ദു രഞ്ചിത്ത് തുടങ്ങിയവർ സെക്രട്ടറി ഷൈജക്കും കൺവീനർ മിനി അനിൽപ്രകാശ് നു മൊപ്പം പരിപാടികൾക്ക് നേതൃത്വം നൽകി.

Latest articles

പശ്ചിമ മേഖല പതിമൂന്നാം മലയാളോത്സവം സമാപനം

മലയാള ഭാഷാ പ്രചാരണ സംഘത്തിന്‍റെ ബാന്ദ്ര മുതല്‍ ദഹിസര്‍ വരെയുള്ള പശ്ചിമ മേഖലയുടെ പതിമൂന്നാം മലയാളോത്സവം സമാപനം ഏപ്രില്‍...

മലയാളി വനിതാ സംരംഭകർക്കായി ഒരുക്കിയ വിപണന മേളക്ക് മികച്ച പ്രതികരണം

മുംബൈ ഉപനഗരമായ ഡോംമ്പിവലിയിലാണ് വനിതാ സംരംഭകർക്കായി ഉൽപ്പന്ന പ്രദർശനവും വില്പനവും സംഘടിപ്പിച്ചത്. കേരളീയ സമാജമാണ് ഇതിനായി വീണ്ടും വേദിയൊരുക്കിയത്....

ഇ-വേസ്റ്റ് സമാഹരണവുമായി വീണ്ടും സീവുഡ്സ് സമാജം

ഭൂമിക്ക് വേണ്ടി എന്തെങ്കിലും ചെയ്തേ മതിയാവൂ എന്നത് ആപ്തവാക്യമാക്കിയിരിക്കുകയാണ് സീവുഡ്സ് മലയാളി സമാജം. ശ്രദ്ധേയമായ പരിപാടികൾ ആവിഷ്ക്കരിക്കുമ്പോഴും നൂതനമായി നിൽക്കുന്ന...

കെ കെ എസ് സമാജ സംഗമം; വെല്ലുവിളികൾ ദൃഢനിശ്ചയത്തോടെ നേരിടാൻ മലയാളി സമാജങ്ങൾ

കേരളീയ കേന്ദ്ര സംഘടന വാഷി കേരള ഹൗസിൽ സംഘടിപ്പിച്ച സമാജങ്ങളുടെ സംഗമത്തിൽ നടന്ന സംവാദങ്ങൾ ശ്രദ്ധേയമായി. മാർച്ച് മുപ്പതാം...
spot_img

More like this