മുംബൈയിൽ വെസ്റ്റേൺ മേഖലയിൽ ഉൾപ്പെടുന്ന ദഹാണു മുതൽ ബാന്ദ്ര വരെയുള്ള മലയാളികൾ അനുഭവിക്കുന്ന യാത്രാദുരിതത്തിനു പരിഹാരം തേടിയാണ് ഫെയ്മ മഹാരഷ്ട്ര പ്രതിനിധികൾ നിവേദനം നൽകിയത്.
വെസ്റ്റേൺ റെയിൽവേ മുംബൈ ഡിവിഷണൽ മാനേജർ പങ്കജ് സിംഗ്,ചീഫ് ഡിവിഷണൽ ഓപ്പറേഷൻസ് മാനേജർ – അരുൺകുമാർ മിണ,ചീഫ് ഓപ്പറേഷൻസ് മാനേജർ – വി.എ മാലേഗാവ്കർ, ഡെപ്യൂട്ടി ചീഫ് ഓപ്പറേഷൻസ് മാനേജർ പ്രകാശ് ചന്ദ്രപാൽ ‘ എന്നിവരെ നേരിൽക്കണ്ട് വെസ്റ്റേൺ മേഖലയിൽ മലയാളികൾ അനുഭവിക്കുന്ന യാത്ര ദുരിതം ബോധ്യപ്പെടുത്തി നിവേദനം നൽകുകയായിരുന്നു.
ഫെയ്മയെ പ്രതിനിധീകരിച്ചു കൊണ്ട് ഫെയ്മ മഹാരാഷ്ട്ര മലയാളി റെയിൽ പാസഞ്ചേഴ്സ് അസ്സോസിയേഷൻ ഭാരവാഹികളായ പ്രസിഡൻ്റ് ജോഷി തയ്യിൽ, ഖജാൻജി കേശവമേനോൻ, കമ്മിറ്റി അംഗങ്ങളായ കുഞ്ഞിക്കണ്ണൻ,രോഷ്നി അനിൽകുമാർ, ഫെയ്മ മഹാരാഷ്ട്ര യൂത്ത് വിംഗ് സെക്രട്ടറി യാഷ്മ അനിൽകുമാർ എന്നിവർ നിവേദന സംഘത്തിലുണ്ടായിരുന്നുവെന്ന് ഫെയ്മ മഹാരാഷ്ട്ര മലയാളി റെയിൽ പാസഞ്ചേഴ്സ് അസ്സോസിയേഷൻ സെക്രട്ടറി ശിവപ്രസാദ് കെ. നായർ അറിയിച്ചു.
വെസ്റ്റേൺ മേഖലയിലെ യാത്ര ദുരിതത്തിന് ശാശ്വത പരിഹാരം ലഭിക്കുന്നതിനായി പ്രാദേശിക എം എൽ എ , എം പി എന്നിവരുമായി ചർച്ച ചെയ്ത് റയിൽവെ മന്ത്രിയെ നേരിട്ട് കണ്ട് നിവേദനം സമർപ്പിക്കുമെന്ന് ഫെയ്മ മഹാരാഷ്ട്ര മലയാളി റെയിൽ പാസഞ്ചേഴ്സ് അസ്സോസിയേഷൻ പ്രസിഡൻ്റ് ജോഷി തയ്യിൽ പറഞ്ഞു.