നഗരവൽക്കരണത്തിന്റെ സങ്കീർണ്ണമായ വെല്ലുവിളികൾക്ക് സമഗ്രമായ പരിഹാരങ്ങൾ രൂപപ്പെടുത്തുന്നതിന് ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എഞ്ചിനീയേഴ്‌സ് (ഇന്ത്യ) എഞ്ചിനീയർമാർ, ആർക്കിടെക്റ്റുകൾ, അഡ്മിനിസ്ട്രേറ്റർമാർ എന്നിവരുടെ സഹകരണം വളർത്തിയെടുക്കുന്നതിന്റെ ഭാഗമായാണ് സെമിനാർ നടന്നത്.
മഹാരാഷ്ട്ര സംസ്ഥാനത്ത് ദി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എഞ്ചിനീയേഴ്‌സ് (ഇന്ത്യ) യുടെ ആർക്കിടെക്ചറൽ എഞ്ചിനീയറിംഗ് ബോർഡ്, മുംബൈ ആസ്ഥാനമായ മഹാലക്ഷ്മിയിലാണ് സെമിനാറിന് വേദിയൊരുക്കിയത്.
മുനിസിപ്പൽ കമ്മീഷണർ ഭൂഷൺ ഗഗ്രാണി മുഖ്യാതിഥിയായിരുന്നു. വിവിധ മേഖലകളിൽ നിന്നുള്ള ആർക്കിടെക്റ്റുകളെയും എഞ്ചിനീയർമാരെയും ഡിസൈനർമാരെയും ഒരുമിച്ച് കൊണ്ടു വന്ന സഹകരണ ഫോറത്തെ മുനിസിപ്പൽ കമ്മീഷണർ പ്രശംസിച്ചു. “നഗരവൽക്കരണം അടിസ്ഥാന സൗകര്യ വികസനത്തെ മറികടന്ന് സന്തോഷവും ക്ഷേമവും വളർത്തുന്ന തുറസ്സായ ഇടങ്ങൾ സൃഷ്ടിക്കാൻ കഴിയണമെന്ന് ഭൂഷൺ ഗഗ്രാണി വ്യക്തമാക്കി .
നഗര ആസൂത്രണത്തിന്റെ അടിസ്ഥാന ഘടകമായി നഗര സുരക്ഷയെക്കുറിച്ചുള്ള വിലപ്പെട്ട ഉൾക്കാഴ്ചകൾ പോലീസ് കമ്മീഷണർ വിവേക് ഫൻസാൽക്കർ പങ്കിട്ടു. പ്രശസ്ത റിയൽ എസ്റ്റേറ്റ് ഡെവലപ്പർ നിരഞ്ജൻ ഹിരാനന്ദാനി രണ്ട് കമ്മീഷണർമാരുടെയും മാതൃകാപരമായ പൊതുസേവനത്തെ അംഗീകരിച്ചുകൊണ്ട് പ്രചോദനാത്മകമായ മുഖ്യ പ്രഭാഷണം നടത്തി.
സെമിനാറിന്റെ സഹ-കൺവീനറും പ്രമുഖ ആർക്കിടെക്ചറൽ ഡിസൈനറുമായ സുരേഷ് ബാബു വികസിത ഇന്ത്യ എന്ന ദർശനം കൈവരിക്കുന്നതിന് നഗര പുനരുജ്ജീവനത്തിന്റെയും പുതിയ നഗര വികസനത്തിന്റെയും നിർണായക ആവശ്യകത ചൂണ്ടിക്കാട്ടി.
വാസയോഗ്യമായ നഗരങ്ങൾ വികസിപ്പിക്കുക എന്ന വലിയ ലക്ഷ്യം പിന്തുടർന്ന് പരസ്പര ധാരണ സൃഷ്ടിക്കുന്നതിനുള്ള ആദ്യപടിയാണ് ഈ സെമിനാറെന്നും സുരേഷ് ബാബു ചൂണ്ടിക്കാട്ടി.
ഡോ. റതൂല കുണ്ടു, ശ്രീ എസ്. ജെ. വിജയ്, ആർ. ഔതിഫ് സയ്യദ്, യോഗേഷ് കജാലെ, ഷീതൽ ഭിൽക്കെർ, മന്ദാർ ഭിൽക്കെർ, പ്രൊഫ. ഡോ. ആനന്ദ് ആചാരി, സയുജ്യ, എർ. ജസ്വന്ത് മേത്ത, രാജേഷ് ഗജ്ജർ, പ്രൊഫ. രാജീവ് മിശ്ര എന്നിവരടങ്ങുന്ന വിദഗ്ധർ നഗരവൽക്കരണത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് സംസാരിച്ചു. .
ഡോ. രാജേ (മുൻ ചെയർമാൻ, IEI), എർ. വിജയ് കാംബ്ലി , എർ. ആർ. ദിലീപ് പാട്ടീൽ, സുരേഷ് ബാബു എന്നിവരടങ്ങിയ സംഘാടകസമിതിയായിരുന്നു സെമിനാറിന് നേതൃത്വം നൽകിയത്