Search for an article

HomeNewsമികച്ച പ്രതികരണവുമായി 'ഹലോ മുംബൈ'

മികച്ച പ്രതികരണവുമായി ‘ഹലോ മുംബൈ’

Published on

spot_img

ലോക മലയാളികൾക്ക് മഹാരാഷ്ട്ര വിശേഷങ്ങളുമായി ആരംഭിച്ച പുതിയ ടെലിവിഷൻ പരിപാടിക്ക് ലോകമെമ്പാടുമുള്ള മലയാളികളിൽ നിന്നും മികച്ച പ്രതികരണം.

മഹാരാഷ്ട്രയിൽ ജീവിക്കുന്ന മലയാളികളുടെ ജീവിതവുമായി ബന്ധപ്പെട്ട് തയ്യാറാക്കുന്ന ടെലിവിഷൻ പരിപാടി നാല് എപ്പിസോഡുകൾ പിന്നിടുമ്പോൾ റേറ്റിംഗിൽ വളരെ മുന്നിലാണ് റിപ്പോർട്ട് ചെയ്യുന്നത്. ആംചി മുംബൈയിലൂടെ ശ്രദ്ധ നേടിയ ടെലിവിഷൻ അവതാരകനും നടനുമായ ജെ പി തകഴിയാണ് ഈ വാരാന്ത്യ പരിപാടി അവതരിപ്പിക്കുന്നത്. സാമൂഹിക പ്രവർത്തകനും വ്യവസായിയുമായ എം പി അജയകുമാറാണ് പ്രൊഡ്യൂസർ.

മലയാളി പ്രേക്ഷകർക്ക് അധികം പരിചിതമല്ലാത്ത മഹാരാഷ്ട്രയുടെ ചരിത്ര പുണ്യ സ്ഥലങ്ങളും വിശ്വാസങ്ങളും ജീവിത ശൈലിയും മാത്രമല്ല കലാ സാംസ്‌കാരിക രംഗത്തെ പുത്തൻ കാഴ്ചകളാണ് ഹലോ മുംബൈ തുറന്നിടുന്നത്.

അംബർനാഥിൽ ഓട്ടോറിക്ഷ ഓടിക്കുന്ന പ്രസന്നയുടെ കഥയും, 13 വയസ്സുള്ള മകളെ നാട്ടുകാരിയായ കുടുംബ സുഹൃത്തും അവരുടെ റെയിൽവേയിലെ സഹപ്രവർത്തകരും ചേർന്ന് പലതവണ പീഡിപ്പിച്ച കേസിൽ പ്രതികൾ അകത്തായെങ്കിലും ഇവർക്ക് ജാമ്യം കിട്ടുമോയെന്ന ഭയത്തിൽ നിസ്സഹായാവസ്ഥയിൽ കഴിയുന്ന അതിജീവതയുടെ നൊമ്പരപ്പെടുത്തുന്ന കഥയും മഹാരാഷ്ട്രയിലെ മലയാളികളുടെ അതിജീവന കഥകളാണ്.

നാടൻ പാട്ട് സംഘമായ തുടിപ്പിനെ നയിക്കുന്ന വിനയൻ കളത്തൂരിനെയും മുംബൈയിലെ യുവ പ്രതിഭകളെയും പരിചയപ്പെടുത്തുന്ന എപ്പിസോഡിനും മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് ജെ പി പറയുന്നു. കൂടാതെ മുംബൈയിലെ സമാജം പ്രവർത്തനങ്ങളിൽ സജീവമായ മലയാളി യുവാക്കളുമായുള്ള സംവാദ പരിപാടിയും പ്രേക്ഷക പ്രശംസ നേടിയെന്ന് ജെ പി തകഴി പറഞ്ഞു. അതെ സമയം മുംബൈ മലയാളി കുടുംബങ്ങളുടെ വിഷു വിശേഷങ്ങൾ ഏറെ ഇഷ്ടപ്പെട്ടത് വിദേശ മലയാളികളായിരുന്നുവെന്നും ജെപി ചൂണ്ടിക്കാട്ടി.

നാനൂറിലധികം വർഷം പിന്നിട്ട ശനി ശിംഗനാപൂര്‍ ക്ഷേത്ര വിശേഷങ്ങൾ മലയാളി പ്രേക്ഷകർക്ക് പുതുമ പകർന്ന് നൽകി. രണ്ടായിരം വർഷത്തിലധികം പഴക്കമുള്ള ശിവക്ഷേത്രം, ചരിത്രമുറങ്ങുന്ന സാംബാജി നഗർ, നാഗ്പ്പൂർ തുടങ്ങിയ വ്യത്യസ്ത കാഴ്ച്ചാനുഭവങ്ങൾക്കൊപ്പം മഹാരാഷ്ട്രയിലെ മലയാളി ജീവിതവും ചേർത്ത് പിടിച്ചാണ് തുടർ എപ്പിസോഡുകൾ പ്ലാൻ ചെയ്തിരിക്കുന്നതെന്ന് പ്രൊഡ്യൂസർ എം പി അജയകുമാർ പറഞ്ഞു. 35 ലക്ഷത്തിലധികം മലയാളികൾ വസിക്കുന്ന മഹാരാഷ്ട്രയെ പ്രതിനിധീകരിക്കുന്ന പ്രത്യേക ടെലിവിഷൻ പരിപാടിയുടെ പ്രസക്തിയാണ് ഹലോ മുംബൈയിൽ എത്തിച്ചതെന്നും ഓരോ എപ്പിസോഡ് കഴിയുമ്പോഴും ലഭിക്കുന്ന നല്ല പ്രതികരണങ്ങളിൽ സന്തോഷമുണ്ടെന്നും അജയ് കുമാർ പറഞ്ഞു.

Latest articles

വാർത്ത ഫലം കണ്ടു; 20 വർഷമായി വഴിയോരത്ത് ദുരിതാവസ്ഥയിൽ കഴിഞ്ഞിരുന്ന പൂനെ മലയാളിക്ക് പുതു ജീവിതം.

പോയ വാരം ഹലോ മുംബൈ എന്ന സമകാലിക പരിപാടിയിലൂടെ റിപ്പോർട്ട് ചെയ്ത പൂനെയിലെ ഒരു മലയാളിയുടെ ദുരിത ജീവിതത്തിനാണ്...

കൊടുങ്ങല്ലൂർ സ്വദേശി നവി മുംബൈയിൽ നിര്യാതനായി

നവി മുംബൈ വാഷി സെക്ടർ 14 സായി വൈഭവ് ബിൽഡിംഗ്‌, ഫ്ലാറ്റ് നമ്പർ 5 ലെ നിവാസിയായ കൊടുങ്ങല്ലൂർ...

കരുതലിന്റെ തണലൊരുക്കി നാസിക് മലയാളികൾ (Video)

2016 ൽ പ്രവർത്തനം ആരംഭിച്ചതാണ് തണൽ മൾട്ടിപർപ്പസ് ഫൗണ്ടേഷൻ. ഇക്കഴിഞ്ഞ ദിവസം ആദിവാസി ഭവനിലെ അന്തേവാസികൾക്ക് ഭക്ഷണം സൗജന്യ...

എഴുത്തുകാരൻ മത്സരിക്കേണ്ടത് സ്വന്തം രചനയോട് – സി പി കൃഷ്ണകുമാർ

മുംബൈ നഗരം വീക്ഷണങ്ങളുടെ ഒരു ഖനിയാണെന്നും മനുഷ്യ ജീവിതവുമായി ഇത്രയേറെ ബന്ധമുള്ള നഗരത്തിൽ നിന്ന് മികച്ച കൃതികൾ ഉണ്ടാകണമെന്നും...
spot_img

More like this

വാർത്ത ഫലം കണ്ടു; 20 വർഷമായി വഴിയോരത്ത് ദുരിതാവസ്ഥയിൽ കഴിഞ്ഞിരുന്ന പൂനെ മലയാളിക്ക് പുതു ജീവിതം.

പോയ വാരം ഹലോ മുംബൈ എന്ന സമകാലിക പരിപാടിയിലൂടെ റിപ്പോർട്ട് ചെയ്ത പൂനെയിലെ ഒരു മലയാളിയുടെ ദുരിത ജീവിതത്തിനാണ്...

കൊടുങ്ങല്ലൂർ സ്വദേശി നവി മുംബൈയിൽ നിര്യാതനായി

നവി മുംബൈ വാഷി സെക്ടർ 14 സായി വൈഭവ് ബിൽഡിംഗ്‌, ഫ്ലാറ്റ് നമ്പർ 5 ലെ നിവാസിയായ കൊടുങ്ങല്ലൂർ...

കരുതലിന്റെ തണലൊരുക്കി നാസിക് മലയാളികൾ (Video)

2016 ൽ പ്രവർത്തനം ആരംഭിച്ചതാണ് തണൽ മൾട്ടിപർപ്പസ് ഫൗണ്ടേഷൻ. ഇക്കഴിഞ്ഞ ദിവസം ആദിവാസി ഭവനിലെ അന്തേവാസികൾക്ക് ഭക്ഷണം സൗജന്യ...