വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ കോൺഫറൻസിന് മുന്നോടിയായി മുംബൈയിൽ ആലോചന യോഗം ചേർന്നു. ഗ്ലോബൽ കോൺഫറൻസ് ചെയർമാൻ ബാബു സ്റ്റീഫൻ അടക്കം രാജ്യത്തിൻറെ വിവിധ മേഖലകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. SSC HSC വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് പ്രഖ്യാപനവും ചടങ്ങിൽ നടന്നു
മുപ്പത് വർഷം പിന്നിടുന്ന വേൾഡ് മലയാളി കൗൺസിലിന്റെ ഗ്ലോബൽ കോൺഫറൻസിന് മുന്നോടിയായാണ് മുംബൈ പ്രോവിന്സിന്റെ ആഭിമുഖ്യത്തിൽ ആലോചന യോഗം സംഘടിപ്പിച്ചത്
ഗ്ലോബൽ കോൺഫറൻസ് ചെയർമാൻ ബാബു സ്റ്റീഫൻ അടക്കം രാജ്യത്തിൻറെ വിവിധ മേഖലകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു.
വേൾഡ് മലയാളി കൗൺസിൽ വർഷം തോറും നൽകി വരുന്ന SSC HSC വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് പ്രഖ്യാപനവും ചടങ്ങിൽ നടന്നു. കൂടാതെ തുടർ പഠനത്തിനായി സാമ്പത്തിക ബുദ്ധിമുട്ടുള്ള കുട്ടികൾക്ക് വേണ്ട സഹായങ്ങളും വേൾഡ് മലയാളി കൗൺസിൽ മുംബൈ പ്രൊവിൻസ് പ്രസിഡന്റ് കെ കെ നമ്പ്യാർ വാഗ്ദാനം ചെയ്തു .
85 ശതമാനത്തിന് മുകളിൽ മാർക്കുള്ള കുട്ടികൾക്കാണ് സംഘടനയുടെ സഹായ വാഗ്ദാനം.
മുംബൈ പ്രൊവിൻസ് ചെയർമാൻ ഗോകുൽദാസ് മാധവൻ, ജനറൽ സെക്രട്ടറി എം കെ നവാസ് എന്നിവർ നേതൃത്വം നൽകി.