More
    HomeNewsഅക്ഷരങ്ങളെ തുള്ളിച്ച നട്ടുവൻ; മുംബൈ സാഹിത്യവേദിയിൽ നിഷ ഗിൽബർട്ട് ലേഖനം അവതരിപ്പിക്കും

    അക്ഷരങ്ങളെ തുള്ളിച്ച നട്ടുവൻ; മുംബൈ സാഹിത്യവേദിയിൽ നിഷ ഗിൽബർട്ട് ലേഖനം അവതരിപ്പിക്കും

    Published on

    മുംബൈ സാഹിത്യവേദിയിലെ മെയ് മാസ ചർച്ചയിൽ പ്രശസ്ത നർത്തകിയും കോളമിസ്റ്റുമായ നിഷ ഗിൽബർട്ട് ലേഖനം അവതരിപ്പിക്കും.

    മാട്ടുംഗ കേരള ഭവനിൽ മെയ് 4 ഞായറാഴ്ച വൈകീട്ട് 4.30 ന് നടക്കുന്ന പ്രതിമാസ ചർച്ചയിൽ അക്ഷരങ്ങളെ തുള്ളിച്ച നട്ടുവൻ എന്ന ലേഖനമായിരിക്കും നിഷ അവതരിപ്പിക്കുന്നത്. തുടർന്ന് നടക്കുന്ന ചർച്ചയിൽ മുംബൈയിലെ പ്രമുഖ എഴുത്തുകാർ പങ്കെടുക്കും.

    കുഞ്ചൻ നമ്പ്യാരുടെ തുള്ളൽ രചനകൾ ആണ് വിഷയം . തുള്ളൽ എന്ന കലാ രൂപമല്ല, ആ കൃതികളിലെ സാഹിത്യ ഘടകം , സാമൂഹ്യ വിമർശനം, ഹാസ്യം, ഭാഷാ പ്രയോഗങ്ങൾ, തുടങ്ങി സാഹിത്യവുമായി ബന്ധപ്പെട്ടുള്ള ലേഖനം വർത്തമാനകാല പ്രസക്തിയും സംവദിക്കും.

    തുള്ളൽ , കഥകളി തുടങ്ങിയവ ഒരു കഥയോ കഥാ സന്ദർഭമോ പൂർണ്ണമായും ആവിഷ്‌ക്കരിക്കുവാൻ പ്രാപ്തമായ സാഹിത്യമാണ്. അതിനാൽ ആ രചനയ്ക്ക് സാഹിത്യ കൃതി എന്ന രീതിയിൽ വേറിട്ട ഒരു പഠനം ഉചിതം ആവുന്നു .

    തുള്ളൽ എന്ന സാഹിത്യ രൂപത്തിന്റെ ഉപജ്ഞാതാവ് കുഞ്ചൻ നമ്പ്യാർ ആണ് . ഇന്നും ആ സാഹിത്യത്തിൽ ഒപ്പം വയ്ക്കാൻ ആവുന്ന ഉയരത്തിൽ മറ്റൊരാൾ കൂടി വന്നിട്ടില്ല എന്ന പ്രത്യേകത കൂടിയുണ്ട്.

    Latest articles

    പ്രശസ്ത സീരിയൽ നടി സഞ്ചിത ഉഗാലെ ആത്മഹത്യ ചെയ്തു

    കുങ്കും ഭാഗ്യ , വാഗേ കി ദുനിയ തുടങ്ങിയ ജനപ്രിയ പരമ്പരകളിലെ അഭിനയത്തിലൂടെ പ്രശസ്തയായ ടെലിവിഷൻ നടി സഞ്ചിത...

    ബോംബെ കേരളീയ സമാജത്തിൽ അത്യാധുനിക ആയുർവേദ ചികിത്സാ കേന്ദ്രം; ജൂൺ 21ന് ഉദ്ഘാടനം

    മുംബൈ: ബോംബെ കേരളീയ സമാജത്തിന്റെ (BKS) പുതുതായി നവീകരിച്ച അത്യാധുനിക പഞ്ചകർമ്മ ചികിത്സാ കേന്ദ്രവും ആയുർവേദ ക്ലിനിക്കും ഈ...

    ജയശ്രീ സുരേഷിന്റെ കഥകളും കവിതകളും ചർച്ച ചെയ്ത് കേരളീയ സമാജം ഡോംബിവ്‌ലി സാഹിത്യസായാഹ്നം

    ഡോംബിവ്‌ലി: കേരളീയ സമാജം (രജിസ്റ്റേർഡ്) ഡോംബിവ്‌ലി (KSD) ജൂൺ 14-ന് സംഘടിപ്പിച്ച സാഹിത്യസായാഹ്നത്തിൽ എഴുത്തുകാരി ജയശ്രീ സുരേഷിന്റെ കഥകളും...

    പ്രതീക്ഷ ഫൗണ്ടേഷൻ പുരസ്ക്കാര വിതരണവും ഓണാഘോഷവും സെപ്തംബർ 6 ന്

    വസായ്: പ്രതീക്ഷ ഫൗണ്ടേഷൻ്റെ പുരസ്ക്കാര വിതരണവും ഓണാഘോഷവും സെപ്തംബർ 6 ന് വസായ് ശബരിഗിരി അയ്യപ്പ ക്ഷേത്രം ഓഡിറ്റോറിയത്തിൽ...
    spot_img

    More like this